UPDATES

പ്രക്ഷര്‍ കുക്കറില്‍ വേവുന്ന ദ ബിയര്‍ സീസണ്‍ 3

ഒറ്റ വാക്കില്‍ സമ്മര്‍ദ്ദങ്ങളൂടെ കൂടാരം എന്ന് വിശേഷിപ്പിക്കാം

                       

ഭക്ഷണത്തിന് അപ്പുറം ആ ഇറ്റാലിയന്‍ ബീഫ് സാന്‍ഡ് വിച്ച് ഷോപ്പില്‍ ഒരു പ്രണയം പറന്ന് നടക്കുന്നുണ്ടോ ? അതും ആ പരമ്പരയ്ക്ക് അപ്പുറം യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ ഒരുമിക്കാന്‍ പോവുകയാണോ, ഷോപ്പിന്റെ ഉടമയും ജീവനക്കാരിയും തമ്മിലുള്ള ഡേറ്റിങ് വാര്‍ത്തകള്‍ അതാണോ പറയുന്നത്. ഇത്തരം അഭ്യൂഹങ്ങളില്‍ പെട്ട് കൊണ്ടായിരുന്നു ദി ബിയറിന്റെ രണ്ടാം ഭാഗം അവസാനിച്ചത്. അതിനുള്ള മറുപടി ദി ബിയര്‍ പരമ്പരയുടെ മൂന്നാം സീസണില്‍ കിട്ടുമെന്നാണ് പരമ്പരയുടെ ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അത്തരമൊരു അഭ്യൂഹത്തില്‍ എത്തിക്കാന്‍ തങ്ങള്‍ പരമ്പരയുടെ രണ്ടാം സീസണിന്റെ എന്‍ഡിങില്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ദി ബിയര്‍ പരമ്പരയുടെ അണിയറക്കാര്‍ ഇതിനോട് പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ പരമ്പരയുടെ മൂന്നാം ഭാഗം എത്തുമ്പോള്‍ അണിയറക്കാരുടെ വാദം ശരിയാവുകയാണ്. എന്നത്തേയും പോലെ പരമ്പര പാചക സംരംഭമെന്ന അടിസ്ഥാന പ്രേമയത്തിലൂടെ തന്നെയാണ് മുന്നോട്ട് പോവുന്നത്. കാര്‍മെന്‍ എന്ന യുവ പാചകക്കാരന്റെയും കുടുംബ ബിസിനസായ ഇറ്റാലിയന്‍ ബീഫ് സാന്‍ഡ് വിച്ച് ഷോപ്പിന്റെയും കഥ പറയുന്ന ദ ബിയര്‍ പരമ്പരയുടെ മൂന്നാം ഭാഗം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ചിക്കാഗോയിലേക്ക് തിരിച്ചെത്തിയ കാര്‍മെനെ കാത്തിരുന്നത് വെല്ലുവിളികളുടെ പരമ്പരകളായിരുന്നു. സഹോദരന്‍ വരുത്തിവച്ച കടങ്ങള്‍, ജോലിയിലെ സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്നങ്ങള്‍ അങ്ങനെ നീളുന്ന ജീവിത യാത്രയായിരുന്നു ദ ബിയറിന്റെ ആദ്യ ഭാഗം. രണ്ടാം ഭാഗത്തില്‍ ഭക്ഷണവും ദ ബിഫ് ഷോപ്പിന്റെ വിശേഷങ്ങളിലൂടെ കടന്ന് പോവുന്നു.

കഥാതന്തു?

മൂന്നാം ഭാഗത്തെ ഒറ്റ വാക്കില്‍ സമ്മര്‍ദ്ദങ്ങളൂടെ കൂടാരം എന്ന് വിശേഷിപ്പിക്കാം. കാരണം പ്രേക്ഷകവികാരങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സീനുകളും സംഭവങ്ങളുമാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. പുതിയ റെസ്റ്റോറന്റില്‍ ചില മത്സരങ്ങളും അപൂര്‍വ വിജയങ്ങളും നിരവധി നഷ്ടങ്ങള്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥാതന്തു എന്തെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ സാധിക്കില്ല. കാരണം ആദ്യ രണ്ട് സീസണിലും കാര്‍മെന്‍ സ്വന്തം റെസ്റ്റോറന്റായ ദി ബിയര്‍ തുറക്കുമോ എന്നറിയാനും ബിസിനസ് വിജയിക്കുമോ എന്നതൊക്കെയായിരുന്നു കഥാഗതിയെ മുന്നോട്ട് നയിച്ചിരുന്നത്. എന്നാല്‍ ഈ സീസണില്‍ നായകന്റെ പ്രൊഫഷണല്‍ അഭിലാഷങ്ങള്‍ പൂവണിഞ്ഞു കഴിഞ്ഞു. ആ തിരിച്ചുവരവിന് ഒരു വിലയുണ്ട്. പക്ഷെ അപ്പോള്‍ പിന്നെയെന്താണ് കഥയെന്ന ചോദ്യം ബാക്കിനില്‍ക്കും. എപ്പിസോഡുകളിലേക്ക് നോക്കിയാല്‍ രണ്ടെണ്ണം നോക്കൗട്ടുകളാണ്. ആദ്യത്തേത് എഡെബിരി സംവിധാനം ചെയ്ത നാപ്കിന്‍സ് ആണ്. അതില്‍ പാചകക്കാരി ടീന (ലിസ കോളന്‍-സയാസ്) എങ്ങനെയാണ് ബെര്‍സാട്ടോ കുടുംബത്തിലേക്ക് കടന്നതെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കി തരുന്നു. രണ്ടാമത്തേത് ഐസ് ചിപ്സാണ്- കാര്‍മിയുടെ സഹോദരി നാറ്റ് കുഞ്ഞിന് ജന്മം നല്‍കുന്ന ആ എപ്പിസോഡ് ശരിക്കും മനോഹരമെന്ന് പറയാം. പരസ്പരം സ്‌നേഹിക്കുന്ന, അതിന്റെ തീവ്രതകള്‍ വ്യക്തമാക്കുന്ന ഭാഗമാണിത്.

എന്നത്തെയും പോലെ മികച്ച എഡിറ്റിങും ബാക്ക് ഗ്രൗണ്ട് സ്‌കോറിങ്ങും തുടര്‍ച്ചയും   സംവിധാനവുമൊക്കെ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്നു.ഡിസ്‌നി ഹോട്ട് സ്റ്റാറിലാണ് ബിയര്‍ സീസണ്‍ 3 കാണാന്‍ സാധിക്കുക.

 

English summary: The Bear Season 3 review: Ayo Edebiri directs the best episode of the best show

Share on

മറ്റുവാര്‍ത്തകള്‍