കേന്ദ്രജല കമ്മീഷന്‍ (സിഡബ്ല്യുസി) ‘ഇന്ത്യയിലെ ജലവിഭവങ്ങളുടെ വിലയിരുത്തല്‍ 2024’ എന്ന തലക്കെട്ടില്‍ നടത്തിയ പഠനത്തില്‍ 1985 നും 2023 നും ഇടയില്‍ ഇന്ത്യയുടെ ശരാശരി വാര്‍ഷിക ജലലഭ്യത 2,115.95 ബില്യണ്‍ ക്യുബിക് മീറ്റര്‍ (ബിസിഎം) ആണെന്ന് കണക്കാക്കുന്നുണ്ട്.water
സിഡബ്ല്യുസി കണക്കുകള്‍ കണ്ടെത്തിയതെങ്ങനെ ?
സിഡബ്ല്യുസിയുടെ പഠനത്തില്‍ മഴ, ബാഷ്പീകരണ പ്രചോദനം,ഭൂവിനിയോഗം,ഭൂപ്രദേശം, മണ്ണിന്റെ ഡാറ്റാസെറ്റുകള്‍ എന്നിവയിലൂടെ രാജ്യത്തെ ശരാശരി വാര്‍ഷിക ജലലഭ്യത അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക കണക്കുകളിലൂടെയാണ് വിലയിരുത്തല്‍.
സിന്ധു നദിയുടെ മൂന്ന് പടിഞ്ഞാറന്‍ പോഷകനദികളായ സിന്ധു,ത്ധലം, ചെനാബ് എന്നിവ ഒഴികെ രാജ്യത്തെ എല്ലാ നദീതടങ്ങളിലും ജലലഭ്യത വിലയിരുത്തിയിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളില്‍ ജലത്തിന്റെ ലഭ്യതയെങ്ങനെ ?
സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍, ബ്രഹ്‌മപുത്ര (592.32 ബിസിഎം), ഗംഗ (581.75ബിസിഎം), ഗോദാവരി (129.17 ബിസിഎം) എന്നിവയാണ് രാജ്യത്തുടനീളം ഏറ്റവും കൂടുതല്‍ ജലലഭ്യതയുള്ള ആദ്യ മൂന്ന് നദികള്‍ സബര്‍മതി (9.87.ബിസിഎം), പെന്നാര്‍ (10.42ബിസിഎം), മാഹി 13.03(ബിസിഎം) എന്നിവയാണ് ഏറ്റവും താഴെയുള്ള മൂന്ന് നദികളാണിവ.
മുന്‍കാലത്തെ വിലയിരുത്തലുകള്‍ പരിശോധിക്കുമ്പോള്‍ 1985 മുതല്‍ 2015 വരെ ജലലഭ്യത 1,99.2 ബിസിഎം ആയിരുന്നു. 2019 ല്‍ മുന്‍ എസ്റ്റിമേറ്റിനേക്കാള്‍ 2,115.95 ബിസിഎം ജലലഭ്യത കൂടിയതായാണ് കണ്ടെത്തിയത്. 2019 ന് മുന്‍പ് വിവിധ രീതികള്‍ ഉപയോഗിച്ച് ജലലഭ്യത വിലയിരുത്തലുകള്‍ നടത്തിയിരുന്നു. ഇവയെല്ലാം ജലലഭ്യത 2,000 ബിസിഎം താഴെയാണെന്ന് കണ്ടെത്തി. 1901-03 ലെ ആദ്യകാല കണക്ക് പ്രകാരം 1,443.2 ബിസിഎം ആണ് ജലലഭ്യത.
ജലലഭ്യത ഉയരാന്‍ കാരണം ?
പ്രാഥമികമായി ശാസ്ത്രീയപരമായ ഘടകങ്ങള്‍ മൂലമാണിത്. 2019 ലെ മൂല്യനിര്‍ണയത്തില്‍ ബ്രഹ്‌മപുത്രയ്ക്ക് ഭൂട്ടാന്‍ നല്‍കിയ സംഭാവന ഉള്‍പ്പെടുത്തിയിരുന്നില്ല. 2019 ലെ വിലയിരുത്തലില്‍ നേപ്പാളിന് വേണ്ടി ഗംഗയുടെ സംഭാവന ഭാഗികമായി മാത്രമേ പരിഗണിച്ചിട്ടുള്ളൂവെങ്കിലും നിലവിലെ പഠനം പൂര്‍ണമാണ്.സിഡബ്ല്യുസി പറയുന്നതനുസരിച്ച്, ഇപ്പോഴത്തെ പഠനത്തില്‍ ബ്രഹ്‌മപുത്ര നദീതടത്തിലും ഗംഗാനദീതടത്തിലും സിന്ധു നദീതടത്തിലും ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എല്ലാ അതിര്‍ത്തി കടന്ന് ഒഴുകുന്ന ജലവും ഉള്‍പ്പെടുന്നുണ്ട്.
വിലയിരുത്തലുകളിലെ പ്രാധാന്യം ?
നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം,കാലാവസ്ഥാവ്യതിയാനം തുടങ്ങിയ ഘടകങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്ന ജലസ്രോതസ്സുകളുടെ നിലനില്‍പ്പിന് ജലലഭ്യതയുടെ വിലയിരുത്തലും പഠനവും പ്രധാനമാണ്.
ഫാല്‍ക്കന്‍മാര്‍ക്ക് ഇന്‍ഡിക്കേറ്റര്‍ അല്ലെങ്കില്‍ വാട്ടര്‍ സ്‌ട്രെസ് ഇന്‍ഡക്‌സ് എന്നറിയപ്പെടുന്ന ജലദൗര്‍ലഭ്യം കണക്കാക്കുന്നതിനുള്ള ഏറ്റവും സാധാരണമായ രീതി അനുസരിച്ച്, ഒരു രാജ്യത്തെ പ്രതിശീര്‍ഷ ജലലഭ്യത 1,700 ക്യുബിക് മീറ്ററില്‍ താഴെയാണെങ്കില്‍ ഒരു രാജ്യം ‘ജലസമ്മര്‍ദ്ദത്തിന്’ കീഴിലാണെന്ന് കണക്കാക്കും. 1000 ക്യുബിക് മീറ്ററില്‍ താഴെയുള്ള ആളോഹരി ജലലഭ്യത ഒരു രാജ്യത്തെ ജല ദൗര്‍ലഭ്യതയിലേക്ക് തള്ളിവിടുകയാണ്. അതേസമയം, 500 ക്യുബിക് മീറ്ററില്‍ താഴെയുള്ള ആളോഹരി ജലലഭ്യത ‘സമ്പൂര്‍ണ ജലക്ഷാമം’ എന്നാണ് അര്‍ത്ഥമാക്കുന്നത്.
സിഡബ്ല്യുസിയുടെ 2019 ലെ പഠനത്തില്‍ വിലയിരുത്തിയ 1992.2 ബിസിഎം വാര്‍ഷിക ജലലഭ്യതയെ അടിസ്ഥാനമാക്കി 2021 ലെ ശരാശരി പ്രതിശീര്‍ഷ ജലലഭ്യത 1,486 ക്യുബിക് മീറ്ററായിരുന്നുവെന്നാണ് ജല്‍ ശക്തി മന്ത്രാലയത്തിന്റെ കണക്ക്. ഏറ്റവും പുതിയ വിലയിരുത്തലുകള്‍ പരിശോധിച്ചാല്‍, ഈ കണക്ക് കൂടുതലായിരിക്കും. (2024 ല്‍ 1,513 ക്യുബിക് മീറ്റര്‍ 1.398 ബില്യണ്‍ ജനസംഖ്യാകണക്ക് ഉപയോഗിച്ച്) എന്നാല്‍ ഇപ്പോഴും 1,700 ക്യുബിക് മീറ്ററില്‍ താഴെയാണ്.
ലഭ്യമായ ജലം ഉപയോഗയോഗ്യമാണോ ?
സിഡബ്ല്യുസി കണക്കുകള്‍ ഉപയോഗയോഗ്യമായ ജലത്തെ പരാമര്‍ശിക്കുന്നില്ല. ഉദാഹരണത്തിന് 2019 ല്‍ ശരാശരി ജല സ്രോതസ്സുകളുടെ ലഭ്യത 1999.2 ബിസിഎം ആയി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഉപയോഗയോഗ്യമായ ഉപരിതല ജലസ്രോതസ്സുകള്‍ 690 ബിസിഎം മാത്രമാണെന്ന് കണക്കാക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം, താപി മുതല്‍ താദ്രി വരെയും താദ്രി മുതല്‍ കന്യാകുമാരി, സബര്‍മതി, മാഹി വരെയും പടിഞ്ഞാറോട്ടൊഴുകുന്ന നദീതടങ്ങളിലൊഴികെ ചെറിയ നദീതടങ്ങളില്‍ ഉപയോഗിക്കാവുന്ന ഉപരിതല ജലസ്രോതസ്സുകളുടെ ശരാശരി അനുപാതം വളരെ കൂടുതലാണ്. സിഡബ്ല്യുസി പ്രകാരം ബ്രഹ്‌മപുത്ര ഉപനദീതടത്തില്‍ ഉപയോഗിക്കാവുന്ന ഉപരിതല ജലസ്രോതസ്സുകളുടെ ശരാശരി അനുപാതം ഏറ്റവും കുറവാണെന്നും കണ്ടെത്തലുണ്ട്.
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ലേഖനത്തില്‍ നിന്ന്
content summary; the-central-water-commission-reports-that-india’s-total-water-availability
Water scarcity Freshwater resources Water supply Groundwater Surface water Water stress