April 17, 2025 |

റിപ്പോർട്ടർ ടിവി ബഹിഷ്കരിച്ച് കോൺഗ്രസ്‌

പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജവാര്‍ത്തയെന്ന് പരാതി, മാപ്പ് പറയാതെ സഹകരിക്കില്ല

റിപ്പോർട്ടർ ടിവി കോൺ​ഗ്രസ് പാർട്ടിക്കെതിരെ തുടർച്ചയായി വ്യാജ വാർത്തകൾ‌ നൽകിയെന്ന ആരോപണവുമായി കോൺ​ഗ്രസ്. ഈ ചാനൽ കോൺഗ്രസ്സിനെതിരെ ഉപതെരഞ്ഞെടുപ്പുകളുടെ തുടക്കം മുതൽ തുടർച്ചയായി വ്യാജ വാർത്തകൾ സംപ്രേക്ഷണം ചെയ്തിരുന്നുവെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. വിഷയത്തിൽ നവമാധ്യമങ്ങളിലൂടെ വിമർശനവുമായെത്തിയ കോൺഗ്രസ് പ്രവർത്തർക്ക് നേരെ വ്യാജ പരാതികൾ കൊടുത്ത് കേസ് എടുപ്പിക്കുകയും ചെയ്‌തത് നീതീകരിക്കാനാവാത്ത പ്രവർത്തനങ്ങളാണെന്നും കെപിസിസിയുടെ പ്രസിദ്ധീകരിച്ച ഔദ്യോ​ഗിക വാർത്താക്കുറിപ്പിൽ പറയുന്നു.congress

റിപ്പോർട്ടർ ചാനലിൻ്റെ വ്യാജ വാർത്തകളെയും സമീപനങ്ങളെയും പാർട്ടി ഗൗരവത്തോടെ കണക്കിലെടുത്ത് മാധ്യമ ചർച്ചകളിൽ നിന്ന് വിട്ട് നിന്നിരുന്നു. ഈ സാഹചര്യത്തിലും റിപ്പോർട്ടർ ചാനൽ അവരുടെ തെറ്റായ വാർത്തകളിൽ ഖേദം പ്രകടിപ്പിക്കുകയോ കോൺഗ്രസ് പ്രവർത്തകർക്കെതിരെയെടുത്ത കേസുകളിൽ നിന്ന് പിന്മാറുകയോ ചെയ്തിട്ടില്ല. മാപ്പ് പറഞ്ഞില്ലെങ്കിൽ ചാനൽ ബഹിഷ്കരിക്കുമെന്ന്
ഔദ്യോ​ഗികമായി അറിയിച്ചു. നിലവിൽ റിപ്പോർട്ടർ ചാനലുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കാൻ ഔദ്യോഗികമായി കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ തീരുമാനിച്ചതായും അറിയിപ്പിൽ വിശദീകരിക്കുന്നുണ്ട്.

മാധ്യമസ്വാതന്ത്ര്യത്തിന് ഒപ്പമാണ് കോൺ​ഗ്രസ് എന്നും തെറ്റായ പരാമർശങ്ങളിൽ ഖേദപ്രകടനം നടത്തണമെന്ന് റിപ്പോർട്ടർ ചാനലിനോട് വാക്കാൽ ആവശ്യപ്പെട്ടിട്ടും ഇതുവരെയും വ്യാജവാർത്തകൾ പിൻവലിക്കാതെ പാർട്ടിയെ വെല്ലുവിളിക്കുകയും പാർട്ടി പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്ന സമീപനമാണ് ചാനൽ സ്വീകരിച്ചതെന്നാണ് അറിയിപ്പിൽ പറയുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്യത്തിനും വേണ്ടി എക്കാലവും നില കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്നും നിരന്തരം വ്യാജ വാർത്തകൾ നൽകി പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്തുവാനുള്ള ചാനലിന്റെ ശ്രമങ്ങൾ നിസ്സാരമാണെന്ന് കരുതാൻ കഴിയില്ലെന്നും അറിയിപ്പിൽ പറയുന്നു. ഏറ്റവും അവസാനമായി വയനാട് നടന്ന ദൗർഭാഗ്യകരമായ ഒരു സംഭവത്തിൻ്റെ പേരിലും കോൺഗ്രസ് നേതാക്കൾക്കെതിരെ റിപ്പോർ‌ട്ടർ ടിവി വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്തിരുന്നുവെന്നും അറിയിപ്പിൽ പറയുന്നുണ്ട്.congress

content summary ; The Congress party has decided to boycott Reporter TV due to allegations of spreading fake news

Leave a Reply

Your email address will not be published. Required fields are marked *

×