ആഭ്യന്തര കലാപത്തെ തുടർന്ന് ഷെയ്ക് ഹസീനയുടെ സർക്കാർ നിലംപതിക്കുകയും ബംഗ്ലാദേശിൽ രാഷ്ട്രീയ സ്തംഭനം നേരിടാനും തുടങ്ങിയിട്ട് ഒരു വർഷം തികഞ്ഞിരിക്കുന്നു. സംഘർഷത്തെ തുടർന്ന് ഷേഖ് ഹസീന സ്ഥാനഭ്രഷ്ടയായതിന് ശേഷം ഇന്ത്യയിലേക്ക് കടന്നെങ്കിലും സംഘർഷത്തിൽ നിന്ന് ഹസീനയുടെ പാർട്ടി അവാമി ലീഗ് പിന്മാറിയിരുന്നില്ല. ഷേഖ് ഹസീനയുടെ പതനത്തോടെ രൂപപ്പെട്ട വിദ്യാർത്ഥികളുടെ പാർട്ടിയായ എൻസിപി രാജ്യത്ത് നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ്. രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. ഒരു വർഷത്തിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തപ്പെടുകയാണ്. 1985ലാണ് പീഡിയാട്രീഷനായ രേണുക ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലെത്തുന്നത്. രാഷ്ട്രീയ മാറ്റങ്ങളെ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് രേണുക.
കഴിഞ്ഞ വർഷം അതായത് 2024 ആഗസ്റ്റ് 5ന് ആയിരുന്നു ആഭ്യന്തര കലാഹത്തെ തുടർന്ന് രായ്ക്കുരാമാനം ഷേഖ് ഹസീന ഇന്ത്യയിലേക്ക് കടക്കുന്നത്. ഈ സംഭവത്തെ തുടർന്ന് രണ്ട് ദിവസത്തെ നിസംഗതയ്ക്ക് ശേഷമാണ് ഡോ യൂനുസിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല സർക്കാർ ഉണ്ടാവുന്നത്. അധികാരത്തിൽ വന്നതിന് ശേഷം യൂനുസിന്റെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്ന് 15ഓളം അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായും ഒരു താത്കാലിക ഭരണസംവിധാനം രൂപപ്പെടുത്തുകയും ചെയ്തു. അവരാണ് ഇപ്പോൾ ബംഗ്ലാദേശ് ഭരിക്കുന്നത്.
ഷേഖ് ഹസീനയ്ക്കെതിരെ പ്രതിഷേധം നയിച്ചത് ജമാഅത്ത് ഇസ്ലാമിയും നാഷണൽ സിറ്റിസൺ പാർട്ടിയുമാണ് (എൻസിപി) എന്ന പുതിയ പാർട്ടിയും ചേർന്നാണ്. പുതിയ പാർട്ടിയിലെ മിക്കവാറും ആളുകളും വിദ്യാർത്ഥികളാണ്. സ്കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാർത്ഥികളാണ് ഈ പാർട്ടിയിലെ അംഗങ്ങൾ. അതുകൊണ്ട് തന്നെ അവരുടെ പാർട്ടിയ്ക്ക് ഇതുവരെ രജിസ്ട്രേഷനും ലഭിച്ചിട്ടില്ല. ജർമ്മനിയിലൊക്കെ നിലവിലുള്ള ഒരു സിസ്റ്റമുണ്ട് പി ആർ സിസ്റ്റം അതായത് പ്രെപോഷനേറ്റ് റെപ്രസന്റേഷൻ. അത് വന്നാൽ മാത്രമേ തിരഞ്ഞെടുപ്പിന് നമ്മൾ സമ്മതിക്കൂ എന്നാണ് അവർ പറയുന്നത്. നഹിത് ഇസ്ലാം ആണ് എൻസിപിയുടെ സെക്രട്ടറി. പാർട്ടി നിലവിൽ വന്ന് ഏതാണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി മന്ത്രിമാർക്കും സർക്കാർ തലത്തിലുള്ള ഉദ്യോഗസ്ഥർക്കുമെതിരെ ശബ്ദമുയർത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. അവർക്ക് മേലുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ ശിക്ഷ വാങ്ങി നൽകാനും പാർട്ടിയ്ക്ക് സാധിച്ചു. എന്നാൽ ജയിലിൽ അടയ്ക്കപ്പെട്ടിട്ടും അവർക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നത്. നേതാക്കൾക്ക് ഇഷ്ടമുള്ള ആഹാരവും , ടിവിയും പ്രത്യേക ശുചിമുറിയും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് തടവറയ്ക്കുള്ളിലും ലഭിക്കുന്നതെന്ന് ഡോ രേണുക വ്യക്തമാക്കുന്നു.
ബംഗ്ലാദേശിൽ ബിഎൻപി എന്ന മറ്റൊരു പാർട്ടിയുണ്ട്. പ്രെപ്പോഷനേറ്റ് റെപ്രസന്റേഷനിലൂടെ ഒരു പുതിയ മാറ്റമുണ്ടാവുന്നത് ബിഎൻപി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അവാമി ലീഗ് ഈ മാറ്റത്തോട് പുറംത്തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ ജൂലൈ മാസത്തോടെ നടന്ന ഒരു പ്രക്ഷോഭത്തിൽ 2000ത്തോളം ആളുകൾ മരണപ്പെട്ടിരുന്നു. 188 കുട്ടികൾ ഉൾപ്പെടെയാണ് അന്ന് മരണപ്പെട്ടത്. വീടിന്റെ മുറ്റത്തും വരാന്തയിലുമായി കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ഹെലികോപ്റ്ററിലെത്തി വെടിവച്ച് കൊല്ലുകയായിരുന്നു. കുട്ടികളുടെ മരണത്തിന് പിന്നാലെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 20 ലക്ഷത്തോളമാണ് സർക്കാർ പ്രഖ്യാപിച്ചത്.
ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഓർത്ത് പൊതുജനങ്ങൾ ആശങ്കാകുലരാണെന്നാണ് ഡോ രേണുക പറയുന്നത്. അതിന്റെ കാരണം അവർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ഏതു രീതിയിലാണ് ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന കാര്യമാണ് നിലവിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന മറ്റൊരു കാര്യം. ബംഗ്ലാദേശ് പാർലമെന്റിലെ അംഗത്വം 300 ആണ്. തിരഞ്ഞെടുപ്പ് നടത്തിയാൽ ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയ്ക്ക് ഭരിക്കാം. എന്നാൽ അങ്ങനെ സംഭവിച്ചാൽ ചെറിയ ചെറിയ പാർട്ടികളുടെ പ്രാതിനിധ്യമുണ്ടാകില്ലെന്നും അവർക്ക് വിസിബിലിറ്റി കിട്ടില്ലെന്നും പറയുന്നു. തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ നിരവധി കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിന് മുകളിലായി അവർ ചർച്ചകൾ നടത്തുന്നുണ്ട്. ഷേഖ് ഹസീനയുടെ 16 കൊല്ലത്തെ ഭരണകാലം അവർ ശരിയായ തിരഞ്ഞെടുപ്പിലൂടെ നേടിയെടുത്തത് ആയിരുന്നില്ല. 2009ലാണ് തിരഞ്ഞടുപ്പിലൂടെ അവർ അധികാരത്തിലേറുന്നത്. 2018ലും 2024ലും എന്നാൽ തിരഞ്ഞെടുപ്പ് നടപ്പിലാക്കാൻ ബിഎൻപി തയ്യാറായില്ല. അവർ തിരഞ്ഞെടുപ്പുകളെ ബഹിഷ്കരിച്ചത് മൂലം ഏകപക്ഷീയമായ തിരഞ്ഞെടുപ്പ് ആയിരുന്നു നടന്നത്. അഞ്ച് വർഷത്തിന് ശേഷം ഒരു കെയർടേക്കർ ഗവൺമെന്റ് വരുമെന്നും അവരുടെ കീഴിലേ തിരഞ്ഞെടുപ്പുകൾ നടത്താവൂവെന്നും ബിഎൻപി പറയുകയുണ്ടായി. ഇർഷാദിന്റെ കാലത്ത് തന്നെ, 1982ലാണ് ഇർഷാദ് ഭരണത്തിലെത്തുന്നത്. അയാൾ ഭരിച്ചിരുന്ന സമയത്തും കെയർ ടേക്കറിന്റെ കീഴിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നത്.
വലിയ രീതിയിലുള്ള അഴിമതിയാണ് ഹസീനയുടെ സർക്കാരിന് മേൽ ആരോപിക്കാനുള്ളത്. ബാങ്കുകളിലുൾപ്പെടെ ഇവർ അഴിമതി നടത്തിയിരുന്നു ലോൺ ഇനത്തിൽ തുകയെടുക്കുകയും രേഖകൾ കെട്ടിചമയ്ക്കുകയും ആ പണത്തിന് മറ്റു രാജ്യങ്ങളിൽ ബിസിനസുകൾ ആരംഭിക്കുകയുമാണ് ചെയ്തിരുന്നത്. ഹസീനയുടെ കാലത്ത് നടന്നിരുന്ന അക്രമങ്ങൾക്കെതിരെ ആർക്കും പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരുപാട് പ്രതിഷേധങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന അഭിപ്രായത്തോട് വിദ്യാർത്ഥി നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഏത് രാഷ്ട്രീയമാണ് തങ്ങൾക്ക് വേണ്ടതെന്ന് ആവണം ആദ്യം തിരഞ്ഞെടുക്കേണ്ടത്. പ്രെപ്പോഷനേറ്റ് റെപ്രസന്റേഷൻ വേണമെന്ന് വിദ്യാർത്ഥി നേതാക്കൾ ആവശ്യപ്പെടുമ്പോൾ പരമ്പരാഗത തിരഞ്ഞെടുപ്പ് രീതിയാണ് ബിഎൻപി തിരഞ്ഞെടുക്കുന്നത്. ഇത് സംബന്ധിച്ച് ഒരു റഫറണ്ടത്തിന് പോകാമെന്നാവും അവർ തീരുമാനിക്കുന്നത് അതായത് തങ്ങൾക്ക് വേണ്ടതെന്താണെന്ന് ജനങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന രീതി അതല്ലേ ശരിയായ മാർഗം.
പി ആർ രീതി ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പിൽ നടപ്പാക്കുന്നതിനോടാണ് രേണുക ഉൾപ്പെടെയുള്ള ആളുകൾ താത്പര്യം പ്രകടിപ്പിക്കുന്നത്. പുതിയ തലമുറയിലുള്ള ആളുകൾക്ക് ഒരു അവസരം ലഭിക്കണമെന്നും ഇവർ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ പണം നൽകി സ്വാധീനം നേടിയാണ് പലരും വോട്ട് നേടുന്നത്. അതു കൊണ്ട് തന്നെ രാജ്യത്ത് സ്ഥിരതയുള്ള ഒരു സർക്കാരും ഒരു ജനാധിപത്യ ഭരണ സംവിധാനവും വരുമെന്ന് പ്രതീക്ഷയിലാണ് ജനങ്ങൾ.
പുതിയ തലമുറയിലെ ആളുകൾ മുൻനിരയിലേക്ക് വരാനും ഒരു രാഷ്ട്രീയ മാറ്റം അതിലൂടെ ഉണ്ടാവാനുമാണ് രാജ്യത്തെ സാധാരണ ജനങ്ങളും ആഗ്രഹിക്കുന്നത്. രാജ്യത്തെ മുതിർന്ന ആളുകളിൽ ചിലർ അവാമി ലീഗിനെ പിന്തുണയ്ക്കുന്നുണ്ട്. അവാമി ലീഗിനെ ബഹിഷ്കരിച്ചെന്ന് പറഞ്ഞാലും അവാമി ലീഗിന്റെ പ്രതിനിധികൾക്ക് സ്വതന്ത്ര സ്ഥാനാർത്ഥിത്വം നേടാൻ സാധിക്കുമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
content summary: The dictatorship must end here and we hope the NCP comes to power says Dr. Renuka a Malayali citizen of Bangladesh
This post was last modified on August 6, 2025 11:36 am
Leave a Comment