നീറ്റ് യുജി പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്ന് കേന്ദ്രത്തോട് വ്യക്തമാക്കിയിരിക്കുകയാണ് ബീഹാർ സർക്കാർ. കത്തിച്ചു കളഞ്ഞ നിലയിൽ കണ്ടെത്തിയ ഫോട്ടോ കോപ്പിയിൽ നിന്നുള്ള 68 ചോദ്യങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നൽകിയ യഥാർത്ഥ പരീക്ഷ പേപ്പറിൽ നിന്നുള്ള ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്നതായി സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ കത്തിച്ച കടലാസ് കഷ്ണങ്ങൾ കണ്ടെത്തിയതായി ഇഒയു വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് അയച്ചു. അറസ്റ്റിലായ വിദ്യാർത്ഥികൾ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ഈ അവശിഷ്ടങ്ങൾ പിടിച്ചെടുത്തത്. സ്‌ക്രാപ്പുകളിൽ ഒയാസിസ് സ്‌കൂളിൻ്റെ തനത് പരീക്ഷാ കേന്ദ്ര കോഡ് ഉണ്ടെന്ന് ഇഒയു കണ്ടെത്തി. ജാർഖണ്ഡിലെ ഹസാരിബാഗിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ നീറ്റ്-യുജി പരീക്ഷയ്ക്കായുള്ള പരീക്ഷാ കേന്ദ്രമായിരുന്നു സ്കൂൾ.
സിനിമയെ വെല്ലുന്ന തരത്തിലാണ് പോലീസ് പ്രതികളെ അറസ്റ് ചെയ്തത്. നീറ്റ് യുജി പേപ്പർ ചോർച്ചയെക്കുറിച്ച് ബീഹാർ പോലീസിന് ആദ്യം മുന്നറിയിപ്പ് നൽകിയത് ജാർഖണ്ഡ് പോലീസാണ്. മെയ് 4 നായിരുന്നു സംഭവം. പട്‌ന പോലീസ് പെട്ടെന്ന് പ്രതികരിച്ചെങ്കിലും സംശയാസ്പദമായ സ്ഥലങ്ങൾ കണ്ടെത്താൻ ആദ്യം പാടുപെട്ടു. മെയ് അഞ്ചിന് ബീഹാറിലെ 27 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടന്നത്. അന്ന് ഉച്ചയോടെ, രാജ്ബൻഷി നഗറിലെ ഒരു വീട്ടിൽ സംശയാസ്പദമായി കുറച്ച്പേർ ഒത്തുകൂടിയെന്ന വ്യക്തമായ സൂചനകൾ ശാസ്ത്രി നഗർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു. മൂന്നു ടീമുകളായി തിരിഞ്ഞാണ് പോലീസ് ഓപ്പറേഷൻ നടത്തിയത്. ഒരു സംഘം വീട്ടിൽ നടത്തിയ റെയ്ഡിലാണ് കത്തിച്ച ചോദ്യപേപ്പർ കണ്ടെത്തിയത്. മറ്റൊരു സംഘം പ്രാദേശിക പരീക്ഷാ കേന്ദ്രം സന്ദർശിക്കുകയും, പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയെയും, അച്ഛനെയും അറസ്റ്റ് ചെയ്തു. അതെ സമയം മൂന്നാമത്തെ സംഘം ജൂനിയർ എഞ്ചിനീയറായ യാദവേന്ദു എന്ന പ്രധാന പ്രതിക്കു വേണ്ടിയുളള തെരച്ചിലിലായിരുന്നു.
ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം സിബിഐക്ക് കൈമാറാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുന്നത്. കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ ആകെ എണ്ണം 18 ആയി. ഞായറാഴ്ച അഞ്ച് പ്രതികളെ കൂടി ഇഒയു അറസ്റ്റ് ചെയ്തു. 68 ചോദ്യങ്ങൾ ഒറിജിനലിന് സമാനമാണെന്നതിന് പുറമെ, കത്തിച്ച സ്ക്രാപ്പുകളിലെയും ഒറിജിനൽ പേപ്പറിലെയും ഈ ചോദ്യങ്ങളുടെ സീരിയൽ നമ്പറുകളും സമാനമാണെന്നതാണ് പേപ്പർ ചോർച്ച നടന്നിട്ടുണ്ടെന്ന ബീഹാറിൻ്റെ വാദത്തിന് മൂർച്ച കൂട്ടുന്നത്.
മെയ് 5 നാണ് ചോദ്യ പേപ്പർ ചോർത്തിയെന്ന് കുറ്റത്തിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നത്. അന്ന് തന്നെയാണ് കത്തിച്ച കടലാസുകളും കണ്ടെത്തിയത്. എന്നാൽ ഈ കത്തിയ കടലാസും, എൻടിഎയുടെ ചോദ്യ പേപ്പറും ഒന്നാണോ എന്ന് പരിശോധിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. നിലവിൽ, നീറ്റ്-യുജി പരീക്ഷ പേപ്പർ എപ്പോൾ, എവിടെയാണ് ചോർന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിഹാർ. ഓരോ ഘട്ടത്തിലും ആരാണ് ചോദ്യപേപ്പർ കൈകാര്യം ചെയ്തത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ എൻടിഎ ഇഒയുവിന് നൽകിയിരിക്കുകയാണ്. ഈ വിവരങ്ങൾ ഉപയോഗിച്ച്, എൻടിഎയിൽ നിന്ന് ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്ക് ചോദ്യ പേപ്പർ എത്തിയ കസ്റ്റഡി ശൃംഖല വ്യക്തമായി പരിശോധിക്കുന്നുണ്ട്.
രണ്ട് ദിവസം മുമ്പ് ഹസാരിബാഗിലെ ഒയാസിസ് സ്‌കൂൾ സന്ദർശിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് ചില സുപ്രധാന സൂചനകൾ ലഭിച്ചിരുന്നു. സംഘം സ്‌കൂൾ സന്ദർശിച്ച് ചോദ്യപേപ്പറുകൾ വന്ന കവറുകളും പെട്ടികളും പരിശോധിച്ചിരുന്നു. ഇതിൽ ഒരെണ്ണം മാത്രം മറ്റൊരിടത്തായിരുന്നു തുറന്നത്. സാധാരണഗതിയിൽ , ഈ പ്രത്യേക ടാംപർ പ്രൂഫ് എൻവലപ്പുകൾ എല്ലായ്പ്പോഴും അടയാളപ്പെടുത്തിയ ഭാഗത്തു മാത്രമേ തുറക്കാറുള്ളു. കൂടാതെ ഇത് തുറക്കുന്നതുകൾപ്പെടെയുള്ള രീതികൾ ജീവനക്കാരെ പരിശീലിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു ഭാഗത്തു കൂടി തുറന്ന്ത് സംശയത്തിന് വഴി വച്ചിരിക്കുകയാണ്.
ചോദ്യ പേപ്പറുകളടങ്ങിയ കവർ സ്കൂൾ എത്തും മുൻപ് തന്നെ ചോർന്നിരിക്കാമെന്ന് ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്സൻഹുൽ ഹഖിന വാദിക്കുന്നു. ഒയാസിസ് സ്‌കൂൾ ഉൾപ്പെടെ ഹസാരിബാഗിലെ നാല് കേന്ദ്രങ്ങളിൽ പരീക്ഷാ നടത്തിപ്പിൻ്റെ ജില്ലാ കോ-ഓർഡിനേറ്റർ ഹക്ക് എക്സ്പ്രസിന് സിസിടിവി ദൃശ്യങ്ങളിലെ പ്രധാനപ്പെട്ട വിശദാംശങ്ങൾ നൽകിയിരുന്നു. മെയ് അഞ്ചിന് (പരീക്ഷണ ദിവസം) രാവിലെ സ്‌കൂളിലെ സെൻ്റർ സൂപ്രണ്ടിനും ഒബ്‌സർവറിനും (എൻടിഎ നിയമിച്ചത്) രണ്ട് നിയുക്ത ബാങ്കുകളിൽ ഒന്നിൽ നിന്ന് ചോദ്യപേപ്പറിൻ്റെ പാക്കറ്റ് ലഭിച്ചതായി ദൃശ്യങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്. ഹക്ക് പറഞ്ഞു: “പാക്കറ്റ് സ്കൂളിൽ എത്തിയ ഉടൻ, ഇൻവിജിലേറ്റർമാർ ഉൾപ്പെടെ നിരവധി ആളുകൾ ഇടപെട്ടു. തുടർന്ന് പേപ്പറുള്ള പാക്കറ്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കുകയായിരുന്നു. ” അദ്ദേഹം പറഞ്ഞു.
കത്തി കരഞ്ഞ നിലയിൽ കണ്ടെത്തിയ ചോദ്യ പേപ്പറിൽ പരീക്ഷ കേന്ദ്രം ഒയാസിസ് സ്കൂൾ എന്ന് രേഖപ്പെടുത്തിയിരുന്നു. “ചോദ്യപേപ്പറുകൾ ഏഴ് ലെയറുള്ള പാക്കറ്റിൽ സീൽ ചെയ്തിട്ടുണ്ട്. ഇതെല്ലം വളരെ ബന്ധപ്പെട്ട് തുറക്കാൻ ശ്രമിച്ചത് പോലുണ്ട്. ” സ്‌കൂളിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സ്‌കൂൾ അധികൃതരെ കസ്റ്റഡിയിൽ എടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരുടെ ഡിജിറ്റൽ ഉപകരണങ്ങളും ഫോണുകളും ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. അതിലുണ്ടായിരുന്ന ഡാറ്റകളെല്ലാം പോലീസ് കണ്ടെത്തുന്നതിന് മുന്നേ നശിപ്പിച്ചു കളഞ്ഞിരുന്നു. ഈ ഡാറ്റകൾ ശേഖരിക്കാനാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്.
കേസിൽ അറസ്റ്റിലായവർ രാജ്ബൻഷി നഗറിൽ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു. മെയ് 5 ന് നീറ്റ്-യുജി പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് ചോർന്ന ചോദ്യപേപ്പറിൽ നിന്നുള്ള ഉത്തരങ്ങൾ നാലുപേരും ചേർന്ന് മനപ്പാഠമാക്കിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പരീക്ഷയെഴുതിയ ഈ നാല് പേർക്ക് 720ൽ 581, 483, 300, 185 എന്നിങ്ങനെയാണ് മാർക്കുകൾ ലഭിച്ചത്. നിലവിൽ ഇവർ മാത്രമാണ് കസ്റ്റഡിയിൽ. ഇവരെയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 30 പേർക്ക് കൂടി പരീക്ഷ പേപ്പർ കാലേകൂട്ടി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അന്ന് രാത്രി നാൽവർ സംഘത്തിനൊപ്പം രാജ്ബൻഷി നഗറിലെ വീട്ടിൽ 30 പേരോളം ഉണ്ടായിരുന്നു.
യാദവേന്ദുവിനെ ചോദ്യം ചെയ്തതോടെയാണ് പരീക്ഷ എഴുതിയ മൂന്നുപേരെയും നിതീഷും അമിതും ഉൾപ്പെടെ തട്ടിപ്പ് പദ്ധതി തയ്യാറാക്കിയ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മെയ് 7 ന് അറസ്റ്റുകൾ പ്രഖ്യാപിക്കപ്പെട്ടു, അപ്പോഴേക്കും 13 പ്രതികളും ക്രിമിനൽ വിശ്വാസ ലംഘനത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കുറ്റം ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. തുടക്കത്തിൽ, തെളിവുകൾ നിർദ്ദേശിച്ചെങ്കിലും, പട്‌ന പോലീസ് ഇതിനെ പേപ്പർ ചോർച്ചയാണെന്ന് പരാമർശിച്ചിട്ടില്ല. സമ്മർദം വർധിച്ചപ്പോൾ, മെയ് 11-ന് ബിഹാർ സർക്കാർ അന്വേഷണം സ്വതന്ത്ര ഏജൻസിയായ ഇഒയുവിന് കൈമാറി.
Content summary; The EOU matched 68 questions from burnt photocopies of the NEET-UG question paper with the original provided by the NTA.