ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിലെ ലാഹോറിൽ സ്‌ഫോടനം. പാകിസ്ഥാനിലെ പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് സ്‌ഫോടന വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാന്റെ കിഴക്കൻ മേഖലയാണ് ലാഹോർ. സ്‌ഫോടനത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, നാല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയുള്‍പ്പെടുന്ന നിരവധി ഇന്ത്യന്‍ മേഖലകളെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിട്ടിരുന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസത്തെ ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടൽമാറും മുൻപാണ് ഇന്ത്യൻ സായുധ സേന ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം നിലംപരിശാക്കിയതെന്ന് സർക്കാർ അറിയിച്ചു.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സ്ഥലങ്ങൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇന്ത്യ ഇതിന് തിരിച്ചടിയായി പാകിസ്ഥാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ട് തുല്യ ശക്തിയോടെ പ്രതികരിച്ചു.
പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണ ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.
ഓപ്പറേഷൻ സിന്ദൂർ കൃത്യമായി നടത്തിയതിന് സേനയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ കുറഞ്ഞത് 100 ഭീകരരെയെങ്കിലും വധിച്ചതായി സർവകക്ഷി യോഗത്തിന് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ ക്ഷമയെ ആരെങ്കിലും പരീക്ഷിച്ചാൽ അവർക്ക് കൃത്യമായ പ്രതികരണങ്ങൾ നേരിടേണ്ടി വരുമെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. സായുധ സേനയുടെ കൃത്യമായ ഇടപെടലിന്റെയും കാര്യ നിർവഹണത്തിന്റെയും, നിലവാരമുള്ള ഉപകരണങ്ങളുടെയും സഹായത്തോടെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
content summary; The government stated that Pakistan attempted to attack 15 locations in India, Awantipora to the Bhuj region.