UPDATES

കായികം

ഗാര്‍ഡിയന്റെ കണ്ണിലും ക്രിസ്ത്യാനോ തന്നെ മികച്ച ഫുട്‌ബോളര്‍

പുരസ്‌കാരത്തിനു പിന്നാലെയാണ് ഗാര്‍ഡിയന്റെ അംഗീകാരവും ക്രിസ്ത്യാനോയെ തേടിയെത്തിയിരിക്കുന്നത്‌

                       

2016ലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി ക്രിസ്ത്യാനോ റൊണാള്‍ഡോയെ ദ ഗാര്‍ഡിയന്‍ പത്രം തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ ബാര്‍സ താരം ലയണല്‍ മെസി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബാര്‍സയിലെ തന്നെ ലൂയി സുവാരസ് മൂന്നാമതും അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രീസ്‌മെന്‍ നാലമതും എത്തി. ബ്രസീലിന്റെ നെയ്മര്‍ക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 45 രാജ്യങ്ങളില്‍ നിന്നുള്ള 124 കളിവിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

യൂറോപ്പിലെ മികച്ച ക്ലബുകളില്‍ നിന്നുള്ള കളിക്കാരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പട്ടികയിലെ ആദ്യത്തെ ആറുപേര്‍ സ്‌പെയ്‌നിലെ ക്ലബ്ബുകളില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയും ഉണ്ട്. ആറാം സ്ഥാനത്ത് റയലില്‍ റൊണാള്‍ഡോയുടെ കൂട്ടാളിയായ ഗാരത് ബെയ്‌ലാണുള്ളത്.

പോര്‍ച്ച്യുഗലിന് യുറോ-2016 നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്രസ്ത്യാനോ റൊണാള്‍ഡൊ ഈ വര്‍ഷത്തെ ബാലണ്‍ ഡി’ഓര്‍ പുരസ്‌കാരവും നേടിയിരുന്നു. തന്റെ നാലാം ബാലണ്‍ ഡി’ഓര്‍ പുരസ്‌കാരമാണ് റൊണാള്‍ഡൊ ഇത്തവണ കരസ്ഥമാക്കിയത്.

Share on

മറ്റുവാര്‍ത്തകള്‍