കേന്ദ്ര സര്‍ക്കാരിന്റെ തിരിച്ചയയ്ക്കല്‍ നടപടി; ബാധിക്കുക സാധാരണക്കാരെയും

പാകിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യ വിടണമെന്ന മോദി സര്‍ക്കാരിന്റെ തീരുമാനം ഇരു കുടുംബങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

പഹല്‍ഗാം ആക്രമണത്തിന് ശേഷമുണ്ടായ ഇന്ത്യ പാകിസ്ഥാന്‍ ബന്ധത്തിലെ വിള്ളല്‍ സാധാരണക്കാരുടെ ജീവിതത്തെയും സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കര്‍ശനമായ നടപടിയാണ് പാകിസ്ഥാനെതിരെ കൈക്കൊണ്ടത്, പാകിസ്ഥാന്‍ പൗരന്മാരുടെ വിസ റദ്ദാക്കുകയും അവരോട് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനുമായി ഏറ്റവും ദൈര്‍ഘ്യമേറിയ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലേക്ക് അടുത്തിടെ എത്തിയ നിരവധി പാകിസ്ഥാന്‍ പൗരന്മാരുടെ കുടുംബങ്ങളെ പുതിയ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ജയ്‌സല്‍മീറില്‍ നിന്നുള്ള രണ്ട് ദമ്പതികളുടെ ജീവിതത്തെ പുതിയ നയം സാരമായി ബാധിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ സര്‍ക്കാരിന്റെ ഏറ്റവും പുതിയ നടപടി അവരെ ധര്‍മസങ്കടത്തിലാക്കിയിരിക്കുകയാണ്.Indian government’s visa cancellation

ജയ്‌സല്‍മീറിലെ ദേവികോട്ടില്‍ നിന്നുള്ള സാലിഹ് മുഹമ്മദ്, മുഷ്താഖ് അലി എന്നിവര്‍ 2023 ജൂലൈയില്‍ പാകിസ്ഥാനിലെ സിന്ധിലെ ഘോട്കി ജില്ലയില്‍ തങ്ങളുടെ ബന്ധു വീട്ടിലേക്ക് പോയതായിരുന്നു. അവിടെ വച്ച് ഇരുവരും കരം ഖാത്തൂര്‍, സച്ചുല്‍ ഇങ്ങനെ രണ്ട് പെണ്‍കുട്ടികളുമായി പ്രണയത്തിലായിരുന്നു. കുടുംബങ്ങളുടെ അനുമതിയോടെ 2023 ഓഗസ്റ്റില്‍ ഇരുജോടികളുടെയും വിവാഹം കഴിഞ്ഞു.

നിക്കാഹ് കഴിഞ്ഞെങ്കിലും പാകിസ്ഥാന്‍ വധുക്കള്‍ക്ക് ഇന്ത്യയിലേക്ക് വിസ ലഭിച്ചില്ല, കല്ല്യാണ ശേഷം 2023 സെപ്തംബറില്‍ വരന്മാര്‍ മാത്രം ഇന്ത്യയിലേക്ക് തിരികെ വന്നു. ഏകദേശം ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വധുക്കള്‍ക്ക് 202്5 ഏപ്രില്‍ മസത്തില്‍ വിസ ലഭിച്ചു. അവര്‍ ജയ്‌സല്‍മീറിലെത്തുകയും ഭര്‍ത്താക്കന്മാര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പം താമസം ആരംഭിക്കുകയും ചെയ്തു.

ഒരുമിച്ച് ജീവിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴായിരുന്നു പഹല്‍ഗാമിലെ ഭീകരാക്രമണം. അത് അവരുടെ സന്തോഷകരമായ ദാമ്പത്യത്തെ തകര്‍ത്തു.
പാകിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യ വിടണമെന്ന മോദി സര്‍ക്കാരിന്റെ തീരുമാനം ഇരു കുടുംബങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

”വധുക്കള്‍ ഇന്ത്യയിലെത്തിയ ശേഷം, ഞങ്ങള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഇരുവരോടും തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പോലിസ്.” കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച്ചയുടെ അവസാനത്തില്‍ രാജസ്ഥാനിലെ ബാര്‍മറില്‍ എത്തിയ പാകിസ്ഥാനിലെ തണ്ടോ അല്ലാഹ്യാര്‍ ജില്ലയില്‍ നിന്നുള്ള 18 അംഗ കുടുംബവും സമാന സാഹചര്യത്തിലൂടെ കടന്ന് പോവുകയാണ്. ഇന്ത്യയില്‍ തന്നെ കഴിയാന്‍ തങ്ങളെ അനുവദിക്കണമെന്ന് കുടുംബം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്.Indian government’s visa cancellation

Content summary; The Indian government’s visa cancellation has upset many families

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment