July 04, 2026 |
Share on

ഹോളിവുഡിനെ വെല്ലുന്ന ടീസറുമായി പൃഥ്വിരാജിന്റെ ‘ടിയാന്‍’

ഒന്നേകാല്‍ മിനിറ്റുള്ള ടീസര്‍ ഗംഭീര പ്രതീക്ഷയാണ് നല്‍കുന്നത്

പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘ടിയാന്‍’ന്റെ ടീസര്‍ പുറത്തുവിട്ടു. തന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ പൃഥ്വിരാജ് ഇട്ട ഒന്നേകാല്‍ മിനിറ്റുള്ള ടീസര്‍ ഗംഭീര പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ദ്രിജിത്തും പൃഥ്വിരാജിന്റെ ഇന്‍ഡ്രൊക്ഷന്‍ സീന്‍ അത്ര മനോഹരമായിട്ടാണ് എടുത്തിരിക്കുന്നത്. ടീസര്‍ ഷെയര്‍ ചെയ്തതിനൊപ്പം പൃഥ്വിരാജ് ചിത്രത്തിലെ ഡയലോഗും ചേര്‍ത്തിട്ടുണ്ട്. ‘ദൈവം സംരക്ഷിക്കുന്നവനെ മനുഷ്യനാല്‍ നിഗ്രഹിക്കുക… അസാധ്യം! മര്‍ത്യലോകം ഏതു വ്യൂഹം തന്നെ തീര്‍ത്താലും, അവരാല്‍ അവന്റെ ഒരു മുടിയിഴയെപ്പോലും തൊടുക… അസാധ്യം!- കബീര്‍ ‘ എന്ന വാചകവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×