2001 ൽ പുറത്തിറങ്ങിയ ‘നന്ദ’ എന്ന ചിത്രം സൂര്യയുടെ ജീവിതത്തിലെ നിർണായക ഘട്ടമായി മാറി. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയർ, ‘പിതാമഗൻ, ഗജനി, വാരണം ആയിരം, സിങ്കം തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് പേരുകേട്ട സൂര്യ ബഹുമുഖവും ശ്രദ്ധ നേടിയെടുത്ത നടനുമായി സ്വയം തന്റെ സ്ഥാനം ഉറപ്പിച്ചു. ഗജനിയിലെ ഡ്യുവൽ റോളിലൂടെ വീണ്ടും സൂര്യ തന്റെ അഭിനയത്തികവ് തെളിയിക്കുകയും ആരാധക മനസ്സ് കീഴടക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ എല്ലായിപ്പോഴും വികാരഭരിതവും, ദുഃഖങ്ങളും, സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവയും ആയിരുന്നു. ഇവയിൽ നിന്നെല്ലാം വേറിട്ട് ഏറ്റവും ശ്രദ്ധേയമായ രണ്ട് ചിത്രങ്ങളാണ് സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്ത സുരറൈ പോട്ര്, ടി ജെ ഞാനവേനലിന്റെ ജയ് ഭീം എന്നിവ. the journey of surya
സുധ കൊങ്കര പ്രസാദിന്റെ സംവിധാനത്തിൽ സൂര്യയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു സുരറൈ പോട്ര്. ആരാധകരുടെ സൂപ്പർ സ്റ്റാറായി മാത്രം ഒതുങ്ങി നിൽക്കാതെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സൂര്യ ഒട്ടും പിറകിലല്ല.
ഇപ്പോഴിതാ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ബൈ പറയിച്ച് രണ്ട് വർഷത്തെ ഇടവേളകൾക്ക് ശേഷം വീണ്ടുമൊരു സൂര്യ ചിത്രം തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ശിവ സംവിധാനം ചെയ്ത് കെ.ഇ ജ്ഞാനവേൽ രാജ, വി.വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി, ജയന്തി ഗദ എന്നിവർ ചേർന്ന് നിർമിച്ച ‘കങ്കുവ’ യാണ് ആരാധകരെ ത്രസിപ്പിക്കുന്നതിനായി ഇപ്പോൾ എത്തിയിരിക്കുന്നത്. ആദി നാരായണനും മദൻ കാർകിയുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡബിൾ റോളിൽ ആണ് സൂര്യ എത്തുന്നത്. ഇതിനോടകം തന്നെ ആരാധകർ കങ്കുവയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. സിനിമയുടെ നല്ല വശങ്ങളെയും എന്നാൽ തൃപ്തികരമല്ലാത്ത ഭാഗങ്ങളെ കുറിച്ചും ഇതിനോടകം വിഭിന്നമായ അഭിപ്രായങ്ങളും പുറത്തുവന്നു കഴിഞ്ഞു.
സിങ്കം-2 ന് ശേഷം പതിനൊന്ന് വർഷത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഏറെ പ്രതീക്ഷയോടെ എത്തിയ ‘കങ്കുവ’ വരും ദിവസങ്ങളിൽ ബ്ലോക്ക്ബസ്റ്റർ സ്ഥാനത്തേക്ക് എത്തുമെന്ന ആത്മവിശ്വാസത്തിലാണ് സൂര്യ ആരാധകർ. നല്ലൊരു നടനെന്നതിലുപരി സമൂഹത്തെ മനസ്സിലാക്കുന്ന മനുഷ്യസ്‌നേഹി കൂടിയായ നടനാണ് സൂര്യ എന്നതിലും തർക്കമില്ല. the journey of surya
content summary; the journey of surya from romantic star to audience hero