June 18, 2025 |

ഓപ്പറേഷൻ സിന്ദൂ‍ർ പരാമർശം; പ്രൊഫസർ അലി ഖാന് ഇടക്കാല ജാമ്യം

അലിഖാനെതിരായ അന്വേഷണം സ്റ്റേ ചെയ്യാൻ നിർദേശങ്ങളൊന്നുമുണ്ടായിട്ടില്ല

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അലി ഖാന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പരാമർശം നടത്തിയെന്ന പേരിൽ മെയ് 18നാണ് പ്രൊഫസർ അലി ഖാൻ അറസ്റ്റിലായത് , അന്നുമുതൽ കസ്റ്റഡിയിലാണ്.

അലിഖാനെതിരായ അന്വേഷണം സ്റ്റേ ചെയ്യാൻ നിർദേശങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന ഒരു പുതിയ അന്വേഷണസംഘത്തെ നിയമിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഹരിയാനയിൽ നിന്നോ നിന്നോ ഡൽഹിയിൽ നിന്നോ അല്ലാത്ത ഉദ്യോഗസ്ഥരായിരിക്കണം അന്വേഷണ സംഘത്തിൽ ഉണ്ടായിരിക്കേണ്ടതെന്നും ഒരു സ്ത്രീ അന്വേഷണ സംഘത്തിലുണ്ടായിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അലിഖാൻ മഹബൂബാബാദിനെ ഇന്നലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. യുദ്ധവിരുദ്ധമായ സന്ദേശമാണ് അലിഖാൻ്റെ പോസ്റ്റിലുള്ളതെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. പോസ്റ്റിന്റെ ഉദ്ദേശത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാമെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചു. ഹർജിയിൽ ഹരിയാന സർക്കാർ ഉൾപ്പെടെ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഇടക്കാല ജാമ്യ വ്യവസ്ഥ എന്ന നിലയിൽ, കേസിന് വിഷയമായ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോസ്റ്റുകളോ ലേഖനങ്ങളോ എഴുതുന്നതിൽ നിന്നോ ഇന്ത്യൻ മണ്ണിലെ ഭീകരാക്രമണത്തെക്കുറിച്ചോ ഇന്ത്യ നൽകിയ പ്രതികരണത്തെക്കുറിച്ചോ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിന്ന് അലി ഖാനെ കോടതി വിലക്കി. അന്വേഷണത്തിൽ പങ്കുചേരാനും പൂർണ്ണമായും സഹകരിക്കാനും കോടതി അലിഖാനോട് നിർദ്ദേശിച്ചു. ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഹരിയാന പോലീസിൽ ഫയൽ ചെയ്ത എഫ്‌ഐആറിനെ ചോദ്യം ചെയ്ത് പ്രൊ. അലിഖാൻ സമർപ്പിച്ച ഹർജി ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ പോസ്റ്റ് ചെയ്ത പ്രൊ. അലിഖാന്റെ അഭിപ്രായങ്ങളിലേക്ക് ബെഞ്ചിന്റെ ശ്രദ്ധ ക്ഷണിക്കുകയും വളരെ ദേശസ്നേഹപരമായ പ്രസ്താവനയാണ് പ്രൊ. അലിഖാൻ നടത്തിയിരിക്കുന്നതെന്ന് ബെഞ്ചിനോട് വ്യക്തമാക്കുകയും ചെയ്തു.

ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചതിന് രാജ്യദ്രോഹം അടക്കമുള്ള ഗുരുതരമായ വകുപ്പുകളാണ് അലിഖാനെതിരെ ചുമത്തിയിരിക്കുന്നത്. മെയ് ഇരുപതിനാണ് ഫേസ് ബുക്കിൽ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് അലിഖാന്റെ കുറിക്കുന്നത്. ഹരിയാന യുവമോർച്ചയുടെ ജനറൽ സെക്രട്ടറിയും സോനിപത്തിലെ ഗ്രാമ സർപഞ്ചുമായ യോഗേഷ് ജതേരി നൽകിയ പരാതിയിൽ ഉടനടിയായിരുന്നു പോലീസിന്റെ നീക്കം. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും അപകടത്തിലാക്കിയതിനെതിരെയുള്ള ബി.എൻ.എസ് (പഴയ ഐ.പി.സി) വകുപ്പ് 152-ഉം അലിഖാനെതിരെ ചുമത്തി. പോരാത്തിന് സ്ത്രീകളുടെ അന്തസിനെ അലിഖാൻ അപകടത്തിലാക്കി എന്ന കുറ്റവും ഹരിയാന സംസ്ഥാന വനിത കമ്മീഷൻ ചുമത്തിയിട്ടുണ്ട്.

content summary: The Supreme Court has granted interim bail to Professor Ali Khan and has set up a Special Investigation Team

Leave a Reply

Your email address will not be published. Required fields are marked *

×