June 18, 2026 |
Share on

തിരുവഞ്ചൂരിന് പെമ്പിളൈ ഒരുമൈയും തെറ്റി; പെങ്ങടെ എരുമയെന്ന് സോഷ്യല്‍ മീഡിയ

ഏറെ നാളായി തിരുവഞ്ചൂരിനെ ട്രോളാന്‍ കിട്ടാതിരുന്ന സമൂഹമാധ്യമങ്ങള്‍ ഏറെ ആഘോഷത്തോടെയാണ് ഇതേറ്റെടുത്തത്

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാക്ക് പിഴ അവസാനിക്കുന്നില്ല. ഇക്കുറി പെമ്പിളൈ ഒരുമൈയെക്കുറിച്ച് പറഞ്ഞപ്പോഴാണ് തിരുവഞ്ചൂരിന് നാക്ക് പിഴച്ചത്.

വൈദ്യുതി മന്ത്രി എം എം മണി സ്ത്രീകള്‍ക്കെതിരെ നടത്തിയ അശ്ലീലപ്രസംഗം നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ അവതരണാനുമതി പ്രസംഗത്തിലാണ് തിരുവഞ്ചൂരിന് നാക്ക് പിഴച്ചത്. പെമ്പിളൈ ഒരുമൈ എന്ന് ശരിയായി ഉച്ചരിക്കാന്‍ തിരുവഞ്ചൂരിന് സാധിക്കാതെ വന്നത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ചിരിപ്പിക്കുകയും ചെയ്തു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അദ്ദേഹത്തിന് ശരിയായ ഉച്ചാരണം പറഞ്ഞുകൊടുത്തു.

അതേസമയം മന്ത്രി സ്ഥാനത്തു നിന്നും മാറിയതിന് ശേഷം തിരുവഞ്ചൂരിനെ ട്രോളാന്‍ കിട്ടാതിരുന്ന സമൂഹമാധ്യമങ്ങള്‍ ഏറെ ആഘോഷത്തോടെയാണ് ഇതേറ്റെടുത്തത്. തിരുവഞ്ചൂര്‍ മടങ്ങിയെത്തിയെന്ന രീതിയിലാണ് പലരും ഈ പ്രസംഗത്തിന്റെ വീഡിയോ സഹിതം പ്രചരിപ്പിക്കുന്നത്. പെമ്പിളൈ ഒരുമൈ തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ പെങ്ങടെ എരുമ എന്നായി എന്ന രീതിയിലും ട്രോളുകള്‍ സജീവമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×