April 28, 2025 |

ലോകത്തിലെ 86 ജയിലുകളിലായി 10,152 ഇന്ത്യന്‍ തടവുകാര്‍; ഏറ്റവുമധികം പേര്‍ സൗദി അറേബ്യയില്‍

നാല് വർഷത്തിനുള്ളിൽ 48 ഇന്ത്യക്കാരാണ് വിദേശത്ത് വധശിക്ഷയ്ക്ക് വിധേയരായത്

വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം പതിനായിരത്തിന് മുകളിലെന്ന് റിപ്പോർട്ടുകൾ. ലോകത്തെ 86 രാജ്യങ്ങളിലായി തടവിൽ കഴിയുന്നത് 10,152 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജയിലിൽ കഴിയുന്നത്. 2633 പേരാണ് സൗദിയിൽ മാത്രം ജയിലിൽ കഴിയുന്നത്. യുഎഇയിൽ 2518 പേരും പാകിസ്ഥാനിൽ 266 പേരും ശ്രീലങ്കയിൽ 98 പേരും നേപ്പാളിൽ 1317 പേരും തടവുകാരായുണ്ടെന്ന് കണക്കുകൾ പറയുന്നു.10,152 Indians are imprisoned in foreign jails

വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുള്ളതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് പല രാജ്യങ്ങളുമായി ചർച്ചകൾ നടക്കാറുണ്ടെന്നും സ്വന്തം രാജ്യത്ത് ശിക്ഷയനുഭവിച്ചാൽ മതിയെന്ന രീതിയിൽ ആളുകളെ ഇന്ത്യയിൽ തിരികെയെത്തിക്കാൻ ശ്രമിക്കുമെന്നും കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു.

നാല് വർഷത്തിനുള്ളിൽ 48 ഇന്ത്യക്കാരാണ് വിദേശത്ത് വധശിക്ഷയ്ക്ക് വിധേയരായത്. കുവൈറ്റിൽ 25 പേർ, സൗദി അറേബ്യ 9, സിംബാബ്‌വേ 7, മലേഷ്യ 5, ജമൈക്ക 5 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് വിധേയരായ ഇന്ത്യൻ പൗരന്മാരുടെ എണ്ണം. 49 പേർ നിലവിൽ വധശിക്ഷയ്ക്ക് കാത്തിരിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി. ഏറ്റവും കൂടുതൽ ആളുകളെ വധശിക്ഷയ്ക്ക് വിധിച്ചത് യുഎഇയാണ്. 25 പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

സൗദി അറേബ്യ 11, മലേഷ്യ 6, കുവൈറ്റ് 3 എന്നിങ്ങനെയും ഇന്തോനേഷ്യ, ഖത്തർ, യുഎസ്, യെമൻ എന്നീ രാജ്യങ്ങളിൽ ഒരോരുത്തരെങ്കിലും വച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. ഈ കേസുകളിൽ വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല.

അപ്പീലുകൾ സമർപ്പിക്കുന്നതിനും, ദയാഹർജി നൽകുന്നതിനും തുടങ്ങി എല്ലാ നിയമപരമായ സഹായങ്ങളും തടവിൽ കഴിയുന്നവർക്ക് നൽകുകയും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് സഹായങ്ങൾ നൽകുന്നതും ഉൾപ്പെടെ വിവിധ കാര്യങ്ങൾ സർക്കാർ ചെയ്യുന്നതായി കേന്ദ്രം വ്യക്തമാക്കി.10,152 Indians are imprisoned in foreign jails

content summary; Total of 10,152 Indians are imprisoned in foreign jails, with the highest number held in Saudi Arabia

Leave a Reply

Your email address will not be published. Required fields are marked *

×