January 22, 2025 |

ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിക്കണം !

വാട്ടർപ്രൂഫ് മസ്‌കാര, ലിപ്‌സ്റ്റിക് തുടങ്ങിയ ദൈനംദിന സൗന്ദര്യ വസ്തുക്കളിലും വ്യക്തിഗത പരിചരണ വസ്തുക്കളിലും കാണപ്പെടുന്ന വിഷ സംയുക്തങ്ങൾ “ഫോർ എവർ കെമിക്കൽസ്” ആയി മനുഷ്യ ചർമ്മത്തിലൂടെ രക്തത്തത്തിൽ കലരുമെന്ന് പഠനം. ആദ്യമായാണ് ഇത്തരമൊരു പഠനം നടക്കുന്നത്. സയന്റിഫിക് ജേണലായ എൻവയോൺമെൻ്റ് ഇൻ്റർനാഷണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം ഉത്പന്നങ്ങൾ ചർമ്മത്തിൽ ഉപയോഗിക്കുമ്പോൾ അവയിൽ പിഎഫ്എഎസ് ( PFAS ) എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെങ്കിൽ ചർമ്മത്തിലൂടെ രക്തത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്ന് പഠനത്തിന്റെ ഭാഗമായ സ്റ്റുവർട്ട് […]

വാട്ടർപ്രൂഫ് മസ്‌കാര, ലിപ്‌സ്റ്റിക് തുടങ്ങിയ ദൈനംദിന സൗന്ദര്യ വസ്തുക്കളിലും വ്യക്തിഗത പരിചരണ വസ്തുക്കളിലും കാണപ്പെടുന്ന വിഷ സംയുക്തങ്ങൾ “ഫോർ എവർ കെമിക്കൽസ്” ആയി മനുഷ്യ ചർമ്മത്തിലൂടെ രക്തത്തത്തിൽ കലരുമെന്ന് പഠനം. ആദ്യമായാണ് ഇത്തരമൊരു പഠനം നടക്കുന്നത്. സയന്റിഫിക് ജേണലായ എൻവയോൺമെൻ്റ് ഇൻ്റർനാഷണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരം ഉത്പന്നങ്ങൾ ചർമ്മത്തിൽ ഉപയോഗിക്കുമ്പോൾ അവയിൽ പിഎഫ്എഎസ് ( PFAS ) എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെങ്കിൽ ചർമ്മത്തിലൂടെ രക്തത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്ന് പഠനത്തിന്റെ ഭാഗമായ സ്റ്റുവർട്ട് ഹാരാഡ് പറഞ്ഞു.

ഏപ്രിൽ ആദ്യത്തിൽ, പരിസ്ഥിതി സംരക്ഷണ ഏജൻസി കുടിവെള്ളത്തിലെ ഈ ഫോർ എവർ കെമിക്കൽസിന്‌ ആദ്യമായി പരിധി നിശ്ചയിച്ചിരുന്നു. ജലത്തിലെ രാസവസ്തുക്കളുടെ ഏറ്റവും ചെറിയ അംശം പോലും ആളുകളിൽ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നതിൻ്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. ഗ്രീസ്, വെള്ളം, എണ്ണ, ചൂട് എന്നിവയെ പ്രതിരോധിക്കുന്ന ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത മനുഷ്യ നിർമ്മിത സംയുക്തങ്ങളാണ് PFAS (പെർ- ആൻഡ് പോളിഫ്ലൂറോഅൽകൈൽ പദാർത്ഥങ്ങൾ) എന്നറിയപ്പെടുന്ന ഈ രാസവസ്തുക്കൾ. ഫോർ എവർ കെമിക്കൽസ് എന്നറിയപ്പെടുന്ന, പിഎഫ്എഎസ് നൂറ്റാണ്ടുകളോളം പരിസ്ഥിതിയിൽ നിലനിൽക്കും. മലിനമായ ഭക്ഷണം, വെള്ളം, മലിനമായ വായുവിലൂടെയും പിഎഫ്എഎസ് ശരീരത്തിൽ പ്രവേശിക്കുമെന്ന് നേരത്തെ പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവയ്ക്ക് ചർമ്മത്തിൻ്റെ ആവരണം തകർക്കാൻ കഴിയില്ലെന്നാണ് മുമ്പ് കരുതിയിരുന്നത്. പക്ഷെ പുതിയ പഠനം പ്രകാരം ഈ രാസവസ്തുക്കൾ ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മസ്കാര, നീണ്ടുനിൽക്കുന്ന മാറ്റ് ലിപ്സ്റ്റിക്കുകൾ, റെയിൻകോർട്ട് എന്നിവ പോലുള്ള വാട്ടർപ്രൂഫ് വസ്തുക്കളിലൂട ചർമ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്ന് നോട്രെ ഡാം യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രൊഫസറായ ഗ്രഹാം പീസ്ലീ വ്യക്തമാക്കി. സൗന്ദര്യവർദ്ധക വസ്തുക്കൾ, വാട്ടർ പ്രൂഫ് വസ്ത്രങ്ങൾ, ഹാൻഡ് സാനിറ്റൈസറുകൾ, മനുഷ്യ ചർമ്മവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന മറ്റ് ഉൽപ്പന്നങ്ങൾ എന്നിങ്ങനെ നൂറുകണക്കിന് ഗാർഹിക, വ്യക്തിഗത പരിചരണ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിൽ ഈ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. പിഎഫ്എഎസ് ക്യാൻസർ, വന്ധ്യത, ഉയർന്ന കൊളസ്ട്രോൾ, കരൾ, തൈറോയ്ഡ്, രോഗപ്രതിരോധ ശേഷി എന്നിങ്ങനെ വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

അതോടൊപ്പം, പിഎഫ്ഒഎയുടെ പകരക്കാരനായി അവതരിപ്പിച്ച താഴ്ന്ന തന്മാത്രാ ഭാരമുള്ള പിഎഫ്എഎസ് ചർമ്മത്തിലൂടെ കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുമെന്നും കണ്ടെത്തി. അഞ്ച് കാർബൺ ആറ്റങ്ങളുള്ള പെർഫ്ലൂറോ-എൻ-പെൻ്റനോയിക് ആസിഡ് (PFPeA) ചർമ്മത്തിൽ നിന്ന് ഏകദേശം 60% രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നും. നാല് കാർബൺ ആറ്റങ്ങളുള്ള പെർഫ്ലൂറോബ്യൂട്ടേൻ സൾഫോണേറ്റ് (പിഎഫ്ബിഎസ്) ഏതാണ്ട് 50% രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നും പഠനത്തിൽ നിന്ന് വ്യക്തമായി.

ദൈർഘ്യമേറിയ കാർബൺ ശൃംഖലകളുള്ള പിഎഫ്എഎസ് ചർമ്മത്തിലൂടെ ആഗിരണം ചെയ്തതിനുശേഷം കാലക്രമേണ രക്തപ്രവാഹത്തിൽ പ്രവേശിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. 36 മണിക്കൂർ നീണ്ടുനിന്ന പഠനത്തിൽ, എട്ട് കാർബണുകളുള്ള പെർഫ്ലൂറോക്റ്റാനോയിക് ആസിഡിൻ്റെ (PFOA) ഏകദേശം 14% മാത്രമേ രക്തപ്രവാഹത്തിൽ എത്തിയുള്ളൂ, പക്ഷെ, 38% അധികം ചർമ്മത്തിൽ തങ്ങിനിന്നു. ഏകദേശം 70% പിഎഫ്എൻഎസ് ( PFNS ഫിനൈൽമെതൈൽസൾഫൊനൈൽ ഫ്ലൂറൈഡ്) ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെട്ടു, പക്ഷേ ഇവയൊന്നും രക്തത്തിൽ കലർന്നില്ല.

Post Thumbnail
കുഞ്ഞൻ പടങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകൾ തഴയുന്നു; തപ്‌സി പന്നുവായിക്കുക

ഇത്തരം പതാർത്ഥങ്ങൾ ഒന്നും ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകാൻ സാധ്യതയില്ല, നിങ്ങളുടെ ചർമ്മത്തിലൂടെ എത്രത്തോളം പിഎഫ്എഎസ് കടന്നുപോകുന്നു എന്നത് എത്രത്തോളം ഒരു ഉത്പന്നം ഉപയോഗിക്കുന്നുവെന്നും അതിൽ അടങ്ങിയിരിക്കുന്ന പിഎഫ്എഎസിന്റെ അളവ് എന്നിവയെ ആശ്രയിച്ചിരിക്കും എന്നാണ് സ്റ്റുവർട്ട് ഹാരാഡ് പറയുന്നത്. ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കുന്ന പിഎഫ്എഎസടങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഇവ അടങ്ങിയ വസ്ത്രങ്ങളേക്കാളും വേഗത്തിൽ ചർമ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഉപഭോക്തൃ ഉൽപ്പന്നങ്ങൾ വഴി ഇത്തരം കെമിക്കലുകൾ എളുപ്പത്തിൽ ശരീരത്തിൽ എത്തിയാൽ കഴുത്ത്, കക്ഷത്തിന്റെ അടിഭാഗം തുടങ്ങിയ നേർത്ത ചർമ്മമുള്ള ശരീരഭാഗങ്ങൾ ഇത്തരം രാസവസ്തുക്കൾ കൂടുതൽ ആഗിരണം ചെയ്യും.

സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉൾപ്പടെയുളള വ്യക്തിഗത ഉൽപ്പന്നങ്ങളിൽ പിഎഫ്എഎസ് പരിമിതപ്പെടുത്താൻ എട്ട് സംസ്ഥാനങ്ങൾ മാത്രമാണ് നിലവിൽ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസിയായ ഇപിഎയുടെ പുതിയ കുടിവെള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച് രാസവസ്തുക്കളാണ് പഠനത്തിൽ പരിശോധിച്ചത്.

content summary : Scientists found another way we’re exposed to ‘forever chemicals’ Through our skin

×