July 18, 2026 |
Share on

ട്രെയിനിൽ മന്ത്രിക്കും രക്ഷയില്ല; മധ്യപ്രദേശ് ധനമന്ത്രിയേയും ഭാര്യയേയും തോക്ക് ചൂണ്ടി കൊള്ളയടിച്ചു

അഴിമുഖം പ്രതിനിധി ട്രെയിന്‍ യാത്രക്കിടെ മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലായെയും ഭാര്യയെയും ഒരു സംഘം തോക്കുചൂണ്ടി കൊള്ളയടിച്ചു. ജബല്‍പൂര്‍-നിസാമുദ്ദീന്‍ എക്സ് പ്രസ് ട്രെയിനിലാണ് കവര്‍ച്ച നടന്നത്. ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് എസി കമ്പാര്‍ട്ടുമെന്റിലായിരുന്നു മന്ത്രിയും ഭാര്യയും. ഇന്ന് രാവിലെ യുപി മഥുരയിലെ കോശി കലാനില്‍ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു കൊള്ളക്കാരുടെ ആക്രമണം. തോക്കുധാരികളായ പത്തോളം പേര്‍ വരുന്ന സംഘം കമ്പാര്‍ട്ടുമെന്റിലേക്ക് തള്ളിക്കയറുകയായിരുന്നു. മന്ത്രിയെയും കമ്പാര്‍ട്ടുമെന്റിലെ മറ്റ് യാത്രക്കാരെയും ഇവര്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തി. സംഭവത്തില്‍ മൂന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ […]

അഴിമുഖം പ്രതിനിധി

ട്രെയിന്‍ യാത്രക്കിടെ മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലായെയും ഭാര്യയെയും ഒരു സംഘം തോക്കുചൂണ്ടി കൊള്ളയടിച്ചു. ജബല്‍പൂര്‍-നിസാമുദ്ദീന്‍ എക്സ് പ്രസ് ട്രെയിനിലാണ് കവര്‍ച്ച നടന്നത്. ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് എസി കമ്പാര്‍ട്ടുമെന്റിലായിരുന്നു മന്ത്രിയും ഭാര്യയും.

ഇന്ന് രാവിലെ യുപി മഥുരയിലെ കോശി കലാനില്‍ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു കൊള്ളക്കാരുടെ ആക്രമണം. തോക്കുധാരികളായ പത്തോളം പേര്‍ വരുന്ന സംഘം കമ്പാര്‍ട്ടുമെന്റിലേക്ക് തള്ളിക്കയറുകയായിരുന്നു. മന്ത്രിയെയും കമ്പാര്‍ട്ടുമെന്റിലെ മറ്റ് യാത്രക്കാരെയും ഇവര്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തി. സംഭവത്തില്‍ മൂന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മിക്ക സമയവും ട്രെയിന്‍ കൊള്ള നടക്കുന്ന പ്രദേശമാണ് മഥുരയിലെ കോശി കലാന്‍ പ്രദേശം. ഇത് വഴി പോയ മറ്റൊരു തീവണ്ടിയും ഇന്ന് കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. തീവണ്ടിയാത്രയുടെ സുരക്ഷയെക്കുറിച്ച് ഗൗരവമാര്‍ന്ന ചോദ്യങ്ങളാണ് ഈ സംഭവത്തോടെ ഉയരുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×