June 04, 2026 |
Share on

ഈജിപ്റ്റിലെ ‘വളഞ്ഞ’ പിരമിഡ് സഞ്ചാരികള്‍ക്കായി തുറന്നു

1965-ല്‍ ഇവിടേക്കുള്ള സന്ദര്‍ശനം ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോള്‍ വീണ്ടും സന്ദര്‍ശകര്‍ക്കായ് തുറന്നുകൊടുത്തിരിക്കുകയാണ് ഈജിപ്ഷ്യൻ പുരാവസ്തു മന്ത്രി ഖാലിദ് എൽ-എനാനി.

വളഞ്ഞ ആകൃതിയിലുള്ള പ്രസിദ്ധമായ ഈജിപ്ഷ്യൻ പിരമിഡ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തു. കെയ്‌റോയിൽ നിന്ന് 30 കിലോമീറ്റർ (20 മൈൽ) തെക്കായി ദഹ്ഷൂരിലാണ് സ്നെഫെറു രാജാവിന്റെ പേരിലുള്ള ബെന്‍ഡ് പിരമിഡ് (Bent Pyramid) സ്ഥിതി ചെയ്യുന്നത്. ഈജിപ്തിലെ പുരാതന രാജവംശത്തിലെ നാലാം ഉപവംശ സ്ഥാപകനാണ് (Old Kingdom Third Dynasty) സ്നെഫെറു. ബി സി 2613 മുതൽ 2589 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം എന്ന് അനുമാനിക്കുന്നു. ഇദ്ദേഹത്തിന്‍റെ കാലത്താണ് പിരമിഡ് നിർമാണം ഒരു വാസ്തു വിദ്യയായി വികസിക്കാന്‍ തുടങ്ങുന്നത്. മെയ്ഡും പിരമിഡ് (Medium pyramid) ആണ് സ്നെഫെറു ആദ്യം നിര്‍മ്മിച്ചത്. എന്നാല്‍ നിർമാണത്തിലെ അപാകത കാരണം നിര്മാണത്തിനിടക്ക് തന്നെ അത് തകർന്നു വീണു. അതിനു ശേഷമാണ് ബെന്‍ഡ് പിരമിഡ് നിര്‍മ്മിക്കുന്നത്. സാങ്കേതിക തികവില്ലാതിരുന്നതിനാലാണ് അത് ബെന്‍ഡ് ആയിപ്പോയത്.

1965-ല്‍ ഇവിടേക്കുള്ള സന്ദര്‍ശനം ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോള്‍ വീണ്ടും സന്ദര്‍ശകര്‍ക്കായ് തുറന്നുകൊടുത്തിരിക്കുകയാണ് ഈജിപ്ഷ്യൻ പുരാവസ്തു മന്ത്രി ഖാലിദ് എൽ-എനാനി. ആദ്യം അൻപത്തി അഞ്ചു ഡിഗ്രി ചരിവിലാണ് പിരമിഡ് നിർമാണം തുടങ്ങിയത്. എന്നാല്‍, അങ്ങിനെപോയാല്‍ മെയ്ഡും പിരമിഡിന്‍റെ അവസ്ഥതന്നെയാകും ഉണ്ടാകുക എന്നു മനസ്സിലാക്കിയ വാസ്തു വിദഗ്ധർ ചെരിവ് നാല്പത്തി മൂന്ന് ഡിഗ്രിയാക്കി കുറച്ചു നിർമാണം തുടര്‍ന്നു. മെയ്ഡും പിരമിഡ് പോലെ തകര്‍ന്നില്ലെങ്കിലും സംഗതി ചെറുതായൊന്ന് വളഞ്ഞുവന്നു മാത്രം. ഈ പിരമിഡിനെ ബ്ലുണ്ട് പിരമിഡ് എന്നും റോംബോയിടൽ പിരമിഡ് എന്നും വിളിക്കാറുണ്ട്.

സ്നെഫെറുവിന്റെ പിതാമഹന്മാരിൽ ഒരാളായിരുന്നു സ്റ്റെപ് പിരമിഡ് നിർമിച്ച ഫറോവ ജോസെർ. അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്നെഫെറുവും പിരമിഡ് നിര്‍മ്മാണത്തിനു തയ്യാറായത്. ആദ്യത്തെ ഉദ്യമം പൊളിഞ്ഞു പോവുകയും രണ്ടാമത്തേത് വളഞ്ഞും പോയെങ്കിലും സ്നെഫെറു തളര്‍ന്നില്ല. അപാകതകൾ പരിഹരിച് വീണ്ടും നിർമാണപ്രവർത്തനം നടത്തുകയാണ് അദ്ദേഹം ചെയ്തത്. അങ്ങിനെ നിർമിച്ച റെഡ് പിരമിഡ് (Red Pyramid) ആണ് ലോകത്തിലെ ആദ്യത്തെ ശരിക്കുള്ള ത്രികോണ പിരമിഡ്. റെഡ് പിരമിഡും ബെന്‍ഡ് പിരമിഡും ഇപ്പോഴും അതേപടി നിലനിൽക്കുന്നു. സ്നേഫെറുവിന്റെ മഹാമനസ്കത ഇല്ലായിരുന്നുവെങ്കിൽ പിരമിഡ് നിർമാണം ഒരിക്കലും പുരാതന ഈജിപ്തിൽ പൂർണതയിൽ എത്തില്ലായിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×