June 06, 2026 |
Share on

അതിരുകടന്ന സെല്‍ഫി ഭ്രമം; ബോഗ്ലെ സീഡ്‌സ് ഫാമിലെ സൂര്യകാന്തി പാടം അടച്ചു പൂട്ടി

‘ആളുകള്‍ പല ഭാഗത്തു നിന്നും ഫാമിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി. ഇവിടുത്തെ വസ്തുക്കളൊക്കെ നശിപ്പിക്കാന്‍ തുടങ്ങി, ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ആയിരുന്നു ആളുകളുടെ ഒഴുക്കും പ്രവര്‍ത്തികളും’

മനോഹരമായ സ്ഥലങ്ങള്‍ തേടി പോകുന്നവരാണ് സഞ്ചാരികള്‍. എന്നാല്‍ സഞ്ചാരികളുടെ അതിബാഹുല്യം മൂലം പല ഡെസ്റ്റിനേഷനുകളും അടച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. നമ്മടെ കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മില്‍ഗ്രോവിലെ ഒരു പ്രധാന ഫോട്ടോ ഡെസ്റ്റിനേഷനും ഇത്തരത്തില്‍ അടച്ചുപൂട്ടിയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമിതമായ സെല്‍ഫി ഭ്രമമാണ് ഈ മനോഹരമായിടത്തേക്കുള്ള യാത്ര വിലക്കിന് കാരണമായത്.

സഞ്ചാരികളുടെ അധിക ഒഴുക്ക് മൂലം പ്രദേശം ആകെ താറുമാറായി. ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ ഒരു ചെറു പട്ടണം ആണ് മില്‍ഗ്രോവ്. 1969-ലാണ് സഫാരി റോഡില്‍ സ്ഥിതി ചെയുന്ന ബോഗ്ലെ സീഡ്‌സ് ഫാം പ്രവര്‍ത്തനം ആരംഭിച്ചത്. പൂത്തു നില്‍ക്കുന്ന സൂര്യകാന്തി പാടമാണ് ഈ ഫാമിലെ പ്രധാന ആകര്‍ഷണം. വിനോദ സഞ്ചാരികള്‍ ഇവിടെ സെല്‍ഫി എടുക്കാന്‍ വേണ്ടി എത്താറുണ്ട്.

Read Also – ലോകത്തിലെ വിചിത്രവും അപകടകരവുമായ ചില ഭക്ഷണങ്ങള്‍

‘ആദ്യത്തെ എട്ട് ദിവസം ഞങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഫാം തുറന്നു കൊടുത്തു. ആദ്യം എല്ലാം നന്നായി പോയി, എല്ലാവരും സന്തോഷത്തിലായിരുന്നു,’- ഫാം ഉടമസ്ഥന്‍ ബാറി ബോഗ്ലെ പറഞ്ഞു. പിന്നീട് എല്ലാം താറുമാറായതോടെ ഫാം ഈ വര്‍ഷം മുഴുവനും അടച്ചിടാന്‍ തീരുമാനിച്ചു. ‘ആളുകള്‍ പല ഭാഗത്തു നിന്നും ഫാമിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി. ഇവിടുത്തെ വസ്തുക്കളൊക്കെ നശിപ്പിക്കാന്‍ തുടങ്ങി, ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ആയിരുന്നു ആളുകളുടെ ഒഴുക്കും പ്രവര്‍ത്തികളും’- ബോഗ്ലെ പറഞ്ഞു.

‘റോഡുകളില്‍ ഭയങ്കര ട്രാഫിക്കാണ്. അതുകൊണ്ട് ഹാമില്‍ട്ടണ്‍ പോലീസ് റോഡ് നിരോധിക്കുകയായിരുന്നു’- ബോഗ്ലെ സീഡ്‌സ് അവരുടെ വെബ്‌പേജില്‍ വ്യക്തമാക്കി. ഇനി ഫോട്ടോ എടുക്കാനോ ഫാം കാണാനോ ഈ വര്‍ഷം ആരെയും അനുവദിക്കില്ല. 15 വരിയോളം പൂക്കള്‍ ഇവിടെയുണ്ട്. ‘ചില സൂര്യകാന്തിപ്പൂക്കള്‍ നശിച്ചും, ചിലത് ഒടിഞ്ഞ് താഴെ കിടക്കുന്നതും ഞാന്‍ കണ്ടു,’ ഫാം സന്ദര്‍ശിച്ച ജില്‍ ഗോലാന്‍ഡ് പറഞ്ഞു.

ഫാമില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് സൂചന ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും ആളുകള്‍ സെല്‍ഫി എടുക്കാനായി ഇവിടേക്ക് ഇപ്പോഴും എത്തുന്നു. പക്ഷികള്‍ക്കുള്ള തീറ്റിയും മറ്റു ഉല്പന്നങ്ങളും ഫാമില്‍ വില്‍ക്കുന്നുണ്ട്, അതിനാല്‍ ഉപഭോക്താക്കള്‍ക്കായി ഇത് തുറന്നിടുന്നു.

Read Also – യാത്ര ചെയ്ത് കൊണ്ട് എങ്ങനെ പണം സമ്പാദിക്കാം?

 

 

 

Leave a Reply

Your email address will not be published. Required fields are marked *

×