UPDATES

യാത്ര

സിസ്‌റ്റൈന്‍ ചാപ്പല്‍ ഗൈഡ്: എങ്ങനെ, എപ്പോള്‍, എന്തിന് സന്ദര്‍ശിക്കണം

1508 മുതല്‍ 1512 വരെയുള്ള കാലഘട്ടത്തിലാണ് വിഖ്യാത ചിത്രകാരന്‍ മൈക്കെലാഞ്ജലോ, ചാപ്പലിലെ ഈ ചിത്രങ്ങള്‍ വരച്ചത്. പാശ്ചാത്യ കലയിലെ ഒരു നാഴിക കല്ല് ആയിരുന്നു ഈ ചിത്രങ്ങള്‍.

                       

റോമിലെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് പോപ്പിന്റെ വാസസ്ഥലമായ അപോസ്തോലിക കൊട്ടാരത്തിലെ ചാപ്പലുകളില്‍ ഒന്നായ സിസ്റ്റൈന്‍ ചാപ്പല്‍. ചാപ്പലിലേക്ക് കയറുമ്പോള്‍ തന്നെ മേല്‍ക്കൂരകളും ചുവരുകളുമെല്ലാം നിങ്ങളെ അദ്ഭുതപ്പെടുത്തും. 1508 മുതല്‍ 1512 വരെയുള്ള കാലഘട്ടത്തിലാണ് വിഖ്യാത ചിത്രകാരന്‍
മൈക്കെലാഞ്ജലോ ചാപ്പലിലെ ഈ ചിത്രങ്ങള്‍ വരച്ചത്. പാശ്ചാത്യ കലയിലെ ഒരു നാഴിക കല്ല് ആയിരുന്നു ഈ ചിത്രങ്ങള്‍. ഈ ചാപ്പല്‍ കാണാനും ഇതിന്റെ ചരിത്രം അറിയാനും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രപ്പണികള്‍ കാണാനും വര്‍ഷത്തില്‍ ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ ഇവിടെ എത്തുന്നു.

ഇവിടേക്ക് എങ്ങനെ എത്താം?

റോമിന്റെ നഗരത്തിന്റെ മധ്യ ഭാഗത്ത് നിന്ന് പടിഞ്ഞാറായിട്ടാണ് വത്തിക്കാന്‍ സിറ്റി സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്താന്‍ പൊതുഗതാഗതയാത്രാ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. റോം മെട്രോയില്‍ രണ്ട് സ്റ്റേഷനുകള്‍ ഉണ്ട് സിപ്രോയും (Cipro), ഒട്രോവിയോയും (Ottaviano). അതുപോലെ തന്നെ ഒരുപാട് ബസ് റൂട്ടുകളും ഈ വഴി ഉണ്ട്. സെന്റ് പീറ്റര്‍ ട്രെയിന്‍ സ്റ്റേഷനിലേക്ക് പത്ത് മിനിട്ട് നടക്കാനുള്ള ദൂരം മാത്രമാണുള്ളത്. ഇവിടെ നിന്ന് റോമിലേക്കും മറ്റ് നഗരങ്ങളിലേക്കും പോകാവുന്നതാണ്. നിങ്ങള്‍ക്ക് ക്യാബും പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍ റോം നഗത്തിലാണ് നിങ്ങളെങ്കില്‍ നടക്കുന്നതാണ് ഉത്തമം. നടന്നു പോവുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈ ചരിത്ര നഗരത്തിന്റെ എല്ലാ കോണുകളും സമയമെടുത്ത് കണ്ട് ആസ്വദിക്കാവുന്നതാണ്.

പ്രവര്‍ത്തന സമയം:

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിക്കാം. 4 മണി വരെയാണ് പ്രവേശന സമയം. എല്ലാ മാസത്തെയും അവസാന ശനിയാഴ്ച 9 മുതല്‍ 2 വരെ പ്രവേശനം സൗജന്യമാണ് (12.30വരെയാണ് പ്രവേശന സമയം).

ടിക്കറ്റുകള്‍

വത്തിക്കാന്‍ മ്യൂസിയത്തിലേക്കുള്ള ടിക്കറ്റുകള്‍ മ്യൂസിയത്തിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ നിന്ന് ലഭ്യമാണ്. സി്സ്‌റ്റൈന്‍ ചാപ്പലിലേക്കുള്ള പ്രവേശനവും ഈ ടിക്കറ്റില്‍ തന്നെ സാധ്യമാണ്. ഫാസ്റ്റ് ട്രാക്ക് ടിക്കറ്റെടുത്താന്‍ ക്യൂ നില്‍ക്കാതെ തന്നെ ലോകത്തേറ്റവും ആകര്‍ഷകമായ ഈ സ്ഥലം സന്ദര്‍ശിക്കാവുന്നതാണ്.

ഗൈഡുകളുടെ സഹായം തേടണം

വത്തിക്കാന്‍ മ്യൂസിയം വെബ്സൈറ്റ് (http://bit.ly/2jofUTs) സന്ദര്‍ശിച്ചാല്‍ ഗൈഡഡ് ടൂറുകളുടെ സാധ്യതകള്‍ അറിയാം. അറിവും ധാരണയുമുള്ള ഗൈഡുകളുടെ സഹായം ഉണ്ടെങ്കില്‍ ചാപ്പലിന്റെ വ്യത്യസ്തമായ കാര്യങ്ങള്‍ മനസ്സിക്കാന്‍ സാധിക്കും.

ഒറ്റയ്ക്കും, കൂട്ടമായും, കുടുംബത്തോടും, തീര്‍ത്ഥാടകര്‍ക്കും, കണ്ണുകാണാത്തവര്‍ക്കും, ചെവി കേള്‍ക്കാത്തവര്‍ക്കും ഔദ്യോഗിക ടൂറുകള്‍ ലഭ്യമാണ്. പോണ്ടിവിഷല്‍ വില്ല, ഗാര്‍ഡന്‍, പുരാവസ്തുശാസ്ത്ര സംബന്ധിയായ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കും ടൂര്‍ ലഭ്യമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ എല്ലാ വിനോദസഞ്ചാരമേഖലകളിലേക്കും ഗൈഡഡ് ടൂറുകളെ നിയമിച്ചിട്ടുണ്ട്.

കാണേണ്ട കാഴ്ചകള്‍:

പോപ് സിക്സ്റ്റസ് നാലാമന്റെ നിര്‍ദ്ദേശത്തോടെ 1479ല്‍ നിര്‍മ്മിച്ച ഈ ചാപ്പല്‍ പുറത്ത് നിന്നും അകത്തും നിന്നും ഒരു അത്ഭുതമാണ്. ചാപ്പലിന്റെ ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ കാണാം. തെക്കേ വശത്തെ ചുമരുകള്‍ ‘മോശയുടെ കഥകളും’ വടക്ക് വശത്തെ ചുമരുകള്‍ ‘യേശുവിന്റെ കഥകളും’ പറയുന്നു. ബോട്ടിസെല്ലി (Botticelli), പെരുജിനോ (Perugino), റോസെല്ലി (Rosselli) തുടങ്ങിയ കലാകാരന്മാരുടെ ചിത്രങ്ങളും കാണാം.

മേല്‍ക്കൂരയുടെ മധ്യഭാഗത്ത് ബുക്ക് ഓഫ് ജെനസിസിന്റെ (Book of Genesis) ഒന്‍പത് ഭാഗങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദൈവം ലോകം സൃഷ്ടിക്കുന്നത് മുതല്‍ ആദവും ഹവ്വയും പിറക്കുന്നതും ഏദനില്‍ നിന്നുള്ള യാത്രയും നോഹയും മഹാപ്രളയത്തിന്റെയും കഥവരെയാണ് ഈ ചിത്രങ്ങളിലൂടെ വിവരിച്ചിരിക്കുന്നത്. അള്‍ത്താര വരെയാണ് ഈ ചിത്രങ്ങള്‍ തുടരുന്നത്. അള്‍ത്താരയില്‍ അന്ത്യവിധിയുടെ ചിത്രമാണ് മൈക്കെലാഞ്ജലോ വരച്ചിരിക്കുന്നത്.

ചാപ്പലിന് പുറമെ സന്ദര്‍ശിക്കാവുന്ന വത്തിക്കാനിലെ മറ്റ് സ്ഥലങ്ങള്‍:

വത്തിക്കാന്‍ സിറ്റി സന്ദര്‍ശകര്‍ക്ക് സിസ്‌റ്റൈന്‍ ചാപ്പലിന് പുറമെ മറ്റ് ഒരുപാട് ആകര്‍ഷക സ്ഥലങ്ങള്‍ ഉണ്ട്. റോമന്‍ കത്തോലിക്കന്‍ കേന്ദ്രമായ സെന്റ്പീറ്റേഴ്സ് സ്‌ക്വയര്‍ മുതല്‍ സെന്റ്പീറ്റേഴ്സ് ബസീലിക്ക വരെ നടക്കുമ്പോള്‍ അവിടുത്തെ അകത്തളങ്ങളിലെ ഭംഗി, മൈക്കെലാഞ്ജലോയുടെ പ്രസിദ്ധമായ ശില്‍പം പ്യേത്താ എന്നിവ കാണാവുന്നതാണ്. ലിഫ്റ്റും, പടികളും ഉപയോഗിച്ച് പള്ളിയുടെ ഡോമിലേക്ക് കയറിയാല്‍ നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം, ഗിയോട്ടോ, റാഫേല്‍, കരാവാഗിയോ എന്നീ നവോത്ഥാന കാലഘട്ടത്തിലെ നായകന്മാരുടെ സൃഷ്ടികളെ പ്രശംസിക്കുന്ന മ്യൂസിയങ്ങള്‍ കാണാം.

സിസ്‌റ്റൈന്‍ ചാപ്പലിന്റെ സൗകര്യങ്ങള്‍:

സെല്‍ഫ് സര്‍വ്വീസ് റെസ്റ്ററന്റുകള്‍, പിസ സ്ഥലം, മൂന്ന് കഫെറ്റീരിയകള്‍ എന്നിവ സന്ദര്‍ശകര്‍ക്കായി വത്തിക്കാന്‍ സിറ്റി ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍, കാറ്റലോഗുകള്‍, സ്റ്റേഷനറി സാധനങ്ങള്‍, കലാകാരന്മാര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍, മള്‍ട്ടിമീഡിയ എന്നിവ നല്‍കുന്ന ബുക്ക്ഷോപ്പുകള്‍ നഗരത്തില്‍ നിരവധിയുണ്ട്. പ്രധാനപ്പെട്ട ഭാഷയിലെല്ലാം തന്നെ ഓഡിയോ ഗൈഡുകളും, അമേരിക്കന്‍ ആംഗ്യഭാഷയില്‍ ഒരു വീഡിയോ ഗൈഡും ലഭ്യമാണ്. അംഗവൈകല്യമുള്ളവര്‍ക്ക് സൗജന്യ വീല്‍ചെയറുകള്‍ ഉപയോഗിക്കാം. മൊബിലിറ്റി സ്‌കൂട്ടറും ഇവിടെ ലഭ്യമാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍