ദിനംപ്രതി താജ്മഹലില്‍കുരങ്ങന്മാരുടെ ശല്യം കൂടിവരികയാണ്
പ്രണയകുടീരമായ താജ്മഹല്‍ കാണാന്‍ സന്ദര്‍ശകര്‍ നിരവധിയാണ്. പക്ഷേ ഇപ്പോള്‍ ഇവിടം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുരങ്ങ് ശല്യം.ദിനംപ്രതി ശല്യം ചെയ്യുന്ന കുരങ്ങന്മാരുടെ എണ്ണം കൂടിവരികയാണ്. സന്ദര്‍ശകര്‍ പലരും കുരങ്ങിന്റെ അക്രമണത്തിന് ഇരയായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയെ വിദേശവനിതയ്ക്ക് കുരങ്ങന്‍മാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവിടെ വരുന്ന സന്ദര്‍ശകരില്‍ ഭുരിഭാഗം ആളുകളും ഇവയ്ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട് ഇതാണ് കുരങ്ങന്‍മാര്‍ പോകാതെ ഇവിടെത്തന്നെ തമ്ബടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലെന്ന്.
സന്ദര്‍ശകര്‍ക്ക് മാത്രമല്ല, ഈ ചരിത്രസ്മാരകത്തിനും കുരങ്ങന്‍മാര്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നു. ചില വിദേശികള്‍ കുരങ്ങന്‍മാരുടെ ഫോട്ടോ എടുക്കാറുണ്ട്. ഇവയെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണിത്.
പ്രധാനമായും സന്ദര്‍ശകര്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളടങ്ങിയ ബാഗും മറ്റും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുരങ്ങുകള്‍ കൂട്ടമായി എത്തുന്നത്.അധികൃതരുടെ ഭാഗത്ത് നിന്നും ഇതിനെതിരെ കാര്യമായ ഒരു നിക്കവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇവരുടെ ശല്യം കുറയ്ക്കുന്നതിന് വേണ്ടി താജ്മഹലിന്റെ കിഴക്ക്-പടിഞ്ഞാറ് കവാടങ്ങളില്‍ സിഐഎസ്എഫ് ജവാന്‍മാരെ നിലയുറപ്പിച്ചിട്ടുണ്ട്