UPDATES

വൈറല്‍

‘ശബരിമലയെ രക്ഷിക്കാ’ന്‍ മുണ്ടുപൊക്കിക്കാണിച്ച് ആഭാസ സമരം കോട്ടയത്ത്

സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ എന്ന പേരില്‍ കേട്ടാലറയ്ക്കുന്ന തെറികളും മുഖ്യമന്ത്രിക്ക് നേരെ ജാതി അധിക്ഷേപവും വിളിച്ചുതുടങ്ങി.

                       

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിക്കും, സംസ്ഥാന സർക്കാരിന്റെ നിലപാടിനുമെതിരെയുള്ള പ്രതിഷേധ പ്രകടനത്തിൽ വഴിയിലൂടെ കടന്നുപോകുന്ന യാത്രക്കാരെ മുണ്ടുപൊക്കി കാണിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

കോട്ടയം മണിമല പത്തനാട് സ്വദേശി ഗിരീഷാണ് പ്രകടനത്തിനിടെ യാത്രക്കാരെ മുണ്ടുപൊക്കി കാണിച്ചതെന്ന് റിപോര്‍ട്ടർ ലൈവ് റിപോര്‍ട്ട് ചെയ്യുന്നു.

ശരണ നാമജപ യാത്ര എന്ന പേരിലെ പ്രതിഷേധ പ്രകടനം ‘സ്വാമി ശരണം അയ്യപ്പ ശരണം’ വിളികളാല്‍ മുഖരിതമായിരുന്നു തുടക്കത്തില്‍. പിന്നീട് സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ എന്ന പേരില്‍ കേട്ടാലറയ്ക്കുന്ന തെറികളും മുഖ്യമന്ത്രിക്ക് നേരെ ജാതി അധിക്ഷേപവും വിളിച്ചുതുടങ്ങി.

കൊടുങ്ങല്ലൂർ ഭരണിക്കാലത്തെ തെറികൾ തോറ്റു പോകുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ ആണ് ശബരിമല സംരക്ഷണം എന്ന പേരിൽ നടക്കുന്ന പ്രതിഷേധ പ്രകടങ്ങളിൽ മുഴങ്ങുന്നതെന്നു സോഷ്യൽ മീഡിയയിൽ പരക്കെ ആക്ഷേപമുണ്ട്.

അതേസമയം അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും, ആഭാസ മുദ്രാവാക്യങ്ങൾക്കും ഇടം നൽകുന്ന പ്രതിഷേധ പ്രകടങ്ങൾ സംഘടിപ്പിക്കുന്നത് ബി ജെ പി ആണെന്നും, ബി ജെ പി ആർ എസ് എസ് സഖ്യം ശബരിമല സ്ത്രീ പ്രവേശനത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിഷേധ പ്രകടനത്തിനിടെ മുണ്ടു പൊക്കിക്കാണിച്ച ഗിരീഷ് ആർ എസ് എസ് പ്രവർത്തകൻ ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോട്ടുകൾ ഉണ്ട്.

‘പഴയ കാലത്ത് സ്ത്രീകളും പോയിരുന്ന ഒരു സ്ഥലം പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് അപ്രാപ്യമാകേണ്ട ആവശ്യമില്ല’; തനൂജ ഭട്ടതിരി

Share on

മറ്റുവാര്‍ത്തകള്‍