യുഎസിന്റെ ജനവിരുദ്ധ നയങ്ങളെയും നീക്കങ്ങളെയും അടിച്ചമർത്താനുള്ള കോടതി നടപടികൾക്കെതിരെ ആഞ്ഞടിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഫെഡറൽ ജീവനക്കാരെ വെട്ടിചുരുക്കുന്നത് ഉൾപ്പെടെയുള്ള നയങ്ങൾക്കെതിരെ കോടതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ട്രംപ് കോടതിയുമായി യുദ്ധത്തിന് ഒരുങ്ങുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
മുൻ മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രേഡർ സമാനമായ രീതിയിൽ ഒരു ഇടപെടൽ നടത്തിയിരുന്നു ഇതിനെയാണ് ഒരു ഉദാഹരണമായി പറയുന്നത്. ജഡ്ജിമാരെ നിയമിക്കുന്ന രീതിയിൽ നിന്ന് മാറി തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു ആന്ദ്രേസ് മാനുവൽ സ്വീകരിച്ചത്. എന്നാൽ ഈ പരിഷ്കരണത്തിന്റെ ഫലമായി സാമ്പത്തിക മാന്ദ്യവും രാജ്യത്തിന് സംഭവിച്ചിരുന്നു. ഇതേ രീതി തന്നെ ഇവിടെ ആവർത്തിക്കപ്പെടാമെന്നും ഇതിലൂടെ യുഎസിന് തിരിച്ചടി ഉണ്ടായേക്കാമെന്നുമാണ് വിലയിരുത്തലുകൾ. ട്രംപ് ഭരണകൂടത്തിന് പ്രതികൂലമായ നടപടികൾ സ്വീകരിച്ച ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ കാര്യക്ഷമതാ വകുപ്പിന്റെ തലവനായ ഇലോൺ മസ്ക് പലപ്പോഴായി ജഡ്ജിമാരെ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കോടതി നടപടികൾക്കെതിരെ എതിർപ്പ് ഉണ്ടെങ്കിലും, ഇത് പരസ്യമായി പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഒരു കോടതി ഉത്തരവിനെയും ട്രംപ് ധിക്കരിച്ചിട്ടില്ല. ട്രംപിനെതിരെയുള്ള എല്ലാ കേസുകൾക്കും കൃത്യമായ നടപടികൾ പാലിക്കാനും ട്രംപ് ശ്രമിച്ചിട്ടുണ്ട്. റിപബ്ലിക്കൻ പാർട്ടി നിയമിച്ച രണ്ട് ജഡ്ജിമാർ കോടതിയ്ക്കെതിരെ ഉയർന്നു വരുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ജഡ്ജിമാർക്കെതിരെയുള്ള ഭീഷണികൾ ലക്ഷ്യം വയ്ക്കുന്നത് കോടതികളെ ആണെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ നടപടിക്ക് പലപ്പോഴും തിരിച്ചടിയാവുന്നത് കോടതി ഉത്തരവുകളാണ്. ഫെഡറൽ തൊഴിലാളികളെ വെട്ടിച്ചുരുക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് തടയിട്ടത് കോടതി ഉത്തരവുകളാണ്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് നിർദേശിച്ച് കൊണ്ടും ട്രംപ് ഈയടുത്ത് ഉത്തരവിറക്കിയിരുന്നു. വിവിധ ഏജന്‍സികളിലായി ജോലി ചെയ്തിരുന്ന പ്രൊബേഷണറി ജീവനക്കാരെയാണ് ട്രംപ് ഭരണകൂടം പിടിച്ചുവിട്ടത്. ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ പിരിച്ചുവിട്ടത്. ഇത്തരത്തിലുള്ള പിരിച്ചുവിടല്‍ നടപടി നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവിനെതിരെ ഭരണകൂടം അപ്പീല്‍ നല്‍കിയിട്ടുണ്ട്. ജന്മാവകാശ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ട്രംപിന്റെ ഉത്തരവിനും കോടതി സ്റ്റേ നൽകിയിരുന്നു. യു.എസ് ഫെഡറൽ കോടതിയാണ് ഉത്തരവിന് താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്. യുഎസ് ജില്ലാ ജഡ്ജ് ജോൺ കോഫ്നോറിന്റേതായിരുന്നു ഉത്തരവ്.
content summary: Trump administration intensifies rhetoric against courts as legal challenges escalate.