അമേരിക്കയിൽ നാടുകടത്തൽ ഉത്തരവിന് ശേഷവും അവിടെ തുടരുന്ന കുടിയേറ്റക്കാർക്ക് പിഴ ചുമത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തിരിച്ച് പോകാത്തവർക്ക് 998 ഡോളർ വരെ പിഴ ചുമത്താനും പണം നൽകാത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.Trump Proposes Fine for Migrants
1996ലെ നിയമപ്രകാരമാണ് പിഴ ചുമത്താൻ ഒരുങ്ങുന്നത്. 2018ൽ ട്രംപ് പ്രസിഡന്റായിരിക്കുന്ന കാലത്ത് തന്നെയായിരുന്നു ഇതിന് മുൻപ് ആദ്യമായി ഈ നിയമം ഉപയോഗിച്ച് പിഴ ചുമത്തിയത്. അഞ്ച് വർഷം വരെ ഈ പിഴകൾ മുൻകാല പ്രാബല്യത്തോടെ ചുമത്താനാണ് അമേരിക്കൻ ഭരണകൂടത്തിന്റെ പദ്ധതി. ഇതിലൂടെ ഒരു മില്യൺ ഡോളറിലധികം പിഴയിനത്തിൽ ലഭിക്കുമെന്നാണ് അമേരിക്കൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാകുന്നു.
റോയിട്ടേഴ്‌സ് അവലോകനം ചെയ്ത് അയച്ച മെയിലുകളിലാണ് പിഴയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇമെയിലുകളിലെ വിവരങ്ങൾ പ്രകാരം കുടിയേറ്റക്കാർ പണം നൽകാത്ത പക്ഷം സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ് അടുത്ത നടപടി. ഇത്തരത്തിൽ പിടിച്ചെടുത്ത സ്വത്തുക്കൾ വിൽക്കാനും ഭരണകൂടം ആലോചിക്കുന്നു.
ഇമിഗ്രേഷൻ ജഡ്ജിമാർ നാടുകടത്തലിനുള്ള ഉത്തരവ് പുറപ്പെടുവിച്ചാൽ ഏകദേശം 1.4 ദശലക്ഷം ആളുകളെങ്കിലും പിഴയടക്കേണ്ടതായി വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പിഴകൾ, സ്വത്ത് കണ്ടുകെട്ടൽ, കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിൽപ്പന, എന്നിവ കൈകാര്യം ചെയ്യാൻ വൈറ്റ് ഹൗസ്, കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനെ നിർബന്ധിക്കുന്നുണ്ടെന്നും റോയിട്ടേഴ്‌സിന് നൽകിയ മെയിലിൽ വ്യക്തമാക്കുന്നു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് 196ലെ നിയമം ഉപയോഗിച്ച് നിരവധി കുടിയേക്കാർക്കെതിരെ ലക്ഷക്കണക്കിന് രൂപയായിരുന്നു പിഴ ചുമത്തിയത്. എന്നാൽ പിന്നീട് ഇത് പിൻവലിച്ചു. അതിനുശേഷവും നാല് പേർക്ക് 60,000 പിഴ ചുമത്തിയിരുന്നു. 2021ൽ ജോ ബൈഡന്റെ ഭരണകാലത്താണ് ഇത്തരം പിഴകൾ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
കുടിയേറ്റക്കാർക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ പിഴ ചുമത്തുന്നത് കോടതിക്ക് തടയാൻ കഴിയുമെന്ന് ബൈഡന്റെ കീഴിലുള്ള ഐസിഇ നയതന്ത്ര ഉദ്യോഗസ്ഥനായ സ്‌കോട്ട് ഷുചാർട്ട് വ്യക്തമാക്കി. എങ്കിലും പിഴ ചുമത്തും എന്നുള്ള ഭീഷണി മാത്രം കൊണ്ട് ആളുകളെ പേടിപ്പിക്കാൻ കഴിയുമെന്നും ഷുചാർട്ട് വ്യക്തമാക്കി. ”നിയമം നടപ്പിലാക്കുക എന്നതിലുപരി, ആളുകളിൽ ഭയം വർധിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള പിഴ ചുമത്തൽ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നതായി ഇമിഗ്രേഷൻ വക്താക്കൾ അഭിപ്രായപ്പെടുന്നു. 10 ദശലക്ഷത്തിലധികം രേഖകളില്ലാത്ത കുടിയേറ്റക്കാർ അമേരിക്കയിൽ താമസിക്കുന്നതായി കണക്കുകളുണ്ടെന്ന് ഇമിഗ്രേഷൻ പരിഷ്‌കരണത്തെ പിന്തുണയ്ക്കുന്ന ഗ്രൂപ്പായ എഫ്ഡബ്ല്യൂഡി യുഎസ് വ്യക്തമാക്കി.Trump Proposes Fine for Migrants
Content summary; Trump Proposes Daily $998 Fine for Migrants Who Ignore Deportation Orders
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.