ശതകോടീശ്വരനും മുൻ ഉപദേഷ്ടാവ് ഇലോൺ മസ്കിന് നാടുകടത്തൽ മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റെ് ഡൊണാൾഡ് ട്രംപ്. ഫെഡറൽ പിന്തുണ പിൻവലിച്ചാൽ മസ്ക് ഒരുപക്ഷേ കട പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ട്രംപ് ട്രൂത്ത് ഒഫീഷ്യലിലൂടെ വ്യക്തമാക്കി. ട്രംപിന്റെ ബിഗ് ബ്യൂട്ടീഫുൾ ബിൽ നിലവിൽ വന്നാൽ, ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുന്ന നിയമസഭാംഗങ്ങളെ പുറത്താക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും മസ്ക് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് ട്രംപിന്റെ പരാമർശം. സർക്കാർ സബ്സിഡി ഇല്ലാതെ മസ്കിന്റെ സാമ്രാജ്യം നിലനിൽക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
നികുതി, ചിലവ് കുറയ്ക്കാനായി രൂപകല്പന ചെയ്ത ബിഗ് ബ്യൂട്ടിഫുൾ ബിൽ സെനറ്റിൽ അവസാന ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോൾ രൂക്ഷ വിമർശനവുമായാണ് മസ്ക് രംഗത്തെത്തിയത്. ട്രംപിന്റെ പുതിയ ബില്ലിനെ കടം അടിമത്ത ബിൽ എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടും ട്രംപ് ആവർത്തിക്കുന്നുണ്ട്. ഇവി നല്ലതാണെങ്കിലും അവ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ മസ്ക് തന്നെ പിന്തുണച്ചത് താൻ ഇവി വിരോധി ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്. ഇവികൾ ആളുകൾക്ക് മേൽ അടിച്ചേൽപപിക്കുന്ന് ഞാൻ എപ്പോഴും എതിർത്തിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
‘തിരഞ്ഞെടുപ്പിൽ എന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിലും ഒരുപാട് മുമ്പ് തന്നെ മസ്കിന് അറിയാമായിരുന്നു ഞാൻ ഇലക്ട്രിക് വാഹനങ്ങൾക്ക് എതിരാണെന്ന്. അത്തരം ഒരു കാര്യം പരിഹാസ്യമാണ്, ഇക്കാര്യം എന്റെ പ്രചാരണത്തിന്റെ ഭാഗവുമായിരുന്നു. ഇലക്ട്രിക് കാറുകൾ നല്ലതാണ് എന്നാൽ അത് സ്വന്തമാക്കണമെന്ന് എല്ലാവരെയും നിർബന്ധിക്കാൻ സാധിക്കില്ല. യുഎസ് ചരിത്രത്തിൽ മറ്റേതൊരു വ്യക്തിയേക്കാളുമേറെ സബ്സിഡി ലഭിച്ചിരിക്കുന്നത് മസ്കിനാണ്. സബ്സിഡികൾ ഇല്ലെങ്കിൽ റോക്കറ്റ് ഉണ്ടാക്കില്ലായിരുന്നു. സാറ്റലൈറ്റ് ലോഞ്ചും ഇവി നിർമ്മാണവും നടക്കില്ലായിരുന്നു. മസ്കിന് കട അടച്ചിട്ട് സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരും. അമേരിക്കയ്ക്ക് നല്ല ഭാവിയും ഉണ്ടാവുമായിരുന്നു’. ട്രംപ് ട്രൂത്ത് ഒഫീഷ്യലിൽ കുറിച്ചു.
നേരത്ത ബൈഡൻ സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന പല ഇളവുകളും ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ റദ്ദാക്കിയിരുന്നു. ട്രംപും മസ്കും തെറ്റാനുള്ള കാരണവും ഇതാണെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ നടപ്പിലാക്കുന്നതിനെതിരെ ഇലോൺ മസ്ക് പലപ്പോഴായി രംഗത്തുവന്നിരുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ബില്ലാണിതെന്ന വിമർശനം നേരത്തെ ഉയർന്നു കഴിഞ്ഞതാണ്. ജനപ്രിയമല്ലാത്ത ഈ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുന്ന നിയമസഭാംഗങ്ങളെ പുറത്താക്കുമെന്ന് പ്രത്യക്ഷ വെല്ലുവിളി നടത്തിയിരിക്കുകയാണ് ഇപ്പോൾ മസ്‌ക്. ചെലവ് കുറയ്ക്കും എന്ന് വാഗ്ദാനം നൽകി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ശേഷം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടം വരുത്തിവെക്കാനുള്ള ബില്ലിന് വോട്ട് നൽകുന്ന കോൺഗ്രസ് അംഗങ്ങൾ നാണംകെട്ട് തലകുനിക്കേണ്ട സാഹചര്യമാണെന്നും മസ്ക് എക്സിൽ കുറിക്കുന്നുണ്ട്.
content summary: Trump warns Elon Musk, Shut down your businesses and go back to South Africa
This post was last modified on July 1, 2025 5:55 pm
Leave a Comment