യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാല് ദിവസത്തെ മിഡിൽ ഈസ്റ്റ് പര്യടനം തുടരുമ്പോൾ ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡിന്റെ ഒരു പഴയ ട്വീറ്റ് ഇന്റർനെറ്റിൽ തരംഗമാവുകയാണ്. മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി ട്രംപ് സൗദി അറേബ്യയും സന്ദർശിക്കുകയുണ്ടായി. ട്രംപിന്റെ 2018ലെ സൗദി സന്ദർശനത്തെ വിമർശിച്ചു കൊണ്ടുള്ള തുളസി ഗബ്ബാർഡിന്റെ ട്വീറ്റാണ് വീണ്ടും ചർച്ചയാവുന്നത്.
2018 നവംബറിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റിൽ അമേരിക്ക ആദ്യമെന്ന നയത്തിന് വിരുദ്ധമായാണ് ട്രംപ് പ്രവർത്തിച്ചിരിക്കുന്നതെന്നാണ് തുളസി ഗബ്ബാർഡ് കുറിച്ചിരിക്കുന്നത്. “Hey @realdonaldtrump: being Saudi Arabia’s bitch is not ‘America First,’” സൗദിയ്ക്ക് വിധേയനായിരിക്കുക എന്നതല്ല അമേരിക്ക ആദ്യം എന്ന നയം കൊണ്ട് അർത്ഥമാക്കുന്നതെന്നായിരുന്നു ഗബ്ബാർഡ് പോസ്റ്റിൽ പരാമർശിച്ചിരുന്നത്. യുഎയിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രണങ്ങൾ ഇറാന്റെ ഭാഗത്ത് നിന്നാണെന്നും. ഇക്കാര്യത്തിൽ സൗദിയ്ക്കൊപ്പം നിൽക്കാനാണ് യുഎസിന്റെ തീരുമാനമെന്നും ഇക്കാര്യത്തിൽ ട്രംപും ട്വീറ്റ് ചെയ്തിരുന്നു. സൗദി സർക്കാരിന് നിന്നുള്ള ഉത്തരവുകൾ നേരിട്ട് സ്വീകരിക്കുന്നത് പോലെയാണ് ട്രംപ് ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നതെന്നും ഗബ്ബാർഡ് വിമർശിച്ചിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ള തന്റെ യജമാനന്മാരുടെ വാക്കുകൾക്കായാണ് ട്രംപ് കാത്തിരിക്കുന്നതെന്നും ഗബ്ബാർഡ് പറഞ്ഞു. സൗദിയ്ക്ക് നേരെയുണ്ടായ ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ യുഎസിന് കൃത്യമായ ധാരണയുണ്ടെന്നും തീർച്ചയായും ഇക്കാര്യത്തിൽ സൗദിയുടെ നിർദ്ദേശം ലഭിക്കാനാണ് അമേരിക്ക കാത്തിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഖത്തർ രാജകുടുംബത്തിൽ നിന്ന് 40 കോടി ഡോളർ വിലമതിക്കുന്ന ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് യുഎസിന് സൗജന്യമായി ലഭിക്കുമെന്ന് ഞായറാഴ്ച ട്രംപ് സ്ഥിരീകരിച്ച് പിന്നാലെയാണ് തുളസി ഗബ്ബാർഡിന്റെ ട്വീറ്റ് വീണ്ടും ചർച്ചയായത്. എന്നാൽ ബോംയിഗ് 747 തനിക്കല്ല ലഭിക്കുന്നതെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിലെ വ്യോമസേനയ്ക്കോ പ്രതിരോധ സേനയ്ക്കോ ആണ് നൽകുകയെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് ഒഫീഷ്യലിൽ കുറിച്ചു. യുഎസ് സൗദി അറേബ്യയ്ക്ക് പലപ്പോഴായി ചെയ്ത് കൊടുത്ത സഹായങ്ങൾക്കുള്ള പ്രതിഫലമാണിത്. എയർഫോഴ്സ് വണ്ണിന് പകരം പുതിയ ബോയിങ് വിമാനം എത്തുന്നത് വരെ താത്കാലികമായി ഇത് ഉപയോഗിക്കും. വിഡ്ഡികൾ മാത്രമേ സൗജന്യ സമ്മാനം സ്വീകരിക്കാതിരിക്കൂവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച റിയാദ് സന്ദർശിച്ച ട്രംപ് സൗദി അറേബ്യയുമായി നിരവധി കരാറുകൾ ഒപ്പു വച്ചതായാണ് റിപ്പോർട്ട്. സിറിയൻ പ്രസിഡന്റ് അഹമ്മദ് ഷറായുമായും ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തി. 33 മിനിറ്റ് ദൈർഘ്യമുള്ള കൂടിക്കാഴ്ചയിൽ സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനും തുർക്കി പ്രസിഡന്റ് റജബ്ബ് തയ്യിബ്ബ് എർദോഗോനും പങ്കെടുത്തു.
content summary: Tulsi Gabbard’s Blistering Tweet Criticizing Donald Trump’s Saudi Arabia trip Goes Viral
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.