June 17, 2026 |
Share on

അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്തുനിന്നു മാറ്റി

അഴിമുഖം പ്രതിനിധി ടിവി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്തുനിന്നു മാറ്റി. വിവിധ വകുപ്പ് മേധാവികളെ മാറ്റി നിയമിക്കുവാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് അനുപമയെ ഭക്ഷ്യ വകുപ്പില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. അനുപമയെ സോഷ്യല്‍ ജസ്റ്റീസ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. വിമുക്തി പ്രോജക്ടിന്റെ അധികചുമതലയും അനുപമയ്ക്കുണ്ടാവും. പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നവജ്യോത് ഖോസയാണ്. കൂടാതെ കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ ചുമതലയും ഖോസയ്ക്കാണ്. കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള […]

അഴിമുഖം പ്രതിനിധി

ടിവി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്തുനിന്നു മാറ്റി. വിവിധ വകുപ്പ് മേധാവികളെ മാറ്റി നിയമിക്കുവാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് അനുപമയെ ഭക്ഷ്യ വകുപ്പില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. അനുപമയെ സോഷ്യല്‍ ജസ്റ്റീസ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. വിമുക്തി പ്രോജക്ടിന്റെ അധികചുമതലയും അനുപമയ്ക്കുണ്ടാവും.

പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നവജ്യോത് ഖോസയാണ്. കൂടാതെ കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ ചുമതലയും ഖോസയ്ക്കാണ്. കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ അധിക ചുമതലയും ശ്രീറാം വഹിക്കും.

സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറായി വി രതീശനെയും പഞ്ചായത്ത് ഡയറക്ടറായി പി. ബാലകിരണിനെയും നിയമിച്ചിട്ടുണ്ട്. ബാലകിരണിന് കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ടിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. മിനി ആന്റണിയെ പുതിയ സിവില്‍ സപ്ലൈസ് കമ്മീഷണറായും നിയമിച്ചിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×