June 26, 2026 |
Share on

യുവതിയെ കുത്തിയ അക്രമിയെ പിടികൂടാന്‍ സഹായിച്ചു തെരുവുനായ്ക്കള്‍ ഹീറോകളായി

നാട്ടുകാര്‍ ഭയന്നു മാറിയിടത്താണു നായ്ക്കള്‍ ധീരത കാണിച്ചത്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടാന്‍ സഹായിച്ചതു വഴി രണ്ടു തെരുവുനായ്ക്കള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ഹീറോകളായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മാമ്പലത്താണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇങ്ങനെയൊരു സംഭവം ഉണ്ടായത്.

കൊല്‍ക്കത്ത സ്വദേശിയായ സുചിസ്മിത എന്ന യുവതി ഓഫിസില്‍ പോകാനായി വെസ്റ്റ് മാമ്പലത്തുള്ള ഹോസ്റ്റലില്‍ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിലാണ് ഇവരുടെ മുന്‍സഹപ്രവര്‍ത്തകനായ രഘുനാഥ് എന്ന യുവാവ് കത്തി ഉപയോഗിച്ച് കുത്താന്‍ ശ്രമിച്ചത്. വയറില്‍ മുറിവേറ്റ യുവതി തിരിഞ്ഞോടി. ഈ സംഭവം കണ്ടു നിന്ന ഒരു ഓട്ടോ ഡ്രൈവറും മറ്റൊരാളും അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശി ഇവരെ ഭയപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ കയറി പോകാന്‍ ശ്രമിക്കുമ്പോഴാണ് ആരോ നായ്ക്കളെ വിളിച്ചത്. കുതിച്ചെത്തിയ നായ്ക്കള്‍ സംഭവം മനസിലായെന്നവണ്ണം ബൈക്കില്‍ കയറിയ അക്രമിയെ ചാടിപിടിക്കാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ നിലതെറ്റി താഴെ വീണു. തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടികൂടി പൊലീസ് ഏല്‍പ്പിക്കുകയായിരുന്നു.

വിശദമായി വായിക്കുക;

https://goo.gl/HVyOL4

Leave a Reply

Your email address will not be published. Required fields are marked *

×