UPDATES

ഓഫ് ബീറ്റ്

മധ്യപ്രദേശിൽ സഞ്ചരിക്കുന്ന ബസിനുള്ളിൽ തോക്കു ചൂണ്ടി കവർച്ച

ടുത്ത സാമ്പത്തിക സമ്മർദ്ദമെന്ന് പ്രതികൾ

                       

മധ്യപ്രദേശിൽ ബസിനുള്ളിൽ കവർച്ച. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലുള്ള രണ്ടു ഗ്രാമീണരാണ് പാസ്സഞ്ചർ ബസിൽ അതിസാഹസികമായി കവർച്ച നടത്തിയത്. വർധിച്ചു വരുന്ന കടങ്ങൾ തീർക്കുന്നതിനുള്ള മാർഗമായാണ് മോഷണം തിരഞ്ഞെടുത്തത് എന്നാണു കുറ്റവാളികളുടെ വിശദീകരണം. 20 യാത്രക്കാരുമായി ലവ്കുഷ് നഗറിൽ നിന്നും സത്നയിലേക്ക് പോവുകയായിരുന്ന ബസിൽ രാവിലെ 7.15 നു രാജ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഭവം ഉണ്ടായത്.

കവർച്ചക്കാരിൽ ഒരാളുടെ ബൈക്കിന്റെ ഇഎംഐ അടക്കുന്നതിനും, നാട്ടിൽ ഒരു പലിശക്കാരാണ് പണയം വച്ച മാറ്റിയയാളുടെ ബൈക്ക് തിരിച്ചരടുക്കുന്നതിനുമായി പണം ആവിശ്യമായിരുന്നു, ഈ സാമ്പത്തിക സമ്മർദ്ദം മൂലമാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്. യാത്രക്കാരാണെന്ന ഭാവേന ബസിൽ കയറിയ ഇവർ കുറച്ച സമയത്തിന് ശേഷം ബസ് പിടിച്ചടക്കി, കാര്യത്തെക്കുറിച്ച് വ്യക്തമാകാത്ത ഡ്രൈവർ കിഷോരി കുശ്വാല ബസ് ഒതുക്കി നിർത്തി, എന്നാൽ അൽപ നേരത്തിനു ശേഷം കവർച്ചക്കാർ മൂന്നു തവണ ആകാശത്തേക്ക് വെടിയുതിർത്തു ഇത് മറ്റു യാത്രക്കാരെ പരിഭ്രാന്തരാക്കിയിരുന്നു.

മുൻവശത്തിരുന്ന സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇരുവരും കവർച്ച നടത്തിയത്, യാത്രക്കാരുടെ കയ്യിലുണ്ടായിരുന്ന ആഭരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ, പണം എന്നിവ ബലമായി തട്ടിയെടുത്തുകൊണ്ട് പോവുകയായിരുന്നു. തന്റെ മംഗളസൂത്രവും, മകളുടെ കഴുത്തിലെ മാലയും, അവളുടെ ചികിത്സക്കായി കരുതിയിരുന്ന ഇരുപതിനായിരം രൂപയും പ്രതികൾ തട്ടിയെടുത്തത് ഓർക്കുകയാണ് ഒരു യാത്രക്കാരി. ഒരു കുട്ടിയുടെ കയ്യിലുണ്ടായിരുന്ന അൻപത് രൂപ പോലും അവർ കൈക്കലാക്കിയെന്ന് മറ്റൊരു യാത്രക്കാരൻ വ്യക്തമാക്കി, പതിനഞ്ചു മിനിറ്റുനേരം നീണ്ടുനിന്ന അരാജകത്വത്തിനൊടുവിൽ അവർ തങ്ങളുടെ പ്ലാറ്റിന ബൈക്ക് സമീപത്ത് ഉപേക്ഷിച്ച് നടന്നു പോവുകയായിരുന്നു.

പെട്ടെന്നുണ്ടായ കവർച്ചയുടെ ആഘാതത്തിലും കണ്ടക്ടർ സമീർ അലിയും മറ്റു യാത്രക്കാരും ചേർന്ന് മോഷ്ടിച്ച സാധനങ്ങളുടെ വിവരങ്ങളും, ബൈക്കിന്റെ രെജിസ്റ്ററേഷൻ നമ്പറും ഉൾപ്പെടുത്തിക്കൊണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതികളിൽ ഒരാൾ കറുത്ത ടീഷർട്ടും മറ്റെയാൾ ചാര നിറത്തിലുള്ള ടീഷർട്ടുമായിരുന്നു ധരിച്ചിരുന്നത്, മുഖം ഒരു തൂവാല കൊണ്ട് മൂടിയിരുന്നു, ദൃക്‌സാക്ഷി വ്യക്തമാക്കി. ഡിഐജി ലളിത് ശാക്യവാർ, എസ്പി അഗം ജെയിൻ, സിഎസ്പി ഡോ. സലിൽ ശർമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന് മൂന്നുമണിക്കൂറിനകം തന്നെ അന്വേഷണ സംഘം പ്രതികളെ പിടികൂടി. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്ത വരികയാണ്.

Content summary; Two villagers from Chhatarpur district, Madhya Pradesh, staged a daring bus robbery in a desperate attempt to clear mounting debts.

Share on

മറ്റുവാര്‍ത്തകള്‍