June 07, 2026 |
Share on

വിവിയൻ വെസ്റ്റ്‍വുഡ് സ്കർട്ട് ധരിച്ച് സുന്ദരിയായി പ്രിയങ്കയെത്തി; കൂട്ടുകാരിയുടെ വിവാഹം കൂടാൻ

ഒരു ദിവസം മുമ്പു തന്നെ പ്രിയങ്ക വിവാഹത്തിനെത്തിയിരുന്നു.

നടി പ്രിയങ്ക ചോപ്ര ഹാരി രാജകുമാരനും മീഘൻ മാർക്കിളും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുത്തു. വിവിയെൻ വെസ്റ്റ്‍വുഡ് സ്കർട്ട് ധരിച്ച് മീഘന്റെ മറ്റു സുഹൃത്തുക്കളുമൊന്നിച്ചാണ് പ്രിയങ്ക വിവാഹത്തിനെത്തിയത്.

മീഘൻ മാർക്കിളിന്റെ ക്ഷണിതാക്കളുടെ പട്ടികയിലാണ് പ്രിയങ്ക ചോപ്ര ഉണ്ടായിരുന്നത്. സിനിമാരംഗത്തുള്ള പരിചയമാണ് ഇരുവരും.

2018ല്‍ ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തികളുടെ പട്ടികയിൽ മീഘനെ ഉൾപ്പെടുത്തുന്നതിനെ പിന്തുണച്ച് പ്രിയങ്ക ഒറു ലേഖനം പോലും പ്രസിദ്ധീകരിച്ചിരുന്നു. ഈ അടുപ്പമാണ് വിവാഹത്തിലേക്ക് ക്ഷണിക്കുന്നതിലേക്ക് എത്തിയത്.

ഒരു ദിവസം മുമ്പു തന്നെ പ്രിയങ്ക വിവാഹത്തിനെത്തിയിരുന്നു. വിവാഹം നടക്കുന്ന സ്ഥലത്തു നിന്നും പത്തു മൈലോളം ദൂരെയാണ് പ്രിയങ്ക താമസിച്ചത്. വിവാഹച്ചടങ്ങിന് ധരിക്കുന്ന വസ്ത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു.

കരുത്തുറ്റ ഒരു സ്ത്രീയാണ് മീഘൻ മാർക്കിൾ എന്ന് പ്രിയങ്ക വിവാഹ വാർത്ത അറിഞ്ഞയുടനെ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം സ്ത്രീകൾ കൂടുതൽ ശ്രദ്ധേയമായ ഇടങ്ങളിൽ എത്തുന്നതിൽ ആഹ്ലാദമാണ് തനിക്കുള്ളതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

അഴിമുഖം വാർത്തകൾ വാട്സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പർ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ. ശേഷം നിങ്ങളുടെ പേരോടു കൂടിയ ഒരു വാട്സാപ്പ് മെസേജ് ഈ നമ്പരിലേക്ക് അയയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×