June 26, 2026 |
Share on

സ്ത്രീകളുടെ അവകാശങ്ങൾ: ബ്രെക്സിറ്റ് ഭീഷണിയെന്ന് പഠനറിപ്പോർട്ട്

നീണ്ട കാലം കൊണ്ട് ബ്രിട്ടൻ നേടിയെടുത്ത സമത്വം, മനുഷ്യാവകാശ സുരക്ഷ തുടങ്ങിയ മൂല്യങ്ങൾക്ക് ബ്രെക്സിറ്റാനന്തരം ഇടിവ് സംഭവിച്ചേക്കുമെന്ന് ഈക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെ റിപ്പോർട്ട്. സ്ത്രീകള്‍ക്ക് തൊഴിലിടത്തില്‍ ലഭിക്കുന്ന സമത്വവും മറ്റ് സംരക്ഷണങ്ങളുമെല്ലാം തകരാറിലായേക്കാം. ഇതുമായി ബന്ധപ്പെട്ടുള്ള നിലവിലെ ഫണ്ടുകൾക്ക് തടസ്സമുണ്ടാകാമെന്നാണ് ആശങ്ക. യൂറോപ്യൻ യൂണിയൻ വിടുമ്പോഴും സമത്വം സംബന്ധിച്ച നിയമങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ, ഈ രാഷ്ട്രീയ വാഗ്ദാനം യൂറോപ്യൻ യൂണിയൻ പിന്മാറ്റ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ഗൗരവമേറിയ വസ്തുതയാണ് ഈക്വാലിറ്റി ആൻഡ് ഹ്യൂമൻ […]

നീണ്ട കാലം കൊണ്ട് ബ്രിട്ടൻ നേടിയെടുത്ത സമത്വം, മനുഷ്യാവകാശ സുരക്ഷ തുടങ്ങിയ മൂല്യങ്ങൾക്ക് ബ്രെക്സിറ്റാനന്തരം ഇടിവ് സംഭവിച്ചേക്കുമെന്ന് ഈക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെ റിപ്പോർട്ട്. സ്ത്രീകള്‍ക്ക് തൊഴിലിടത്തില്‍ ലഭിക്കുന്ന സമത്വവും മറ്റ് സംരക്ഷണങ്ങളുമെല്ലാം തകരാറിലായേക്കാം. ഇതുമായി ബന്ധപ്പെട്ടുള്ള നിലവിലെ ഫണ്ടുകൾക്ക് തടസ്സമുണ്ടാകാമെന്നാണ് ആശങ്ക.

യൂറോപ്യൻ യൂണിയൻ വിടുമ്പോഴും സമത്വം സംബന്ധിച്ച നിയമങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ, ഈ രാഷ്ട്രീയ വാഗ്ദാനം യൂറോപ്യൻ യൂണിയൻ പിന്മാറ്റ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ഗൗരവമേറിയ വസ്തുതയാണ് ഈക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

അതായത്, ബ്രെക്സിറ്റ് നടപ്പാകുന്നതോടെ രാജ്യത്തെ മനുഷ്യാവകാശപരമായ മൂല്യങ്ങൾക്കും സ്ത്രീകളുടെ അവകാശം സംബന്ധിച്ച മൂല്യങ്ങൾക്കുമെല്ലാം വലിയ ഇടിവാണ് സംഭവിക്കുക. യൂറോപ്യൻ യൂണിയനിലുണ്ടായിരുന്ന കാലത്ത്, അവരുമായുണ്ടാക്കിയ കരാറുകൾ മുഖാന്തിരം നിലവിൽ വന്ന നിയമങ്ങളൊന്നും പിന്തുടരാൻ യുകെക്ക് ബാധ്യതയില്ലാതാകും. ഇത് സാമൂഹ്യകമായ വലിയൊരു അനിശ്ചിതത്വത്തിനാണ് വഴി വെക്കുക.

യൂറോപ്യൻ യൂണിയൻ ഈ വഴിക്ക് നിരവധി ഫണ്ടുകൾ നൽകുന്നുണ്ട്. ഈ ഫണ്ടുകളെല്ലാം അവസാനിക്കും ബ്രെക്സിറ്റ് നിലവിൽ വരുന്നതോടെ. ഈ ഫണ്ടുകൾ ഇല്ലാതെ തന്നെ തൊഴിലിടങ്ങളിലെയും മറ്റും സമത്വം സംബന്ധിച്ച് യുകെ ഇതിനകം നേടിയെടുത്ത മുന്നേറ്റങ്ങളെ നിലനിർത്താൻ കഴിയുമെന്ന് സർക്കാരിന് സാധിക്കണമെന്നും ഈക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×