‘ഗുരുതരമായ വീഴ്ച്ച’; ഉമ തോമസിന് സംഭവിച്ച അപകടത്തിന്റെ വീഡിയോ ദൃശ്യം

സംഘാടകരുടെ വീഴ്ച്ച കൃത്യമായി വ്യക്തമാക്കുന്നതാണ് അപകട ദൃശ്യങ്ങള്‍

തൃക്കാക്കര എംഎല്‍എ ഉമ തോമസിന് അപകടം പറ്റുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തു വന്നു. ഗുരുതരമായ കൃത്യവിലോപം സംഘടാകരില്‍ നിന്നുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഞെട്ടിക്കുന്ന ഈ വീഡിയോ. വെറും റിബണ്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ അതിര്, ഒരാള്‍ക്ക് നടക്കാന്‍ പോലും ഇടമില്ല. അത്രയ്ക്കും നിരുത്തരവാദപരമായാണ് സംഘാടകര്‍ ഈ പരിപാടി തട്ടിക്കൂട്ടിയതെന്നത് ഞെട്ടിക്കുന്നതാണ്.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഗാ ഭരതനാട്യം പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് എംഎല്‍എ 15 അടി ഉയരത്തില്‍ സജ്ജീകരിച്ചിരുന്ന ഉത്ഘാടന വേദിയില്‍ നിന്നും താഴേക്ക് പതിച്ചത്. റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ബാലന്‍സ് തെറ്റി മറിഞ്ഞു വീഴുകയാണ്. വേദിയിലാണെങ്കില്‍ നിറയെ ആളുകളും. നടന്നു നീങ്ങാന്‍ പോലും സ്ഥലമില്ല. പിന്‍നിരയിലേ കസേരയില്‍ വന്നിരുന്ന ശേഷം വീണ്ടും എഴുന്നേറ്റ് മുന്‍ നിരയിലേക്ക് വരുന്നതിനിടയിലാണ് അപരകടം ഉണ്ടാകുന്നത്. വാര്‍ത്തകളില്‍ പറയുന്നത് പ്രകാരം, ആദ്യം ഒരു കസേരയില്‍ ഇരുന്ന എംഎല്‍എ,സംഘാടകനായ സിജോയ് വര്‍ഗീസിന്റെ അഭ്യര്‍ത്ഥന പ്രകാരം മാറിയിരുന്നു. അതിനുശേഷം ഒരു സ്ത്രീയെ മറി കടന്നു പോകാന്‍ ശ്രമിക്കവെയാണ് ബാലന്‍സ് തെറ്റി താഴേ വീഴുന്നത്. അത്രയും ഉയരത്തില്‍ ഒരുക്കിയ വേദിയില്‍ സുരക്ഷയായി കെട്ടിയിരുന്നത് ഒരു റിബണ്‍! തൊട്ടടുത്ത് തന്നെ മന്ത്രി സജി ചെറിയാനും കമ്മീഷണര്‍ പുട്ട വിമലാദിത്യയും ഉണ്ടായിരുന്നു. എല്ലാവരും പകച്ചു നില്‍ക്കുകയാണ്.  Uma Thomas MLA, accident, video footage, Kaloor Stadium

Content Summary; Uma Thomas MLA, accident, video footage, Kaloor Stadium

This post was last modified on January 2, 2025 2:52 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment