July 17, 2026 |
Share on

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേന്ദ്രമന്ത്രിമാര്‍

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തിലാണ് നിതിന്‍ ഗഡ്കരിയുള്‍പ്പെടെയുളള കേന്ദ്രമന്ത്രിമാര്‍ പിണറായി വിജയനെ പേരെടുത്ത് പറഞ്ഞു പ്രശംസിച്ചത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു സെഷന്‍ ഉണ്ടായിരുന്നു. രാവിലത്തെ സെഷനില്‍ കേന്ദ്ര ഉപരിതല ഗതാഗത ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് പിണറായിയെ അഭിനന്ദിച്ചത്. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നമാണെന്ന് പറഞ്ഞ ഗഡ്കരി പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ഇക്കാര്യത്തില്‍ ധീരമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് വ്യക്തമാക്കി. പിണറായി വിജയന്‍ അധികാരമേറ്റശേഷം പൈപ്പ്‌ലൈന്‍ […]

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തിലാണ് നിതിന്‍ ഗഡ്കരിയുള്‍പ്പെടെയുളള കേന്ദ്രമന്ത്രിമാര്‍ പിണറായി വിജയനെ പേരെടുത്ത് പറഞ്ഞു പ്രശംസിച്ചത്.

രാവിലെയും ഉച്ചയ്ക്കുമായി രണ്ടു സെഷന്‍ ഉണ്ടായിരുന്നു. രാവിലത്തെ സെഷനില്‍ കേന്ദ്ര ഉപരിതല ഗതാഗത ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് പിണറായിയെ അഭിനന്ദിച്ചത്. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ വലിയ പ്രശ്‌നമാണെന്ന് പറഞ്ഞ ഗഡ്കരി പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ഇക്കാര്യത്തില്‍ ധീരമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് വ്യക്തമാക്കി.

പിണറായി വിജയന്‍ അധികാരമേറ്റശേഷം പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ എല്ലാ സഹായവും ലഭ്യമാക്കുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എല്‍എന്‍ജി ഉപയോഗിച്ച് കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയതിനെയും ധര്‍മേന്ദ്ര പ്രധാന്‍ അഭിനന്ദിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ ചോദ്യം ഉന്നയിച്ച തമിഴ്‌നാട്ടില്‍നിന്നുള്ള പത്രപ്രവര്‍ത്തകനോട് പിണറായിയെ കണ്ട് നിങ്ങള്‍ പഠിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×