January 22, 2025 |

ടോറികളെ തൂത്തെറിഞ്ഞ് ബ്രിട്ടൻ ; തല കുനിച്ച് പടിയിറിങ്ങി ഋഷി സുനക്

ഋഷി സുനകിന്റെ രാഷ്ട്രീയ യാത്ര

യുകെയിൽ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിന് അവസാനം. നമ്പർ 10 ബ്രൗണിംഗ് സ്ട്രീറ്റിലെ വസതിയിൽ നിന്നും ഋഷി സുനക് പടിയിറങ്ങി. ഇനി ആ വിലാസം കിയർ സ്റ്റാർമറിന് സ്വന്തം. 2010 ന് ശേഷം വീണ്ടും ഒരു ലേബർ പാർട്ടി സർക്കാർ ബ്രിട്ടന്റെ അധികാരത്തിൽ. അതും പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി. UK election Rishi Sunak fail 

കൺസർവേറ്റീവുകൾക്ക് ഈ തെരഞ്ഞെടുപ്പ് ഇതിനു മുമ്പൊരിക്കലും നടന്നിട്ടില്ലാത്തവിധം നാണക്കേടാണ്. അത്ര വലിയ തോൽവിയാണ് നേരിട്ടിത്. മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ഉൾപ്പെടെ അവരുടെ പ്രമുഖരെല്ലാം തോൽവിയടഞ്ഞു. സുനക് കാബിനറ്റിലെ നിരവധി മന്ത്രിമാർ തോറ്റു. ‘ ചിന്തോദ്ദീപകമായ വിധി’ എന്നാണ് മുൻ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞത്. കൺസർവേറ്റീവ് തോൽവിയുടെ ഉത്തരവാദിത്തം സുനക് ഏറ്റെടുത്തു. പാർട്ടി അധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവച്ചു.

‘എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. തെരഞ്ഞെടുപ്പിൽ പങ്കു ചേർന്ന എല്ലാ കക്ഷികളുടെയും പിന്തുണയോടെ, സുഗമമായും സമാധാനപരമായും ഇന്ന് അധികാരം കൈമാറുകയാണ്’ സുനക് പറഞ്ഞു. ഋഷി സുനകിന്റെ രാജി ബെക്കിംഗ്ഹാം കൊട്ടാരം അംഗീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ലേബർ പാർട്ടിയുടെ വിജയം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. “ലേബർ പാർട്ടി ഈ പൊതു തെരഞ്ഞെടുപ്പിൽ വിജയിച്ചു, ഞാൻ കെയർ സ്റ്റാർമറെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.” ഹൗസ് ഓഫ് കോമൺസിൻ്റെ നിലവിലെ കാലാവധി ഡിസംബർ വരെയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയും, രാജ്യവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയതോടെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുകയായിരുന്നു. ഈ വർഷം ആദ്യം, നിരവധി പാർലമെൻ്റ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന് ശേഷം, മെയ് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് 10 സിറ്റി കൗൺസിലുകളുടെയും 400 ഓളം ലോക്കൽ കൗൺസിൽ സീറ്റുകളുടെയും നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.

2010 മുതൽ അധികാരത്തിലിരിക്കുന്ന കൺസർവേറ്റീവ് പാർട്ടി വലിയ രാഷ്ട്രീയ പ്രക്ഷുബ്ധതയിലൂടെയാണ് കടന്നു പോയത്. ണ്ട് വർഷത്തിനുള്ളിൽ ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, എലിസബത്ത് ട്രസ്, ഋഷി സുനക് തുടങ്ങി അഞ്ച് പ്രധനമന്ത്രിമാരെയാണ് പാർട്ടി മാറ്റി പരീക്ഷിച്ചത്. കഴിഞ്ഞ അഞ്ച് വർഷം ആഭ്യന്തര സംഘട്ടനങ്ങളാൽ രാജ്യം പലപ്പോഴും അന്തർദേശിയ വാർത്തകളിൽ ഇടം നേടിയിരുന്നു. ട്രസ് പ്രധാനമന്ത്രിയായി ചുമതലയേറ്റത് 49 ദിവസം മാത്രമാണ്.

ബ്രെക്‌സിറ്റ് അനുകൂല നിലപാടുകൾ കൊണ്ട് പ്രശസ്തനായ റിഷി സുനക്, 2015- ലാണ് യോർക്ക്ഷെയറിലെ റിച്ച്മണ്ടിൻ്റെ കൺസർവേറ്റീവ് എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത്. തെരേസ മേയുടെ കീഴിൽ അദ്ദേഹം തൻ്റെ ആദ്യ മന്ത്രിസ്ഥാനം ഉറപ്പിച്ചു. പിന്നീട് പ്രധാനമന്ത്രിയാകാനുള്ള ബോറിസ് ജോൺസൻ്റെ ശ്രമങ്ങൾക്ക് പിന്തുണക്കുകയും ചെയ്തു. 2019-ൽ ട്രഷറി മന്ത്രിയായ സുനകിന്, സാജിദ് ജാവിദിൻ്റെ രാജിയെ തുടർന്നാണ് ചാൻസലറായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. മഹാമാരി കാലത്ത്, നിരവധി മിനി ബജറ്റുകളിലൂടെ സുനക് ഫർലോ സ്കീം പോലുള്ള നടപടികൾ അവതരിപ്പിച്ചു. നിരവധി ജോലികളും ബിസിനസുകളും തകർച്ചയുടെ വക്കിൽ നിന്ന് സംരക്ഷിക്കുന്ന ഈ നടപടികൾ ശ്രദ്ധിക്കപ്പെട്ടു.

Post Thumbnail
ബസും ട്രക്കും തടഞ്ഞ് കൂട്ടക്കൊല; പാകിസ്താനില്‍ 23 യാത്രക്കാരെ വെടിവച്ച് കൊന്നുവായിക്കുക

സാമ്പത്തിക പ്രതിസന്ധിയെ അദ്ദേഹം കൈകാര്യം ചെയ്തതോടെ ബോറിസ് ജോൺസന്റെ പിൻഗാമിയായി അദ്ദേഹം വരുമെന്ന് പലരും പ്രവചിച്ചു. 2022 ൽ, അഴിമതി ആരോപണത്തിൽ മുങ്ങിയ ബോറിസ് ജോൺസൻ്റെ രാജിയെത്തുടർന്നാണ്, സുനക്കും ലിസ് ട്രസും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. തുടക്കത്തിൽ ട്രസ് വിജയിച്ചെങ്കിലും ആഭ്യന്തര കലാപത്തെത്തുടർന്ന് ആറാഴ്ചയ്ക്ക് ശേഷം രാജിവെക്കേണ്ടി വന്നു. 2022 ഒക്ടോബറിൽ സുനക് അവർക്ക്പിന്നാലെ പ്രധാനമന്ത്രിയായി ചുമതലയേറ്റു, ഏകദേശം 200 കൺസർവേറ്റീവ് എംപിമാരുടെ പിന്തുണ നേടിയായിരുന്നു അന്ന് അദ്ദേഹം പദവിയിലെത്തിയത്.

അതെ സമയം വിജയ പ്രഖ്യാപനത്തിന് ശേഷം ലേബർ പാർട്ടി നേതാവ് നടത്തിയ വൈകാരിക പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു. തൻ്റെ പ്രസംഗത്തിൽ, രാജ്യത്തെ മെച്ചപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. തൻ്റെ രാഷ്ട്രീയ പാർട്ടിയുടെ താൽപ്പര്യങ്ങൾക്കപ്പുറം രാജ്യത്തിൻ്റെ ആവശ്യങ്ങൾക്കാണ് താൻ മുൻഗണന നൽകുകയെന്നും അദ്ദേഹം വാഗ്ദാനം നൽകി. “തീ വീണ്ടും ആളിക്കത്തിക്കാനുള്ള അധികാരം ഞങ്ങൾ നേടിയിട്ടുണ്ട്,” ലണ്ടനിലെ ലേബർ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. “ഈ രാജ്യത്തെ ഒന്നിച്ചുനിർത്തുന്ന ആശയങ്ങൾ നവീകരിക്കുന്നതാണ് ഞങ്ങളുടെ പുതിയ ചുമതല.” ജെറമി കോർബിൻ്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി 100 വർഷത്തിനിടയിലെ ഏറ്റവും മോശം പരാജയം നേരിട്ട തെരഞ്ഞെടുപ്പ് 2019 ലായിരുന്നു. ഈ സാഹചര്യത്തിൽ നിന്നുള്ള വലിയ വഴിത്തിരിവാണ് ഈ ഫലത്തെ കണക്കാക്കുന്നത്.

ഇതുവരെ ലേബർ പാർട്ടിക്ക് 412 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്, കൺസർവേറ്റീവുകൾ വെറും 120 സീറ്റുകളിലേക്കും മധ്യപക്ഷ ലിബറൽ ഡെമോക്രാറ്റുകൾക്ക് 71 സീറ്റുകളിലേക്കും താഴ്ന്നു. ബ്രെക്‌സിറ്റ് പാർട്ടിയുടെ പിൻഗാമിയായ റിഫോം യുകെ, ഇടതുപക്ഷ ഗ്രീൻ പാർട്ടിയെപ്പോലെ നാല് സീറ്റുകളിലേക്ക് ഒതുങ്ങി. സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ്എൻപി) തകർച്ചയാണ് ലേബറിൻ്റെ കുതിപ്പിന് ഭാഗികമായി സഹായകമായത്. സാമ്പത്തിക കാര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ തുടർച്ച പാർട്ടിയെ ബാധിച്ചിരുന്നു, ഒറ്റരാത്രികൊണ്ട് വെറും ഒമ്പത് സീറ്റുകളിലേക്ക് പാർട്ടി തകർന്നടിഞ്ഞു. UK election Rishi Sunak fail 

Content summary; The rise and fall of Conservative leader Rishi Sunak and Conservative Party after UK general election

×