ആര്‍ഷ ഭാരത സംസ്‌കാരം അഥവാ ആഭാസം സിനിമയുടെ ലിറിക്കല്‍ വീഡിയോ യൂടൂബില്‍. രാഷ്ട്രീയ ആക്ഷേപ ചിത്രമായ ആഭാസത്തിന്റെ ലിറിക്കല്‍ വീഡിയയോലില്‍ കാള്‍ മാര്‍ക്‌സ്, മഹാത്മ ഗാന്ധി, ഡോ.അംബേദ്കര്‍, മുഹമ്മദ് അലി ജിന്ന, പിന്നെ കാവിക്കുറി തൊട്ട ഒരു സംഘപരിവാറുകാരനും (ചില പോസ്റ്ററുകളില്‍ ഗോഡ്സെയോട് സാദൃശ്യം) നൃത്തം ചെയ്യുന്നതായി കാണാം. ഇവരോട് സാദൃശ്യമുള്ള ഈ രൂപങ്ങള്‍ക്ക് ഇവര്‍ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രങ്ങളേയും രാഷ്ട്രീയ കാഴ്ചപ്പാടുകളേയും പ്രതിനിധീകരിക്കുന്ന നിറങ്ങളാണ് നല്‍കിയിരിക്കുന്നത്.
“വിടരുതിവിടെ” എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തുവന്നിരിക്കുന്നത്. സജി സുരേന്ദ്രനാഥ് രചിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഊരാളി ബാന്‍ഡ് ആണ്. മാര്‍ട്ടിന്‍ ആണ് പാടിയിരിക്കുന്നത്.
ജുബിത് നമ്പ്രാടത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍, ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം, നാസര്‍, അലന്‍സിയര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലിറിക്കല്‍ വീഡിയോ: