June 04, 2026 |
Share on

കേരളാ ടൂറിസം 2017ലെ മികച്ച ഫേസ്ബുക്ക് പേജ്

ഫേസ്ബുക്ക് പുറത്തുവിട്ട രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ പ്രകടനം സംബന്ധിച്ച പട്ടിക പ്രകാരമാണ് കേരളാ ടൂറിസത്തിന്റെ മുന്നേറ്റം.

2017ല്‍ 15 ലക്ഷം ലൈക്കുകള്‍ നേടി കേരളാ ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജ് രാജ്യത്ത് ഒന്നാമത്. ജമ്മുകശ്മീര്‍, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ടൂറിസം പേജുകളെ രണ്ട് മൂന്ന് സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് കേരളാ ടൂറിസം ഒന്നാം സ്ഥാനം കരസ്ഥമാക്കിയതെന്ന് കഴിഞ്ഞദിവസം ഫേസ്ബുക്ക് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അടുത്തിടെ ഫേസ്ബുക്ക് പുറത്തുവിട്ട രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ പ്രകടനം സംബന്ധിച്ച പട്ടിക പ്രകാരമാണ് കേരളാ ടൂറിസത്തിന്റെ മുന്നേറ്റം.

മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫേസ്ബുക്ക് പബ്ലിക്ക് പോളിസി (ഇന്ത്യ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ) മാനേജര്‍ നിതിന്‍ സലൂജയില്‍ നിന്നും കേരളാ ടൂറിസം ഡയറക്ടര്‍ ജി ബാലകിരണ്‍ ഏറ്റുവാങ്ങി. പുരസ്‌കാരനേട്ടത്തെ സംസ്ഥാന ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അഭിനന്ദിച്ചു.
വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും വിധത്തില്‍ ഫേസ്ബുക്ക് പേജ് ഒരുക്കാന്‍ കഴിഞ്ഞതാണ് നേട്ടത്തിന് അര്‍ഹമാക്കിയതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×