January 15, 2025 |

ആവശ്യമില്ലാത്തതൊന്നും കുടിക്കരുതേ..

മൂത്ര ചികിത്സയെ കുറിച്ച് മെഡിക്കല്‍ സയന്‍സിന് പറയാനുള്ളത്‌

ആരോഗ്യപാലനത്തിനും സൗന്ദര്യവർദ്ധനത്തിനും രോഗങ്ങൾ സുഖപ്പെടുന്നതിനും മനുഷ്യ മൂത്രം ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സാരീതിയായ യൂറിൻ തെറാപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും പല വാദങ്ങളും ഉയരാറുണ്ട്. ഏറ്റവും ഒടുവിലായി ചർച്ചയായിരിക്കുന്നത് തൃശൂർ  നടക്കുന്ന യൂറിൻ തെറാപ്പി സംസ്‌ഥാന സമ്മേളനമാണ്.  urine therapy

‘ഡോക്ടർമാരെ സംബന്ധിച്ച് ഇത് അശാസ്ത്രീയമായ ഒരു ചികിത്സാരീതിയാണ്. അവർ പറഞ്ഞതും ശരിയാണ്, ഈ ചികിത്സാരീതിയുടെ ശാസ്ത്രീയത ആര് കണ്ടെത്തും എന്ന വിഷയം ചർച്ചചെയ്യുന്ന സമ്മേളനമാണ് ഞങ്ങൾ നടത്തുന്നത്. ഈ ചികിസ്ത രീതിയുടെ ശാസ്ത്രീയ വശം ഡോക്ടർമാർക്ക് അറിയണം എന്നുണ്ടെങ്കിൽ അവർ കണ്ടെത്തണം’. എന്നാണ് സമ്മേളനത്തിന്റെ ജനറൽ കൺവീനർ അഴിമുഖത്തോട് പറഞ്ഞത്.

എന്നാൽ യൂറോ തെറാപ്പി പോലുള്ള ചികിത്സാ രീതികളിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, ശാസ്ത്രീയമായ ഒരു അടിത്തറയില്ലാത്തതും, സാമാന്യ യുക്തി അശേഷം പോലുമില്ലാത്ത ചികിത്സാ രീതിയാണിതെന്നുമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഡോക്ടർ പറയുന്നത്.

ആരോഗ്യപാലനത്തിനും സൗന്ദര്യവർദ്ധനത്തിനും മറ്റുമായി മനുഷ്യമൂത്രം ഉപയോഗിക്കുന്ന സമ്പ്രദായമാണ് മൂത്രചികിത്സ. മൂത്രം, അവനവന്റേതുൾപ്പെടെ, കുടിക്കുന്നതും ചർമ്മത്തിൽ പുരട്ടുന്നതും തിരുമ്മലിന് ഉപയോഗിക്കുന്നതും എല്ലാം ഈ ചികിത്സാരീതിയുടെ ഭാഗമാണ്. ഇന്നുവരെ മനുഷ്യന്റെ വിസർജ്യത്തിൽ എന്തെങ്കിലും തരത്തിലുള്ള ഔഷധ ഗുണം ഉള്ളതായി ഒരു ശാസ്ത്രവും കണ്ടെത്തിയിട്ടില്ല. മൂത്രം ഒരു സർവ രോഗ സംഹാരിയായി അവതരിപ്പിക്കാൻ വേണ്ടുന്ന ഒരു തറതുല്ല് ശാസ്ത്രീയ തെളിവുകളും ഇല്ല. വസ്തുക്കളിലെ ഗുണഗണങ്ങൾ ശാസ്ത്രലോകം കണ്ടെത്തുകയും ഇനിയും കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുകയൂം ചെയ്യുന്നുണ്ട്. ഇന്ന് ലഭിക്കുന്ന വസ്തുക്കളെല്ലാം അത്ഭുത ചികിത്സകൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് വാസ്തവം.

മൊറാര്‍ജി ദേശായി സ്വന്തം മൂത്രം കുടിച്ചിരുന്നോ?

ഒരു രോഗത്തിൽ നിന്ന് വിടുതൽ ലഭിക്കുന്നില്ലെങ്കിൽ മറ്റേതെങ്കിലും ഇതരമാർഗങ്ങളെ കുറിച്ച് സ്വാഭാവികമായും ഒരു വ്യക്തി ചിന്തിക്കുമല്ലോ അത്തരം സന്ദർഭങ്ങളിൽ ചികിത്സാരീതികൾ പിന്തുടരുന്നവരുമുണ്ടാകാം. ഇത് പോലുളള സമ്മേളനങ്ങളിലും ചർച്ചകളിലും മറ്റും പലരും വന്നു പറയുന്ന സാക്ഷ്യങ്ങളാണ് ജനങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്. അതല്ലാതെ മറ്റ് ശാസ്ത്രീയ തെളിവുകൾ ഒന്നും നൽകാൻ ഈ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നവരുടെ പക്കൽ ഇല്ല. മനുഷ്യ ശരീരത്തിലെ എന്തെകിലും ഒരു വസ്തുവിന് ഒരു ഔഷധ ഗുണം ഉണ്ടെകിൽ ശാസ്ത്രം അത് എന്നേ കണ്ടുപിടിക്കുമായിരുന്നു. ഇന്ന് നാം സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഓരോ വസ്തുവിന് പിറകിലും എന്തുകൊണ്ട് അത് ഉപയോഗിക്കുന്നു എന്നതിനെ സാധൂകരിക്കുന്ന ഒരു ശാസ്ത്രീയ വിശദീകരണം ഉണ്ടാകും. പക്ഷെ മൂത്ര ചികിത്സക്ക് അങ്ങനെ മുന്നോട്ട് വയ്ക്കാൻ ഒന്നുമില്ല എന്നതാണ് വാസ്തവം. മനുഷ്യ മൂത്രത്തിന് പറയത്തക്ക ഒരു ഔഷധ ഗുണവുമില്ലെന്ന് അറിഞ്ഞിട്ടും ജനങ്ങൾ ഇത് പിന്തുടരുന്നുണ്ടെകിൽ എന്തെകിലും തരത്തിലുള്ള അത്ഭുതം സംഭവിക്കുമെന്ന വിശ്വാസത്തിന്റെ പുറത്ത് മാത്രമാണ്.

ഇത്തരം ചികിത്സാരീതികൾക്ക് പിറകെ പോവുന്നവർക്ക് അപടകം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. ഈ ചികിത്സ കൊണ്ട് മാറും എന്ന് കരുതി ശരിയായ ചികിത്സ എടുക്കാൻ വൈകിയാൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ടോക്‌സിക് ആയൊരു പദാർഥമാണ് മൂത്രം, ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ ശരീരം പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. അത് തിരികെ ശരീരത്തിലേക്ക് എത്തുമ്പോൾ യൂറിയ, ക്രിയാറ്റിൻ, അമോണിയ തുടങ്ങി മൂത്രത്തിലുള്ള പലതും അമിതമായി ശരീരത്തിൽ എത്തുന്നത് വലിയ രീതിയിൽ ദോഷം ചെയ്യും. മൂത്രത്തിൽ ബാക്റ്റീരിയ കണ്ടന്റ് ഉണ്ടെങ്കിൽ അത് ഇൻഫെക്ഷനാകാനും സാധ്യതയുണ്ട്. എല്ലാത്തിനേക്കാളും ഉപരി സാമാന്യയുക്തിക്കാണ് മുൻഗണന നൽകേണ്ടതെന്നും ഡോക്ടർ പറയുന്നു.

Post Thumbnail
വെടിക്കെട്ടിലെ സുരക്ഷ നടപടികള്‍, കേന്ദ്രത്തിന്റെ മാർഗ്ഗനിർദേശങ്ങൾ ഇങ്ങനെവായിക്കുക

 

content summaary : is it safe to drink urine, urine therapy.

×