ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനയ്ക്ക് മേലുള്ള തീരുവ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്ന് ട്രംപ്. ചൈനയില്‍ നിന്നുള്ള അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ഇനി തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്നിനായുള്ള രാസവസ്തുക്കളുടെ ഒഴുക്ക് അമേരിക്കയിലേക്ക് എത്തുന്നത് തടയുന്നതിനായി, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ട്രംപ് നേരത്തെ 20 ശതമാനം തീരുവ ചുമത്തിയിരുന്നു. എന്നാല്‍, എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ, തീരുവ 10 ശതമാനമായി കുറയ്ക്കുന്ന തന്റെ തീരുമാനം ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലേക്ക് മാരകമായ സിന്തറ്റിക് ഓപിയോയിഡായ ഫെന്റനൈല്‍ കടത്തുന്നതില്‍ ചൈനയ്ക്ക് വലിയ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു യുഎസ് അധിക നികുതി ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയത്.
‘യുഎസിലേക്ക് വരുന്ന ഫെന്റനൈല്‍’ രാസവസ്തുക്കളെ തടയാന്‍ ഷി ജിന്‍പിങ് കഠിനമായി പരിശ്രമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിയോളിനടുത്ത് ഗ്യോങ്ജുവില്‍ നടന്ന ഏഷ്യ-പസഫിക് എക്കണോമിക് കോ-ഓപ്പറേഷന്‍ ഉച്ചകോടിയുടെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ചൈനയും അമേരിക്കയും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിച്ചതായി ട്രംപ് അറിയിച്ചു.
‘അപൂര്‍വ ധാതുക്കളുടെ കാര്യങ്ങളെല്ലാം ഒത്തുതീര്‍പ്പായി, ഇത് ലോകത്തിന് മുഴുവന്‍ ഉപകാരപ്രദമാകും. ഈ കരാര്‍ എല്ലാ വര്‍ഷവും പുതുക്കി ചര്‍ച്ച ചെയ്യും,’ ട്രംപ് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.
അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതിനായി താനും ഷിയും തമ്മില്‍ ധാരണയായതായും ട്രംപ് വെളിപ്പെടുത്തി. ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയെ ‘വലിയ വിജയം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, 2026 ഏപ്രിലില്‍ താന്‍ ചൈന സന്ദര്‍ശിക്കുമെന്നും അറിയിച്ചു.
Content Summary: US-China trade war; Chinese tariff reduced to 47%
This post was last modified on October 30, 2025 1:13 pm
Leave a Comment