July 14, 2026 |
Share on

ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്കയുടെ താത്കാലിക അനുമതി

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്കയുടെ നിലപാട് മാറ്റം

പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ആഗോള എണ്ണവിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കി അമേരിക്ക. പേര്‍ഷ്യന്‍ ഗള്‍ഫിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങുന്നതിനായി അമേരിക്കന്‍ ട്രഷറി വകുപ്പ് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് അനുവദിച്ചിരിക്കുകയാണ്. നിലവില്‍ സമുദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണക്കപ്പലുകള്‍ക്ക് മാത്രമാണ് ഈ ഇളവ് ബാധകമെന്നും ഇത് റഷ്യയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. ആഗോള ഊര്‍ജ്ജ മേഖലയെ ഇറാന്‍ ബന്ദിയാക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ‘സ്റ്റോപ്പ് ഗ്യാപ്പ്’ നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടാല്‍ അന്താരാഷ്ട്ര വിപണിയെ അത് ഗുരുതരമായി ബാധിക്കും. ലോകത്തിലെ അഞ്ചിലൊന്ന് ക്രൂഡ് ഓയിലും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 45.7 ശതമാനവും ഈ വഴിയായതിനാല്‍ നിലവിലെ പ്രതിസന്ധി ഏഷ്യന്‍ രാജ്യങ്ങളെ വലിയതോതില്‍ ബാധിച്ചേക്കാം. ആവശ്യമെങ്കില്‍ ടാങ്കറുകള്‍ക്ക് സുരക്ഷ നല്‍കാന്‍ അമേരിക്കന്‍ നാവികസേനയെ വിന്യസിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇറാനെതിരെയുള്ള അമേരിക്കയുടെ നേരിട്ടുള്ള സൈനിക നീക്കങ്ങളില്‍ (ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി) പങ്കുചേരില്ലെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്വയം പ്രതിരോധത്തിന് സഹായം നല്‍കുന്നതിനെക്കുറിച്ച് സഖ്യരാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് കാനഡയുടെ പ്രതിരോധ മേധാവി ജനറല്‍ ജെന്നി കാരിഗ്‌നന്‍ അറിയിച്ചു.

മറ്റൊരു നിര്‍ണ്ണായക വിവരത്തില്‍, ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുക്കിയ അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ മൂന്ന് ഓസ്ട്രേലിയന്‍ സൈനികര്‍ ഉണ്ടായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് സ്ഥിരീകരിച്ചു. ‘ഓക്കസ്’ പ്രതിരോധ കരാറിന്റെ ഭാഗമായുള്ള പരിശീലനത്തിനായാണ് ഇവര്‍ അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇവര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബുധനാഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടന്ന ഈ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇസ്രയേല്‍-ഇറാന്‍ പോരാട്ടം ടെല്‍ അവീവിനും വലയി ഭീഷണിയായിരിക്കുകയാണ്. വെള്ളിയാഴ്ച ടെല്‍ അവീവിനെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ കനത്ത ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ ടെല്‍ അവീവിനെ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ള കൂടി സംഘര്‍ഷത്തില്‍ ഭാഗമായതോടെ മേഖലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.

Content Summary: US-Iran war on Iran; America temporarily lets India buy Russian oil. US Treasury Department has granted a 30-day temporary waive

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×