ഇറാനുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നുവെന്നും അഞ്ച് ദിവസത്തേക്ക് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ പുറത്തു വന്നതോടെ ലോകം വലിയ ആശ്വാസത്തിലാണ്. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ സ്ഥിതിഗതികള്‍ മാറിയോ? ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം;
ട്രംപിന്റെ വാദവും ഇറാന്റെ മറുപടിയും
ഇറാനുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ട്രംപ് അഞ്ച് ദിവസത്തേക്ക് അമേരിക്ക നിര്‍ത്തിവച്ചു.
എന്നാല്‍ ട്രംപിന്റെ അവകാശം വാദം ഇറാന്‍ തള്ളി. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. വിപണിയില്‍ എണ്ണവില കുറയ്ക്കാന്‍ വേണ്ടിയുള്ള ‘വ്യാജ വാര്‍ത്ത’യാണിതെന്ന് ഇറാന്‍ ആരോപിച്ചു. യുഎസുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും പറഞ്ഞു.
ആക്രമണം തുടരാന്‍ ഇസ്രയേല്‍
ഇറാനുമായി കരാറിനുള്ള സാധ്യത ട്രംപ് കാണുന്നുണ്ടെങ്കിലും, ഇറാനിലും ലെബനനിലും ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ടെഹ്റാനിലെ ആസ്ഥാനത്തും ബെയ്റൂട്ടിലും ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തി.
യൂറോപ്യന്‍ യൂണിയന്റെ നിലപാട്
ഇറാനുമായി ചര്‍ച്ചകള്‍ നടത്തി യുദ്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. ഓസ്ട്രേലിയയില്‍ വച്ച് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവര്‍ ഇത് വ്യക്തമാക്കിയത്. ഹോര്‍മുസ് കടലിടുക്ക് തടയാനുള്ള ഇറാന്റെ ശ്രമങ്ങളെയും വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെയും അവര്‍ ശക്തമായി അപലപിച്ചു.
ഇറാഖിലെ ആക്രമണം
ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലുള്ള ഹാഷെദ് അല്‍-ഷാബി സൈനിക താവളത്തിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു കമാന്‍ഡറും ഉള്‍പ്പെടുന്നു.
മറ്റ് പ്രധാന സംഭവങ്ങള്‍
ബ്രിട്ടീഷ് പടക്കപ്പലായ ‘എച്ച്എംഎസ് ഡ്രാഗണ്‍’ കിഴക്കന്‍ മെഡിറ്ററേനിയനില്‍ എത്തി.
യുദ്ധം മൂലം ഉണ്ടായ ഇന്ധനക്ഷാമം പരിഹരിക്കാന്‍ സ്ലോവേനിയ ഇന്ധന റേഷനിംഗ് ഏര്‍പ്പെടുത്തി. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണിത്.
സൗദി അറേബ്യ തങ്ങളുടെ കിഴക്കന്‍ മേഖലയില്‍ അഞ്ച് ഡ്രോണുകള്‍ വെടിവെച്ചിട്ടു.
ഒമാനിലെ മസ്‌കറ്റില്‍ യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പുകളില്‍ ഇളവ് വരുത്തിയെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ജാഗ്രത തുടരുന്നു.
Content Summary: US-Israel War On Iran Updates; Trump claims ‘productive’ talks with Iran, but Tehran dismisses Trump claim of talks
This post was last modified on March 24, 2026 8:45 am
Leave a Comment