എച്ച്1 ബി വിസക്ക് അപേക്ഷിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കാൻ ഡൊണൾഡ് ട്രംപ് ഭരണകൂടം. വിസ നിരസിക്കാൻ പുതിയ കാരണങ്ങൾ കൂട്ടിച്ചേർത്തുക്കൊണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒരു പുതിയ ഉത്തരവ് ഇറക്കി.
സെപ്റ്റംബറിൽ എച്ച്1 ബി വിസയുടെ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറായി കുത്തനെ കൂട്ടിയിരുന്നു. ഈ ഫീസ് വർദ്ധന, ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാരെ എടുക്കുന്ന യുഎസ് കമ്പനികളെ വലിയ രീതിയിൽ ബാധിക്കും. യു.എസ്. വിസക്ക് അപേക്ഷിക്കുന്ന തൊഴിലാളികൾക്കായുള്ള പരിശോധനകൾ കടുക്കുകയും ചെലവ് കൂടുകയും ചെയ്യും.
റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, ഡിസംബർ 2ന് എല്ലാ യുഎസ് മിഷനുകൾക്കും അയച്ച ആഭ്യന്തര നിർദ്ദേശത്തിൽ എച്ച്1 ബി വിസ അപേക്ഷകർക്കായുള്ള പുതിയ കർശനമായ നിയമങ്ങൾ വിശദീകരിക്കുന്നുണ്ട്. ഈ നിർദ്ദേശമനുസരിച്ച്, കോൺസുലാർ ഉദ്യോഗസ്ഥർ വിസ അപേക്ഷകരുടെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുടെയും റെസ്യൂമെകളും ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളും പരിശോധിക്കണം. തെറ്റായ വിവരങ്ങൾ, വ്യാജ പ്രചാരണങ്ങൾ, ഉള്ളടക്ക നിയന്ത്രണം, വസ്തുതാ പരിശോധന , ഓൺലൈൻ സുരക്ഷ തുടങ്ങി അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ജോലികളിൽ അവർ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഈ വിശദമായ പരിശോധന. സംസാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ജോലികൾ ചെയ്യുന്നവർക്ക് വിസ നിഷേധിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണിത്.
യുഎസ് നിയമപ്രകാരം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അപേക്ഷകരെ യുഎസിൽ പ്രവേശിക്കാൻ അയോഗ്യരായി കണക്കാക്കും എന്ന് മെമ്മോയിൽ പറയുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ടിന്റെ ഒരു പ്രത്യേക വ്യവസ്ഥയിൽ ഇങ്ങനെ പറയുന്നു: “യുണൈറ്റഡ് സ്റ്റേറ്റ്സിലെ സംരക്ഷിത ആവിഷ്കാരങ്ങളെ സെൻസർഷിപ്പ് ചെയ്യുന്നതിനോ, സെൻസർഷിപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനോ ഒരു അപേക്ഷകൻ ഉത്തരവാദിയാണെന്നോ അല്ലെങ്കിൽ അതിന് കൂട്ടുനിന്നെന്നോ തെളിവുകൾ കണ്ടെത്തിയാൽ, ആ അപേക്ഷകൻ അയോഗ്യരാക്കണം ഈ മെമ്മോയെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇതുവരെ പരസ്യമായി അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഈ പുതിയ നയം എല്ലാ വിസ വിഭാഗങ്ങൾക്കും ബാധകമാണെങ്കിലും, ടെക് മേഖലയിൽ എച്ച്1 ബി അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ, അവരെ പ്രത്യേക പരിഗണന നൽകി പരിശോധിക്കാൻ നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു. സംരക്ഷിത ആവിഷ്കാരങ്ങളെ അടിച്ചമർത്തുന്നതിൽ ഏർപ്പെട്ടിട്ടുള്ള സോഷ്യൽ മീഡിയയിലോ സാമ്പത്തിക സേവന കമ്പനികളിലോ ഉൾപ്പെടെ പ്രവർത്തിക്കുന്നവരെ ഇതിൽ ഉൾപ്പെടുത്തും. അത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടില്ലെന്ന് ഉറപ്പാക്കാൻ നിങ്ങൾ അവരുടെ തൊഴിൽ ചരിത്രം സമ്പൂർണ്ണമായി പരിശോധിക്കണം എന്നും മെമ്മോ കൂട്ടിച്ചേർത്തു. ഈ കർശനമാക്കിയ പരിശോധനാ ആവശ്യകതകൾ പുതിയ എച്ച്1 ബി അപേക്ഷകർക്കും വിസ പുതുക്കാൻ വരുന്നവർക്കും ബാധകമാണ്.
content summary: U.S. Introduces Tougher Checks, Denies H-1B Visas to Those Undermining Freedom of Expression
This post was last modified on December 4, 2025 1:45 pm
Leave a Comment