June 04, 2026 |
Share on

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയില്‍; സന്ദര്‍ശനം താരിഫ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍

ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ച് ചര്‍ച്ചകളും നടത്തും

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും കുടുംബവും നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍, യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം എന്നിവരോടൊപ്പമാണ് വാന്‍സ് ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വാന്‍സിനെയും കുടുംബത്തെയും സ്വീകരിച്ചത്.

വാന്‍സും ഭാര്യ ഉഷയും ഔപചാരിക വേഷമണിഞ്ഞപ്പോള്‍ കുട്ടികള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് ഡല്‍ഹിയില്‍ എത്തിയത്. വാന്‍സിനെയും കുടുംബത്തെയും പരമ്പരാഗത ഇന്ത്യന്‍ നൃത്തങ്ങളോടെയും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയുമാണ് സ്വീകരിച്ചത്.

ചൈനയുമായുള്ള യുഎസ് താരിഫ് യുദ്ധം രൂക്ഷമാവുകയും യുഎസ് ആഗോള സാമ്പത്തിക സഖ്യങ്ങള്‍ വഷളാവുകയും ചെയ്ത സാഹചര്യത്തിലാണ് യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ച് ചര്‍ച്ചകളും നടത്തും. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വാന്‍സിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ വാന്‍സ്, മക്കളായ ഇവാന്‍, വിവേക്, മിറബെല്‍ എന്നിവരും വാന്‍സിനൊപ്പം ഉണ്ടാകും. ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ വാന്‍സിനും കുടുംബത്തിനും അത്താഴവിരുന്നും നല്‍കും.

ഔദ്യോഗിക പരിപാടികള്‍ക്ക് പുറമെ ഇന്ത്യയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളായ ജയ്പൂര്‍, ആഗ്ര തുടങ്ങിയ സ്ഥലങ്ങളും വാന്‍സും കുടുംബവും സന്ദര്‍ശിക്കും. ഈസ്റ്റര്‍ ദിന ആഘോഷങ്ങളുടെ ഭാഗമായി കുടുംബസമേതം വത്തിക്കാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഡല്‍ഹിയിലെത്തുന്നത്.

സാമ്പത്തിക, ഭൗമരാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് വാന്‍സിന്റെ സന്ദര്‍ശനമെന്നാണ് വൈറ്റ് ഹൗസ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായുള്ള അവസരമായാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

കര്‍ഷക പ്രതിഷേധങ്ങളും അമേരിക്കന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന. കൂടാതെ വാഷിംഗ്ണിന്റെ ആഗോള താരിഫ് ആക്രമണത്തിനിടയില്‍ വ്യാപാര ഉടമ്പടി വേഗത്തിലാക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുമെന്നാണ് കരുതുന്നത്.

വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര തുടങ്ങിയവര്‍ ഇന്ത്യന്‍ സംഘത്തിലുണ്ടാകും. വാന്‍സും കുടുംബവും അക്ഷര്‍ധാം ക്ഷേത്രമടക്കം സന്ദര്‍ശിക്കും. 23ന് ആഗ്രയിലും ജയ്പുരിലും സന്ദര്‍ശനം നടത്തിയ ശേഷം 24ന് ജയ്പൂരില്‍നിന്ന് യുഎസിലേക്ക് തിരിച്ചുപോകും. us vice president jd vance and family in india today 

Content Summary: us vice president jd vance and family in india today

Leave a Reply

Your email address will not be published. Required fields are marked *

×