April 27, 2025 |
Avatar
Share on

റിയോയില്‍ ചരിത്രമെഴുതി ഉസൈന്‍ ബോള്‍ട്ട്

അഴിമുഖം പ്രതിനിധി അവിശ്വസനീയ കുതിപ്പ് തുടര്‍ന്ന് ഉസൈന്‍ ബോള്‍ട്ട്. തുടര്‍ച്ചയായി മൂന്നു തവണ ഒളിമ്പിക് ട്രിപ്പിള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ബോള്‍ട്ട് സ്വന്തമാക്കിയിരിക്കുന്നത്. 4x 100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് 100, 200, 4×100 മീറ്റര്‍ ഇനങ്ങളില്‍ തുടര്‍ച്ചയായി മൂന്നു ഒളിമ്പിക്‌സിലും വിജയിയാകുന്ന നേട്ടം ഈ ജമൈക്കന്‍ അത്‌ലറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഉസൈന്‍ ബോള്‍ട്ട് അടങ്ങിയ ജമൈക്കന്‍ ടീം 37.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പുരുഷന്‍മാരുടെ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയത്. വനിതകളുടെ […]

അഴിമുഖം പ്രതിനിധി

അവിശ്വസനീയ കുതിപ്പ് തുടര്‍ന്ന് ഉസൈന്‍ ബോള്‍ട്ട്. തുടര്‍ച്ചയായി മൂന്നു തവണ ഒളിമ്പിക് ട്രിപ്പിള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ബോള്‍ട്ട് സ്വന്തമാക്കിയിരിക്കുന്നത്. 4x 100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് 100, 200, 4×100 മീറ്റര്‍ ഇനങ്ങളില്‍ തുടര്‍ച്ചയായി മൂന്നു ഒളിമ്പിക്‌സിലും വിജയിയാകുന്ന നേട്ടം ഈ ജമൈക്കന്‍ അത്‌ലറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

ഉസൈന്‍ ബോള്‍ട്ട് അടങ്ങിയ ജമൈക്കന്‍ ടീം 37.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പുരുഷന്‍മാരുടെ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയത്. വനിതകളുടെ 4×400 മീറ്ററില്‍ ജമൈക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി യുഎസ് സ്വര്‍ണം നേടി. ബ്രിട്ടന്‍ വെങ്കലും നേടി. അതേസമയം, 4×400 മീറ്റര്‍ റിലേ ഹീറ്റ്‌സില്‍ ഇന്ത്യയുടെ പുരുഷവനിതാ ടീമുകള്‍ പുറത്തായി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×