June 05, 2026 |
Avatar
Share on

ഉസൈന്‍ ബോള്‍ട്ട് റിയോ ഒളിമ്പിക്‌സിനില്ല

അഴിമുഖം പ്രതിനിധി റിയോ ഒളിമ്പിക്‌സില്‍ വേഗത്തിന്റെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് പങ്കെടുക്കില്ല. ലോകമാകെയുള്ള ആരാധകരെ ഞെട്ടിച്ചു കൊണ്ട് ജമൈക്കയുടെ ഒളിമ്പിക്‌സ് സിലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ബോള്‍ട്ടിന്റെ പിന്മാറ്റം. പരുക്കേറ്റതിനാലാണ് താന്‍ പിന്മാറിയതെന്ന് പിന്നീടു ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. മൂന്നു തവണ ലോക ചാംപ്യനും 100 മീറ്ററില്‍ നിലവിലെ ഒളിമ്പിക്‌സ് ജേതാവുമാണ് ബോള്‍ട്ട്. ബെര്‍ലിനില്‍ ബോള്‍ട്ട് കുറിച്ച 9.58 സെക്കന്‍ഡ് 7 വര്‍ഷമായി തിരുത്തപ്പെടാത്ത റെക്കോര്‍ഡായി നിലനില്‍ക്കുന്നു. സിലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാത്തവരെ ഒളിംപിക്‌സിനു അയക്കേണ്ടെന്ന നിലപാടിലാണ് […]

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സില്‍ വേഗത്തിന്റെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് പങ്കെടുക്കില്ല. ലോകമാകെയുള്ള ആരാധകരെ ഞെട്ടിച്ചു കൊണ്ട് ജമൈക്കയുടെ ഒളിമ്പിക്‌സ് സിലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ബോള്‍ട്ടിന്റെ പിന്മാറ്റം. പരുക്കേറ്റതിനാലാണ് താന്‍ പിന്മാറിയതെന്ന് പിന്നീടു ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.

മൂന്നു തവണ ലോക ചാംപ്യനും 100 മീറ്ററില്‍ നിലവിലെ ഒളിമ്പിക്‌സ് ജേതാവുമാണ് ബോള്‍ട്ട്. ബെര്‍ലിനില്‍ ബോള്‍ട്ട് കുറിച്ച 9.58 സെക്കന്‍ഡ് 7 വര്‍ഷമായി തിരുത്തപ്പെടാത്ത റെക്കോര്‍ഡായി നിലനില്‍ക്കുന്നു. സിലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാത്തവരെ ഒളിംപിക്‌സിനു അയക്കേണ്ടെന്ന നിലപാടിലാണ് ജമൈക്കയുടെ ഒളിംപിക് അസോസിയേഷന്‍. ഇതോടെ ഇത്തവണത്തെ ഒളിമ്പിക്‌സ് ഉസൈന്‍ ബോള്‍ട്ടിന്റെ അഭാവംകൊണ്ടുകൂടി ശ്രദ്ധയേമാവുന്ന ഒന്നാകുമെന്ന് ഉറപ്പായി.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×