June 26, 2026 |
Share on

മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ പറ്റില്ലല്ലോ? പരാതിക്കാരിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎം

പരാതിക്കാരി മകളെപോലെയെന്നും വിഡി സതീശൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിക്കകത്തുള്ള ഏതു നേതാവിനെതിരെയും ഇതുപോലെ ഗുരുതരമായ ആരോപണങ്ങൾ വന്നാൽ പാർട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്യും. ആരായാലും ഒരു വിട്ടു വീഴ്ചയും ഇല്ല.

സ്വന്തം മകളാണ് വന്നു പറയുന്നതെങ്കിൽ ഒരു പിതാവ് എന്ത് ചെയ്യും, അത് ഞാൻ ചെയ്തിട്ടുണ്ട്. ഒരു മെസ്സേജ് അയച്ചാൽ തൂക്കി കൊല്ലാൻ പറ്റില്ലല്ലോയെന്നും വിഡി സതീശൻ ചോദിച്ചു. മെസേജ് അയച്ചാൽ ചെയ്യണ്ട കാര്യത്തിൽ എന്താണ് എന്ന് വെച്ചാൽ ചെയ്യും. ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് പാർട്ടി ഗൗരവമായി പരിശോധിക്കുകയാണ്.

പരാതിക്കാരിയെ വിവാദ കേന്ദ്രമാകാൻ ശ്രമിക്കുന്നില്ല, പരാതിക്കാരി മകളെപോലെയെന്നും വിഡി സതീശൻ. കോൺഗ്രസിനകത്തെ ഒരാൾ, ആരോപിക്കപ്പെടുന്ന പോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരു വിട്ട് വീഴ്ചയുമുണ്ടാകില്ല. കർശനമായി പാർട്ടി അത് കൈകാര്യം ചെയ്യും ആ കാര്യത്തിൽ ഞാൻ തന്നെ മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരാതി നൽകിയ യുവതിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് സി.പി.എം. പ്രവർത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ മുൻപിൽ ഇത്തരം യാതൊരു ആരോപണങ്ങളും വന്നിട്ടില്ല, ഈ വിഷയത്തിൽ തനിക്ക് നേരിട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും, എ.ഐ.സി.സിക്ക് പരാതി ലഭിച്ചോ എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി. എന്നോട് വ്യക്തിപരമായും ആരും പരാതി പറഞ്ഞിട്ടില്ല.

പരാതിയുമായി സമീപിച്ചാൽ ഞങ്ങളതിന് നടപടി എടുക്കും. അല്ലാതെ ഊഹിച്ചു ചെയ്യാൻ പറ്റില്ലാലോ എന്നും വിഡി സതീശൻ പരിഹസിച്ചു. പരാതി വന്നത് ഇപ്പോഴാണ്, അന്തരീക്ഷത്തിൽ വന്നതൊക്കെ പിടിച്ചെടുക്കാൻ പറ്റുമോ രാഷ്ട്രീയ രംഗത്തുള്ള പലരെക്കുറിച്ചും പല ആളുകളും പല രീതിയിലും ആളുകൾ പരാതി പറയും. ഗൗരവമുള്ള പരാതി മുന്നിലെത്തിയാൽ അത് ഗൗരവത്തോടെ പരിശോധിക്കും.

കോൺഗ്രസ് രാഷ്ട്രീയത്തിൽ എല്ലാ യുവനേതാക്കളെയും പ്രോത്സാഹിപ്പിക്കാറുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

content summary: V. D. Satheesan, response to the controversy surrounding Rahul Mamkootathil

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×