‘ചെറുപ്പക്കാരേക്കാൾ ക്ലീനായ രക്തക്കുഴലുകൾ, വിഎസ് അനുസരണയുള്ള രോഗി’

വിളിച്ചയുടൻ വി എസ് കാര്യം പറഞ്ഞു, ‘ശബരിമല കയറാൻ പോകുന്നു'

പ്രായത്തെ വെല്ലുന്ന പോരാട്ടങ്ങൾ നടത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദൻ. പ്രായത്തെ പിന്നിലാക്കുന്ന അദ്ദേഹത്തിന്റെ ഊർജസ്വലതയെക്കുറിച്ചും ഉത്സാഹത്തെക്കുറിച്ചും പലരും പറഞ്ഞിട്ടുമുള്ളതാണ്. പതിറ്റാണ്ടുകളായി വി എസിനെ പരിചരിച്ചിരുന്ന കാർഡിയോളജിസ്റ്റ് ഡോ. സി. ഭരത്ചന്ദ്രന്റെ അനുഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുകയാണ് ആരോ​ഗ്യവിദ​ഗ്ധനായ ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ഞ്.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ശുദ്ധമായ രക്തക്കുഴൽ !

“വി .സിന് എതാണ്ട് തൊണ്ണൂറിനടുത്ത് പ്രായമുള്ളപ്പോഴാണ് എന്നെ വി എസ് വിളിക്കുന്നത്. പതിറ്റാണ്ടുകളായി വി എസിനെ പരിചരിച്ചിരുന്നത് ഞാനായിരുന്നു. വിളിച്ചയുടൻ വി എസ് കാര്യം പറഞ്ഞു. ‘ശബരിമല കയറാൻ പോകുന്നു. ആരോഗ്യമൊന്ന് പരിശോധിക്കണം.’ ഈ പ്രായത്തിൽ മലകയറ്റം ദുഷ്കരമാണെന്നതിനാൽ പോകുന്നതിന് മുൻപ് രക്തക്കുഴലുകളുടെസ്ഥിതി പരിശോധിക്കണമെന്ന് നിർദ്ദേശിച്ചു. അങ്ങനെയാവട്ടെ എന്ന് വി.എസ്. പരിശോധനാഫലം വന്നപ്പോൾ ഞാൻ ഞെട്ടി. ചെറുപ്പക്കാരിലുള്ള തടസ്സങ്ങൾ പോലുമില്ലാതെ 90 ആം വയസ്സിലും വി .എസിൻ്റെ രക്തക്കുഴലുകൾ ക്ളീൻ.
1987 ൽ മുതലാണ് ഞാൻ വി എസിനെ ചികിത്സിച്ച് തുടങ്ങിയത്. അമിത രക്തസമ്മർദ്ദമായിരുന്നു പ്രശ്നം. അനുസരണയുള്ള രോഗിയായിരുന്നു അദ്ദേഹം. “
ഡോ സി ഭരത്ചന്ദ്രൻ, കാർഡിയോളജിസ്റ്റ്
(മലയാള മനോരമ ദിനപ്പത്രത്തിൽ നിന്ന്)
ഭരതൻ എൻ്റെ സഹപാഠിയും ( 1965 തിരുവനന്തപുരം മെഡിക്കൽ കോളേജ് എം ബി ബി എസ് ബാച്ച്) അടുത്ത സുഹൃത്തും ഇപ്പോൾ ചികിത്സകനുമാണ്.’

Content Summary: V.S. Achuthanandan as a Disciplined Patient: Memories of His Cardiologist

This post was last modified on July 23, 2025 11:54 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment