വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങിന്റെ മാറ്റമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനത്തിരക്ക് കാരണം വാഹനത്തിന് വേഗത്തില്‍ നീങ്ങാന്‍ സാധിക്കുന്നില്ലെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
സമരനായകനെ യാത്രയാക്കാന്‍ വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആള്‍ക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ജനക്കൂട്ടം വിഎസിനരികിലേക്ക് ഒഴുകിയെത്തുകയാണ്.
വിഎസ് എന്ന വിപ്ലവപോരാളി നടന്നു വന്ന സമരവഴികളിലൂടെയുള്ള അവസാന യാത്രയ്ക്കാണ് ജന്മനാട് സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര കൊല്ലം ജില്ലയും കടന്ന് ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചതോടെ റോഡിന് ഇരുവശവും അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് കാത്തുനില്‍ക്കുന്നത്. തങ്ങളുടെ സമരനായകനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയ ജനസാഗരങ്ങള്‍ക്കിടയിലൂടെ വിലാപയാത്രക്ക് നിശ്ചയിച്ച സമയത്തിനകം കടന്നെത്താന്‍ പ്രയാസം അനുഭവപ്പെടുകയാണ്. വി.എസിന്റെ ചിത്രങ്ങളും പുഷ്പങ്ങളും ചെങ്കൊടികളുമായി ആയിരങ്ങളാണ് മുദ്രാവാക്യം വിളികളോടെ നിലയുറപ്പിച്ചിട്ടുള്ളത്.
പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകിയെത്തുകയാണ്. 20 മണിക്കൂർ വേണ്ടിവന്നു 140 കിലോ മീറ്റർ പിന്നിടാൻ. മഴയെപ്പോലും അവഗണിച്ചാണ് പ്രിയ നേതാവിനെ കാണാൻ ജനക്കൂട്ടം ഒഴുകി എത്തുന്നത്. VS Achuthanandan’s funeral arrangements time in change
Content Summary: VS Achuthanandan’s funeral arrangements time in change