നേതൃയോഗത്തിൽനിന്ന് വിട്ടുനിന്ന് വി. ശിവൻകുട്ടി; വി. ജോയിയെ തിരികെ കൊണ്ടുവരുന്നതിൽ തർക്കം.

സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി ശിവൻകുട്ടി. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വി ജോയി തുടരുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ മന്ത്രി വി ശിവൻകുട്ടി .

Thiruvananthapuram CPIM district secretary selection

സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി ശിവൻകുട്ടി. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വി ജോയി തുടരുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ മന്ത്രി വി ശിവൻകുട്ടി . തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ നിർണ്ണായക യോഗത്തിലാണ് വി ജോയി എംഎൽഎ തന്നെ ജില്ലാ സെക്രട്ടറി പദവിയിൽ തുടരാൻ ധാരണ. എകെജി സെന്ററിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി വി ജോയി തത്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. രാജ്യസഭാംഗമായ എ എ റഹിമായിരുന്നു താത്കാലിക ജില്ലാ സെക്രട്ടറി. എം എൽ എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സി പി എമ്മിലെ സംഘടനാ രീതി. എന്നാൽ ജില്ലയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കം കാരണമാണ് ജോയിക്ക് ഒഴിയാനാകാത്തത്.

തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ വി. ജോയി തന്നെ സെക്രട്ടറിയായി തിരികെ എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇതിനെ അനുകൂലിക്കുന്ന നിലപാടിലാണ്. എന്നാൽ വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും ഇതിൽ അതൃപ്തി വ്യക്തമാക്കുകയായിരുന്നു.എക്കാലത്തും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുടങ്ങാതെ പങ്കെടുക്കാറുള്ള വി. ശിവൻകുട്ടി, നേതൃത്വത്തിന്റെ ഈ തീരുമാനത്തിലുള്ള അതൃപ്തി കാരണമാണ് യോഗത്തിൽ നിന്ന് മാറിനിന്നതെന്നാണ് വിവരം. ഏകപക്ഷീയമായ തീരുമാനത്തോടുള്ള വിയോജിപ്പാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നത് എന്നും റിപോർട്ടുകൾ പറയുന്നത്.

Content summary; V Sivankutty skips CPM Secretairat meet in protest. Displeased over V Joy continuing as Thiruvananthapuram district secretary despite Pinarayi’s backing.

This post was last modified on June 10, 2026 5:58 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment