March 17, 2025 |

വല്ല്യേട്ടൻ ബാക്ക് ഓൺ ദി ബിഗ് സ്ക്രീൻ

അറക്കൽ മാധവൻ ഉണ്ണിയും അനുയായികളും, പ്രകടന മികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചിരുന്നു. കാട്ടിപ്പള്ളി പപ്പൻ , മമ്പുറം ബാവ, കുഞ്ഞിക്കാവമ്മ,രാമൻകുട്ടി കൈമൾ ഇന്നും ആരാധകരുടെ ഓർമ്മയിൽ ഉണ്ട്.

റീ-റിലീസുകളുടെ ഉത്സവം തുടരുകയാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നിവയെ ആവേശത്തോടെ വീണ്ടും സ്വീകരിച്ച മലയാളി പ്രേക്ഷകർ ഇപ്പോൾ അവരുടെ പ്രിയപ്പെട്ട ‘വല്ല്യേട്ടനെ’ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 24 വർഷങ്ങൾക്കിപ്പുറം 4K ഡോൾബി അറ്റ്‌മോസ് ഫോർമാറ്റിൽ ചിത്രത്തിന്റെ റീ-റിലീസ് പ്രേക്ഷകരെ തിരികെ അന്ന് ആസ്വദിച്ച കാലത്തേക്ക് എത്തിച്ചിരിക്കുകയാണ്. പുത്തൻ സാങ്കേതിക നവീകരണങ്ങളും ചേർന്നതോടെ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം സമ്മാനിക്കുകയും ചെയ്തു. ഈ പുതിയ ഡിജിറ്റൽ പരിഷ്കരണങ്ങൾ സിനിമയുടെ ദൃശ്യവും ശബ്ദവും കൂടുതൽ മനോഹരവും ആകർഷകവുമാക്കി. vallyettan movie

ചിത്രത്തിന്റെ തിരിച്ച് വരവ് ഒരു വിഭാഗം ആളുകൾക്ക് വലിയ നൊസ്റ്റാൾജിയ നൽകുന്ന ഒന്നാണ്. 2000 -ൽ ആണ് വല്ല്യേട്ടൻ റിലീസ് ചെയുന്നത്. ആ സമയത്ത് ചിത്രത്തിന്റെ ഓരോ രംഗവും മമ്മൂട്ടിയുടെ വല്ല്യേട്ടൻ കഥാപാത്രം ഒരുക്കിയ വഴിമാറിയ പ്രകടനവും പ്രേക്ഷകർക്ക് ഇപ്പോഴും അവിസ്മരണീയമാണ്. പഴയ കാലം, പഴയ സിനിമ, പഴയ പ്രേക്ഷക അനുഭവങ്ങൾ വീണ്ടും ആസ്വദിക്കാൻ ഒരു അവസരമായി മാറിയിരിക്കുകയാണ് വല്ല്യേട്ടന്റെ ഈ റീ റിലീസ്.

രഞ്ജിത്-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ സംഭാവനയും, സിനിമയുടെ കഥയുമെല്ലാം ഇന്നും പ്രേക്ഷകർക്ക് വലിയ ആസ്വാദനമാണ് നൽകുന്നത്. 4K പുനർപ്രദർശനം പ്രേക്ഷകർക്ക് അവിടേക്ക് മടങ്ങിപ്പോകാനുള്ള പ്രേരണയായി. പുതിയ തലമുറയ്ക്ക് ഈ സിനിമ തിയേറ്ററിൽ കാണാനുള്ള അവസരം ലഭിക്കുകയും പഴയ തലമുറയ്ക്ക് കഥാപാത്രങ്ങളെപറ്റിയുള്ള ഓർമ്മകൾക്കു ശക്തി പകരാനും സാധിച്ചു.

അറക്കൽ മാധവൻ ഉണ്ണിയും അനുയായികളും, പ്രകടന മികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചിരുന്നു. കാട്ടിപ്പള്ളി പപ്പൻ , മമ്പുറം ബാവ, കുഞ്ഞിക്കാവമ്മ,രാമൻകുട്ടി കൈമൾ ഇന്നും ആരാധകരുടെ ഓർമ്മയിൽ ഉണ്ട്.

പാലേരി മാണിക്യം റീ-റിലീസ് ചെയ്ത സമയത്ത്‌ കാണാൻ ആളില്ലാ എന്നും ഫാൻസ്‌ ഇല്ല എന്നുമൊക്കെ നിരവധി ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഇന്ന് അതിനെ എല്ലാം മറികടന്ന് അറക്കൽ മാധവനുണ്ണി തിയേറ്റർ കയ്യേറിയിരിക്കുകയാണ്. ഇതുവരെ റീ-റിലീസ് ചെയ്ത സിനിമകളുടെ കളക്ഷൻ വല്ല്യേട്ടൻ മറികടക്കും എന്നാണ് പൊതു അഭിപ്രായം. ”ഇപ്പോൾ ഇറങ്ങുന്ന മാസ്സ് പടങ്ങൾക്ക് പോലും ഈ ഫീൽ ഇല്ല. രണ്ട് മണിക്കൂർ അൻപത് മിനിറ്റ് ഉള്ള ഈ ചിത്രം ഇപ്പോഴും ആവേശം പകരുന്ന ഒന്നായി തന്നെ തുടരുകയാണ്” എന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. പലർക്കും പുതിയ ഒരു സിനിമ കണ്ടിറങ്ങിയ ഫീലാണ് ഉള്ളത്.

കൈരളിയിൽ മിനി സ്‌ക്രീനിൽ കണ്ടുകൊണ്ടിരുന്ന സിനിമ ബിഗ് സ്‌ക്രീനിൽ കാണുമ്പോഴാണ് അന്നത്തെ ഛായാഗ്രഹണ മികവ് എങ്ങനെ ആയിരുന്നു എന്ന് പ്രേക്ഷകർക്ക് മനസിലാകുന്നത്. എടുത്ത് പറയേണ്ടത് സിനിമയുടെ ബിജിഎം, സൗണ്ട് എഫക്ട് റീമിക്സ് ചെയ്തതും എല്ലാം അതിഗംഭീരമാണെന്നാണ് ആരാധകർ വ്യക്തമാകുന്നത്. ചിത്രത്തിന്റെ റീ-റിലീസ് പ്രേക്ഷകരിൽ പുതിയ ചർച്ചകൾ സൃഷ്ടിക്കുകയാണ്.

വ്യാപകമായ ആരാധക പിന്തുണയെ അടിസ്ഥാനമാക്കി റീ-റിലീസ് സിനികൾ പ്രേക്ഷകർക്കിടയിൽ പുതിയ പ്രബല വികാരമുണർത്തുകയാണ്. പഴയ കാല സിനിമകളെ പുതിയ തലമുറയ്ക്കും, പഴയ അനുഭവങ്ങൾ വീണ്ടും ഓർമയിലേക്ക് എത്തിക്കാനും ഈ പുനർപ്രദര്ശനം സഹായിക്കുന്നു. പഴയകാല ചിത്രങ്ങളും ക്ലാസ്സിക് സിനിമകളും കാലത്തെ അതിജീവിച്ചുകൊണ്ട് ഇന്നത്തെ സിനിമാപ്രേമികൾക്കിടയിൽ ഒരു ആഘോഷമായി മാറുകയാണ്. vallyettan movie

×