June 26, 2026 |
Share on

കാറ്റില്‍ ഇളം കാറ്റില്‍ ഒഴുകി വരും ഗാനം…: വയലാര്‍ @50

വയലാര്‍ രാമവര്‍മ്മയുടെ 50ാം ചരമവാര്‍ഷികമാണ് ഇന്ന്. ആ പ്രതിഭയോടുള്ള ആദരവായി മലയാളിയുടെ ഹൃദയത്തിലിടം നേടിയ 50 ഗാനങ്ങള്‍ ഞങ്ങള്‍ ഗാന പ്രേമികള്‍ക്ക് സമര്‍പ്പിക്കുന്നു

ഒരു വലിയ ഗാന സാഗരത്തിന്‍ അധിപനാണ് വയലാര്‍ രാമവര്‍മ്മ. കാല്‍പനികതയാണ് വയലാര്‍ ഗാനങ്ങളുടെ മുഖമുദ്ര. പ്രണയവും വിരഹവും തത്വചിന്തയും ജീവിതസമസ്യകളും ചാലിച്ച ഗാനങ്ങളുടെ വരികളിലൂടെ വയലാര്‍ മലയാണ്മയ്ക്ക് വിരുന്നൊരുക്കി. കല്പനകളുടെ ഔചിത്യം, ചാരുത, പ്രമേയവുമായി ആ ഗാനങ്ങള്‍ക്ക് ഇഴുകിച്ചേരാന്‍ സാധിച്ചു. കവിതയിലെ കാല്പനിക അമ്യതവര്‍ഷമായിരുന്നു ആ ഗാനസാഗരം. കാലം പിന്നിടുന്തോറും വയലാര്‍ ഗാനങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാവുന്നു എന്നതാണ് ആ ഗാനങ്ങളോട് മലയാളികള്‍ക്കുള്ള പ്രതിപത്തി തെളിയിക്കുന്നത്. മലയാളികള്‍ ഏറ്റവും അധികം ശ്രവിച്ച ഗാനങ്ങളും വയലാറിന്റെതാണ്. വയലാര്‍ ജീവിച്ചിരിക്കെ തന്നെ ആ ഗാനങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ സഹ്യനുമപ്പുറം കടന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാരം

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു (അച്ഛനും ബാപ്പയും-1972)

കേരള സര്‍ക്കാറിന്റെ സംസ്ഥാനപുരസ്‌കാരങ്ങള്‍

1969 – ആയിരം പാദസരങ്ങള്‍ കിലുങ്ങി, കായാമ്പൂ കണ്ണില്‍ വിടരും, പുഴകള്‍ മലകള്‍ (നദി-), ഈ കടലും മറുകരയും, ഉജ്ജയിനിയിലെ ഗായിക, കസ്തൂരിത്തൈലമിട്ട് മുടിമിനുക്കി (കടല്‍പ്പാലം)

1972-ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ, കുണുക്കിട്ട കോഴി, അമ്പാടി തന്നിലൊരുണ്ണി, പൂവേ പൊലി പൂവേ (ചെമ്പരത്തി)

1974- കദളീ ചെങ്കദളി, നീലപ്പൊന്‍മാനേ, കാടുകുളിരണ് (നെല്ല്)

1975 (മരണാനന്തരം) പാലാഴി കടഞ്ഞെടുത്തൊരഴകാണ്. തേടിവരും കണ്ണുകളില്‍, ഹരിനാരായണ (സ്വാമി അയ്യപ്പന്‍) ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ, കാളിന്ദി കാളിന്ദി, വ്രതം കൊണ്ട് മെലിഞ്ഞൊരു, പൂവുകള്‍ക്ക് പുണ്യകാലം (ചുവന്ന സന്ധ്യകള്‍)

മായാജാലക വാതില്‍ തുറക്കും മധുര സ്മരണകളെ….

വയലാര്‍ രാമവര്‍മ്മയുടെ 50ാം ചരമവാര്‍ഷികമാണ് ഇന്ന്. ആ പ്രതിഭയോടുള്ള ആദരവായി മലയാളിയുടെ ഹൃദയത്തിലിടം നേടിയ 50 ഗാനങ്ങള്‍ ഞങ്ങള്‍ ഗാന പ്രേമികള്‍ക്ക് സമര്‍പ്പിക്കുന്നു

പെരിയാറേ പെരിയാറേ ചിത്രം: ഭാര്യ (1962).സംഗീതം: ജി.ദേവരാജന്‍. ആലാപനം: എം.എം. രാജ, പി സുശീല

കണ്ണുനീര്‍ മുത്തുമായ്. ചിത്രം: നിത്യ കന്യക (1963), സംഗീതം: ജി.ദേവരാജന്‍, ആലാപനം: യേശുദാസ്

സൂര്യകാന്തി സൂര്യകാന്തി. ചിത്രം: കാട്ടു തുളസി (1965). സംഗീതം: എം.എസ്. ബാബുരാജ്, ആലാപനം: എസ്. ജാനകി

മാലിനി നദിയില്‍ കണ്ണാടി. ചിത്രം: ശകുന്തള(1965), സംഗീതം: ജി. ദേവരാജന്‍, ആലാപനം: യേശുദാസ്, പി.സുശീല

മാനസ മൈനേ വരൂ. ചിത്രം: ചെമ്മീന്‍(1965). സംഗീതം:സലില്‍ ചൗധരി, ആലാപനം: മന്നാഡെ

ആകാശപ്പൊയ്കയിലുണ്ടൊരു പട്ടു തൂവാല (1965) സംഗീതം: ജി. ദേവരാജന്‍. ആലാപനം: കമുകറ പുരുഷോത്തമന്‍, പി. സുശീല

കാറ്ററിയില്ല കടലറിയില്ല. ജയില്‍ (1966.) സംഗീതം: ജി. ദേവരാജന്‍, ആലാപനം: എ.എം. രാജ

ഏഴു സുന്ദര രാത്രികള്‍ അശ്വമേധം (1967) സംഗീതം: ജി. ദേവരാജന്‍, ആലാപനം: പി. സുശീല

അമൃതം പകര്‍ന്ന രാത്രി. വിധി (1968) സംഗീതം: ലക്ഷ്മികാന്ത് പ്യാരേലാല്‍, ആലാപനം: യേശുദാസ്

വെള്ളത്താമര മൊട്ടു പോലെ തിരിച്ചടി (1968) സംഗീതം: ആര്‍. സുദര്‍ശന്‍ യേശുദാസ്, ആലാപനം: പി.സുശീല

പാരിജാതം തിരുമിഴി തുറന്നു. തോക്കുകള്‍ കഥ പറയുന്നു.(1968) സംഗീതം: ജി. ദേവരാജന്‍, ആലാപനം: യേശുദാസ്

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന യക്ഷി (1968) സംഗീതം: ജി. ദേവരാജന്‍, ആലാപനം: യേശുദാസ്

ഗംഗാ യമുനാ സംഗമ സമതല ഭൂമി, ഹോട്ടല്‍ ഹൈറേഞ്ച് (1968), സംഗീതം: ജി. ദേവരാജന്‍, ആലാപനം: കമുകറപുരുഷോത്തമന്‍.

മഞ്ജുഭാഷിണി മണിയറ വീണയില്‍, കൊടുങ്ങല്ലൂരമ്മ (1968), സംഗീതം: കെ. രാഘവന്‍ ആലാപനം: യേശുദാസ്

ഉജ്ജയനിയിലെ ഗായികാ. കടല്‍പ്പാലം (1969) സംഗീതം: ജി. ദേവരാജന്‍. ആലാപനം: പി.ലീല

മധു ചന്ദ്രികയുടെ ചായത്തളികയില്‍, അനാഛാദനം(1969) സംഗീതം: ജി. ദേവരാജന്‍, ആലാപനം: പി. ജയചന്ദ്രന്‍

കായമ്പൂ കണ്ണില്‍ വിടരും. നദി (1969) സംഗീതം: ജി. ദേവരാജന്‍, ആലാപനം: യേശുദാസ്

കെഴക്ക് കൊഴക്കൊരാന. ത്രിവേണി (1970) സംഗീതം: ജി. ദേവരാജന്‍, ആലാപനം: പി.ബി. ശ്രീനിവാസ്

സ്വര്‍ഗപുത്രീ നവരാത്രി. നിഴലാട്ടം (1970) സംഗീതം: ജി. ദേവരാജന്‍, ആലാപനം: യേശുദാസ്

കല്യാണി കളവാണി അനുഭവങ്ങള്‍. പാളിച്ചകള്‍ (1971) സംഗീതം: ജി. ദേവരാജന്‍. ആലാപനം: പി മാധുരി

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. അച്ഛനും ബപ്പയും (1972) സംഗീതം: ജി. ദേവരാജന്‍ ആലാപനം: യേശുദാസ്

ചക്രവര്‍ത്തിനി നിനക്കു ഞാന്റെ. ചെമ്പരത്തി (1972) സംഗീതം: ജി. ദേവരാജന്‍ ആലാപനം: യേശുദാസ്

ആയിരം വില്ലൊടിഞ്ഞു. അക്കരപ്പച്ച (1972) സംഗീതം: ജി. ദേവരാജന്‍, ആലാപനം: യേശുദാസ്, പി. മാധുരി

പൂന്തേനരുവി പൊന്‍മുടിപ്പുഴയുടെ അനുജത്തീ ഒരു പെണ്ണിന്റെ കഥ (1972) സംഗീതം: ജി. ദേവരാജന്‍. ആലാപനം: പി. സുശീല

ചന്ദ്രികാചര്‍ച്ചിതമാം പുത്രകാമേഷ്ടി (1972) സംഗീതം: വി.ദക്ഷിണാ മൂര്‍ത്തി. ആലാപനം: ബ്രഹ്‌മാനന്ദന്‍.

സാമ്യമകന്നോരുദ്യാനമേ. ദേവി (1972) സംഗീതം: ജി ദേവരാജന്‍. ആലാപനം: യേശുദാസ്

പ്രേമഭിക്ഷുകി ,ഭിക്ഷുകി. പുനര്‍ജന്മം (1972)സംഗീതം: ജി ദേവരാജന്‍. ആലാപനം: യേശുദാസ്

പാപ്പി അപ്പച്ചാ…. മയിലാടും കുന്ന് (1972)സംഗീതം: ജി ദേവരാജന്‍. ആലാപനം: സി.ഒ. ആന്റൊ

    മാനത്തു കണ്ണികള്‍ മയങ്ങും. മാധവിക്കുട്ടി (1973). സംഗീതം: ജി ദേവരാജന്‍. ആലാപനം: പി. ജയചന്ദ്രന്‍

    വെണ്‍ചന്ദ്രലേഖയൊരപ്‌സര സ്ത്രീ. ചുക്ക്(1973) സംഗീതം: ജി ദേവരാജന്‍. ആലാപനം: യേശുദാസ്

    അമ്മേ, അമ്മേ അവിടുത്തെ മുന്നില്‍ ഞാനാര്? ചായം (1973) സംഗീതം: ജി. ദേവരാജന്‍ ആലാപനം: അയിരൂര്‍ സദാശിവന്‍

    ഇഷ്ടപ്രണേശ്വരിനിന്റെ ഏദന്‍തോട്ടം. ചുക്ക് (1973) സംഗീതം: ജി ദേവരാജന്‍. ആലാപനം: പി. ജയചന്ദ്രന്‍

    ഉപാസന, ഇതു ധന്യമാം. ഉപാസന തൊട്ടാവാടി (1973) സംഗീതം: എല്‍.പി.ആര്‍. വര്‍മ്മ. ആലാപനം: പി. ജയചന്ദ്രന്‍

    മയൂര നര്‍ത്തനമാടി മലര്‍ കളി ചെണ്ടുകള്‍ ചൂടീ . നീല കണ്ണുകള്‍ (1974) സംഗീതം: ജി ദേവരാജന്‍. ആലാപനം: യേശുദാസ്.

    സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍. രാജഹംസം (1974) സംഗീതം: ജി ദേവരാജന്‍. ആലാപനം: യേശുദാസ്

    പുഷ്പഗന്ധീ സ്വപ്നഗന്ധീ . അഴകുള്ള സെലീന (1974). സംഗീതം: യേശുദാസ്. ആലാപനം: യേശുദാസ്, ബി വസന്ത

    പ്രളയ പയോധിയില്‍. മഴക്കാറ് (1974). സംഗീതം: ജി ദേവരാജന്‍. ആലാപനം: യേശുദാസ്

    പമ്പാനദിയിലെ പൊന്നിന് പോകും. ചക്രവാകം (1974) സംഗീതം: ശങ്കര്‍ ഗണേഷ്. ആലാപനം: പി. സുശീല

    വീണപ്പൂവേ കുമാരനാശാന്റെ വീണപ്പൂവേ. ജീവിക്കാന്‍ മറന്നു പോയ സ്ത്രീ (1974) സംഗീതം: എം.എസ് വിശ്വനാഥന്‍. ആലാപനം: യേശുദാസ്

    റംസാനിലെ ചന്ദ്രികയിയോ. ആലിബാബയും 41 കള്ളന്മാരും ‘(1975) സംഗീതം: ജി ദേവരാജന്‍. ആലാപനം: പി.ജയചന്ദ്രന്‍

    സീമന്തിനി നിന്റെ ചൊടികളില്‍. അതിഥി (1975) സംഗീതം:ജി ദേവരാജന്‍. ആലാപനം: യേശുദാസ്

    തൊട്ടേനെ ഞാന്‍ മനസ്സുകൊണ്ട്. കൊട്ടാരം വില്‍ക്കാനുണ്ട് (1975) സംഗീതം: ജി ദേവരാജന്‍. ആലാപനം: പി. ജയചന്ദന്‍, മാധുരി.

    ഇതിഹാസങ്ങള്‍ ജനിക്കും മുന്‍പേ.ഇനിയെത്ര സന്ധ്യകള്‍ (1975) സംഗീതം: ജി ദേവരാജന്‍. ആലാപനം: ശ്രീകാന്ത്

    നിശീഥിനീ ഞാനൊരു രാപ്പാടി യക്ഷഗാനം (1975) സംഗീതം: എം.എസ്. വിശ്വനാഥന്‍. ആലാപനം: എസ്. ജാനകി.

    കാവേരി , കാവേരി കരിമ്പിന്‍ കാട്ടിലൂടെ. കുട്ടിച്ചാത്തന്‍ (1975) സംഗീതം: ആര്‍.കെ. ശേഖര്‍. ആലാപനം: എസ്. ജാനകി

    എന്റെ കയ്യില്‍ പൂത്തിരി നിന്റെ കയ്യില്‍ പൂത്തിരി .സമ്മാനം (1975) സംഗീതം: വി. ദക്ഷിണാ മൂര്‍ത്തി. ആലാപനം: വാണി ജയറാം

    പൂന്തുറയിലരയന്റെ പൊന്നനുജത്തീ. ചീന വല (1975) സംഗീതം: എം.കെ. അര്‍ജുനന്‍ ആലാപനം: പി.സുശീല

    സരസ്വതിയാമം കഴിഞ്ഞു. അനാവരണം (1975) സംഗീതം: ജി ദേവരാജന്‍. ആലാപനം: യേശുദാസ്

    ശബരിമലയില്‍ തങ്കസൂരോദയം. സ്വാമി അയ്യപ്പന്‍ (1975) സംഗീതം: ജി ദേവരാജന്‍, ആലാപനം: യേശുദാസ്

    യമുനേ നീയൊഴുകു യാമിനി. തുലാവര്‍ഷം (1976) സംഗീതം: സലില്‍ ചൗധരി ആലാപനം: യേശുദാസ് , എസ്. ജാനകി

    Content Summary: Today is Vayalar’s 50th death anniversary

    Leave a Reply

    Your email address will not be published. Required fields are marked *

    ×