June 06, 2026 |
Share on

ഞാന്‍ 27 വയസുള്ള കന്യകയാണ്, പ്രണയ ബന്ധങ്ങളില്ല, സെക്‌സിനായി ലൈംഗികത്തൊഴിലാളിയെ സമീപിക്കണോ?

ആളുകളുമായി ഇടപഴകാന്‍ പഴയ ബുദ്ധിമുട്ടില്ല. എന്നാലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. ഒരു എസ്‌കോര്‍ട്ടിനെ (ലൈംഗിക തൊഴിലാളിയെ) സമീപിച്ചാലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്

ഞാന്‍ 27 വയസുള്ള കന്യകയാണ്. ഇതുവരെ പ്രണയബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് എനിക്ക് വലിയ തോതില്‍ അപകര്‍ഷതാബോധവും നാണക്കേടും ഉണ്ടാക്കിയിരുന്നു. കുട്ടിക്കാലം വലിയ മാനസിക സംഘര്‍ഷങ്ങളുടേതായിരുന്നു. വിഷാദ രോഗം, ടെന്‍ഷന്‍, മാനസികസംഘര്‍ഷങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ചികിത്സ തേടി. സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടാന്‍ വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്നുണ്ട്. ആളുകളുമായി ഇടപഴകാന്‍ പഴയ ബുദ്ധിമുട്ടില്ല. എന്നാലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. ഒരു എസ്‌കോര്‍ട്ടിനെ (ലൈംഗിക തൊഴിലാളിയെ) സമീപിച്ചാലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത് – ലൈംഗിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൈക്കോതെറാപിസ്റ്റ് പമീല സ്റ്റെഫന്‍സണ്‍ കോണോലിയോട് ഒരു വ്യക്തി തേടിയിരിക്കുന്ന ഉപദേശമാണിത്.

പമീല ഇതിന് നല്‍കിയ മറുപടിയും ഗാര്‍ഡിയന്‍ ചേര്‍ത്തിട്ടുണ്ട്:

നിങ്ങള്‍ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യപ്പെടുന്നു എന്നത് നല്ല കാര്യമാണ്. സെക്‌സ് എന്ന ഒറ്റ ഉദ്ദേശമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ലൈംഗികതൊഴിലാളി മതി. എന്നാല്‍ അത് മറ്റ് പല തരത്തിലും നിങ്ങള്‍ക്ക് ദോഷം ചെയ്‌തേക്കാം. നിങ്ങളുടെ ആവശ്യം കേവലം സെക്‌സ് മാത്രമല്ല, മാനസികമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരു പങ്കാളിയുമായി ഒന്നിച്ച് കഴിയുക എന്നതാണ്. ഇത്തരത്തിലുള്ള ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഡേറ്റിംഗിലൂടെ ലക്ഷ്യമിടുന്നത്. പണമിടപാടുകള്‍ നടത്തി നേടുന്ന ലൈംഗികബന്ധത്തേക്കാള്‍ അഭികാമ്യം അതായിരിക്കും. ദീര്‍ഘകാല സ്‌നേഹബന്ധങ്ങളിലേയ്ക്ക് വളരാന്‍ കഴിയുന്ന സൗഹൃദങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കൂ. ഒരു കന്യകയാണെന്ന കാര്യത്തില്‍ വിഷമിക്കേണ്ടതില്ല. നിങ്ങളെ സ്‌നേഹിക്കാനും നിങ്ങളോട് സഹാനുഭൂതി പുലര്‍ത്താനും കഴിയുന്ന, നിങ്ങളുടെ പരിശ്രമങ്ങളും വിഷമങ്ങളും മനസിലാക്കാന്‍ കഴിയുന്ന ഒരു വ്യക്തിക്ക് നിങ്ങളുടെ പരിചയമില്ലായ്മ ഒരു പ്രശ്‌നമാകില്ല. ആരോഗ്യകരവും സൗഹാര്‍ദ്ദപരവുമായ ബന്ധങ്ങളില്‍ നിന്നാണ് സംതൃപ്തമായ ലൈംഗികജീവിതം സാധ്യമാവുക.

വായനയ്ക്ക്:
https://goo.gl/pSifsK

Leave a Reply

Your email address will not be published. Required fields are marked *

×