June 04, 2026 |
Share on

താലിക്കെട്ടും നിക്കാഹുമില്ലാത്ത ഒരു പ്രണയ ഹിന്ദു മുസ്ലിം കല്യാണം/ വീഡിയോ

പ്രണയത്തിന് കണ്ണും കാതും മാത്രമല്ല മതവുമില്ലയെന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ് ജുനൈദ് ഷെയ്ഖും ഗരിമ ജോഷിയും

താലിക്കെട്ടും നിക്കാഹുമില്ലാത്ത ഒരു ഹിന്ദു മുസ്ലിം കല്യാണം സങ്കല്‍പിക്കാന്‍ സാധിക്കുമോ? എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചു. അതും ഇന്ത്യയില്‍. പ്രണയത്തിന് കണ്ണും കാതും മാത്രമല്ല മതവുമില്ലയെന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ് ജുനൈദ് ഷെയ്ഖും ഗരിമ ജോഷിയും. ഇവര്‍ പിന്തുടരുന്ന ഹിന്ദുമതവിശ്വാസവും മുസ്ലിം മത വിശ്വാസവും ഒന്നും ഇവരുടെ വിവാഹത്തിന് തടസ്സമാവുകയോ ചടങ്ങുകളാവുകയോ ചെയ്തില്ല. പകരം അവിസ്മരണീയമായ ആഘോഷങ്ങളിലൂടെ ഇവര്‍ തങ്ങളുടെ ജീവിതത്തിലെ ആ മുഹൂര്‍ത്തം പലര്‍ക്കും മാതൃകയാകാവുന്ന തരത്തിലേക്ക് മാറ്റുകയും ചെയ്തു.

പൂനെയിലെ സിംബയോസിസില്‍ നിന്നാണ് ജുനൈദും ഗരിമയും പഠനം പൂര്‍ത്തിയാക്കിയത്. അവിടെ നിന്ന് സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയതോടെ ഇരുവരും ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. വിത്യസ്തമതസ്ഥരായതിനാല്‍ രണ്ടുപേരുടെയും വീട്ടുകാര്‍ ആദ്യം എതിര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ അവസാനം മക്കളുടെ ഇഷ്ടത്തെ അവര്‍ അംഗീകരിച്ചു.

നിക്കാഹോ താലികെട്ടോ പോലുള്ള പരമ്പരാഗത വിവാഹം വേണ്ടെന്ന് തീരുമാനിച്ച ഇവര്‍ ആഘോഷം മാത്രം ഒരുക്കുകയായിരുന്നു. രണ്ടു സംസ്‌കാരത്തിന്റെയും രണ്ടു കുടുംബാംഗങ്ങളുടെയും ഒത്തുചേരലിനെ ആഘോഷമാക്കിയാല്‍ മാത്രം മതിയെന്നു തീരുമാനിച്ച് അവര്‍ ആ ദിനം അവര്‍ അവിസ്മരണീയമാക്കി. ഇവരുടെ വിവാഹത്തിന്റെ വീഡിയോ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/pDp2aNhttps://goo.gl/yMTxmp 

Leave a Reply

Your email address will not be published. Required fields are marked *

×